scorecardresearch

മഴക്കാലത്ത് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

മഴക്കാലത്ത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇവ പരീക്ഷിക്കുക

food, health, ie malayalam

പെട്ടെന്നുള്ള ചൂടില്‍ നിന്ന് മഴക്കാലത്തേക്കുള്ള മാറ്റം. ഇത് നമുക്ക് ചെറിയ ആശ്വാസങ്ങള്‍ നല്‍കിയേക്കാമെങ്കിലും നിരവധി രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതിനും കാരണമായേക്കാം. മഴക്കാലത്ത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ സാധാരണമാണ്. മഴക്കാലത്ത് എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാമെന്ന് വിശദമാക്കുകയാണ് ഡല്‍ഹി അപ്പോളോ സ്പെക്ട്രയിലെ ഡോ. ത്രിഭുവന്‍ ഗുലാതി.

ഭക്ഷണത്തിൽ പ്രോബയോട്ടിക്സ് ഉൾപ്പെടുത്തുക

തൈര്, മോര്, ചീസ് കെഫീർ, കോംബുച്ച, സോയാബീൻ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പ്രോബയോട്ടിക്കുകൾ നമ്മുടെ ദഹനവ്യവസ്ഥയിൽ പ്രവർത്തിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ജലാംശം നിലനിര്‍ത്തുക

ധാരാളം വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശത്തിന്റെ അളവ് നിലനിര്‍ത്തുക. ഇത് ദഹന പ്രക്രിയ സുഖകരമാക്കുന്നതിനെ സഹായിക്കുന്നു.

അസംസ്‌കൃത പച്ചക്കറികൾ ഒഴിവാക്കുക

അസംസ്‌കൃത പച്ചക്കറികൾക്ക് പകരം ആവിയിൽ വേവിച്ചതോ വേവിച്ചതോ ആയ പച്ചക്കറികൾ കഴിക്കുക. കാരണം അസംസ്ക്യത പച്ചക്കറികളില്‍ ബാക്ടീരിയകളും വൈറസുകളും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ദഹനപ്രക്രിയയെ ബാധിക്കും.

ചൂട് വെള്ളം കുടിക്കുക

വൃത്തികുറഞ്ഞ സ്ഥലങ്ങളില്‍ നിന്ന് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. മഴക്കാലത്ത് തിളപ്പിച്ച് ആറിയ വെള്ളം കയ്യില്‍ കരുതാന്‍ ശ്രമിക്കുക.

സീ ഫുഡ് ഒഴിവാക്കുക

മഴക്കാലത്ത് സീ ഫുഡ് കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുക. മഴക്കാലത്ത് വെള്ളം മലിനമാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ മീനടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഡയറിയക്ക് കാരണമാകും.

ഇലക്കറികള്‍ ഒഴിവാക്കുക

ഇലക്കറികളിൽ എല്ലാ പ്രധാന പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ മഴക്കാലത്ത് ഇലകളില്‍ ഈര്‍പ്പം നിലനിന്ന് രോഗാണുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മഴക്കാലത്ത് ഇലക്കറികള്‍ ദഹനത്തിന് അനുയോജ്യമല്ല.

Also Read: മുഖത്തെ പാടുകള്‍ മായ്ക്കാന്‍ പ്രകൃതിദത്തമായ ആറ് വഴികള്‍

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Foods to eat and avoid during rainy season