ശൈത്യകാലത്ത് ജലദോഷവും ചുമയും സർവ സാധാരണമാണ്. നിങ്ങൾക്ക് ഇടയ്ക്കിടെ അസുഖം വരികയും എല്ലായ്പ്പോഴും ഊർജം കുറയുകയും ചെയ്യുന്നുവെങ്കിൽ പ്രതിരോധശേഷി വർധിപ്പിക്കേണ്ടതുണ്ട്. സ്പിനച് പോലുള്ള ഇലക്കറികൾ, നെല്ലിക്ക, ഓറഞ്ച് തുടങ്ങിയ സീസണൽ പഴങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്താനും അണുബാധകളിൽ നിന്ന് സംരക്ഷണം നേടാനും സഹായിക്കും.
ഈ സീസണിൽ ജലദോഷവും ചുമയും ഒഴിവാക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങളെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര അടുത്തിടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നു.
വെളുത്തുള്ളി
വെളുത്തുള്ളിക്ക് സ്വാഭാവിക ആന്റി ബാക്ടീരിയൽ ഗുണങ്ങളും അല്ലിസിൻ എന്ന സംയുക്തവും അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.
മഞ്ഞൾ ചേർത്ത പാൽ
ജലദോഷത്തിനെതിരായ വീട്ടുവൈദ്യമായി പലപ്പോഴും ഇത് ഉപയോഗിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കാൻ ഇത് സഹായിക്കും. കുറച്ച് കുരുമുളക് ചേർക്കുന്നതും നല്ലതാണ്.
തുളസി
അണുബാധയെ അകറ്റിനിർത്തി സ്വാഭാവിക രോഗപ്രതിരോധ ശേഷി ബൂസ്റ്ററായി തുളസി പ്രവർത്തിക്കുന്നു.
ബദാം
ബദാമിൽ വൈറ്റമിൻ ഇ ധാരാളമുണ്ട്, ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ജലദോഷവും ചുമയും ഉണ്ടാകുന്ന സമയത്ത് ഗുണം ചെയ്യുന്ന ധാതുവായ സിങ്ക് അവയിൽ അടങ്ങിയിട്ടുണ്ട്.
നെല്ലിക്ക
നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മികച്ച പ്രതിരോധശേഷി വർധിപ്പിക്കുന്നതും ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ളതുമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.