Latest News
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

വിശപ്പ് നിയന്ത്രിക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്ന ഭക്ഷണങ്ങൾ

സാലഡ് എല്ലായ്പ്പോഴും ആരോഗ്യകരമായ ഒരു ഓപ്ഷനാണ്, പ്രത്യേകിച്ചും ഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ

food, health, ie malayalam

കൊഴുപ്പ് കുറയ്ക്കുന്നതിനോ പേശികളുടെ മാസ് വർധിപ്പിക്കുന്നതിനോ സഹായിക്കുന്ന പ്രത്യേക ഭക്ഷണമൊന്നുമില്ല. അതുകൊണ്ടാണ്, ഒരാൾ ഭക്ഷണ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്. അതുപോലെ, ഒരു പ്രത്യേക ശരീരഭാഗത്തിൽ നിന്ന് കൊഴുപ്പ് കുറയ്ക്കാൻ ഭക്ഷണത്തിന്റെ സഹായത്തോടെ സാധ്യമല്ല. എന്നാൽ വിശപ്പ് നിയന്ത്രിക്കുന്നതിലൂടെ ഭാരം നിലനിർത്താൻ നിങ്ങളെ സഹായിക്കുന്ന കുറച്ച് ഭക്ഷണങ്ങളുണ്ട്.

ന്യൂട്രി ആക്ടിവാനിയയുടെ സ്ഥാപകനും പോഷകാഹാര വിദഗ്ധനുമായ അവ്‌നി കൗൾ നിർദ്ദേശിച്ച ചില ഭക്ഷണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

മുട്ട

മുട്ട പ്രോട്ടീന്റെ ഒരു പ്രധാന ഉറവിടം കൂടിയാണ്, ഇത് ശരീരഭാരം കുറയ്ക്കും. പുഴുങ്ങിയ ഒരു മുട്ടയിൽ 100 കലോറിയിൽ കുറവാണ് അടങ്ങിയിരിക്കുന്നത്. മുട്ട എളുപ്പത്തിലും വേഗത്തിലും തയ്യാറാക്കാം, മാത്രമല്ല ജങ്ക് ഫുഡുകളിൽ നിന്നും നിങ്ങളെ അകറ്റിനിർത്തുകയും ചെയ്യും. പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നതിലൂടെ ദിവസം മുഴുവനും ഊർജം ലഭിക്കും.

Read More: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ സാധാരണ ചെയ്യുന്ന അഞ്ച് തെറ്റുകൾ

സാലഡുകൾ

സാലഡ് എല്ലായ്പ്പോഴും ആരോഗ്യകരമായ ഒരു ഓപ്ഷനാണ്, പ്രത്യേകിച്ചും ഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ. മിക്ക പച്ചക്കറികളും ഫൈബർ കൊണ്ട് നിറഞ്ഞിരിക്കുന്നു. നിങ്ങൾക്ക് ഇഷ്ടാനുസരണമുളള പച്ചക്കറികൾ ചേർത്ത് സാലഡ് തയ്യാറാക്കി ആസ്വദിക്കാം.

ചിയ വിത്തുകൾ

ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും പ്രശസ്തമായ ഭക്ഷണമാണ് ചിയ വിത്തുകൾ. എന്നിരുന്നാലും, അവ മാത്രം കഴിക്കുന്നത് ഫലം നൽകില്ല. അവയിൽ നിറയെ നാരുകൾ അടങ്ങിയിട്ടുണ്ട്. ചിയ വിത്തുകൾ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും, ഇതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. മികച്ച ഫലങ്ങൾക്കായി ചിയ വിത്തുകൾ നിങ്ങളുടെ പതിവ് ഭക്ഷണത്തിന്റെ ഭാഗമാക്കുക.

പയർ വർഗ്ഗങ്ങൾ

ധാരാളം ഫോളിക് ആസിഡ്, ഇരുമ്പ്, പൊട്ടാസ്യം, തയാമിൻ, മാംഗനീസ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ പയർ വർഗ്ഗങ്ങൾ ആരോഗ്യകരമാണ്. പ്രോട്ടീനും ഫൈബറും ഇവയിൽ കൂടുതലാണ്, ഇത് വിശപ്പിനെ ഫലപ്രദമായി നേരിടുന്നു. ഇവയിൽ കലോറികൾ ധാരാളം അടങ്ങിയിട്ടില്ല. മറ്റ് ബീൻസുമായി താരതമ്യപ്പെടുത്തുമ്പോൾ അവ പാചകം ചെയ്യാനും എളുപ്പമാണ്.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Foods that will help control appetite and reduce belly fat524291

Next Story
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ സാധാരണ ചെയ്യുന്ന അഞ്ച് തെറ്റുകൾfoods for energy, how to sustain energy levels, lovneet batra, foods to keep high energy levels, how to have energy, superfoods for energy, low carb foods, quinoa benefits, indianexpress.com, indianexpress, superfoods benefits, സൂപ്പർ ഫുഡ്, ഹെൽത്തി ഫുഡ്, വിത്തുകൾ, ചണ വിത്ത്, ഓട്സ്, ക്വിനോവ, പോഷകങ്ങൾ, പോഷകം, health tips in Malayalam, food, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express