scorecardresearch

മോശം മൂഡിലാണോ?, ഉന്മേഷം വീണ്ടെടുക്കാം; ഇതൊന്നു കഴിച്ചു നോക്കൂ

സെറോടോണിന്‍ ഉല്‍പ്പാദനത്തെ പ്രചോദിപ്പിക്കുന്ന ഭക്ഷണം കഴിക്കുന്നത് നമ്മുടെ മാനസികാവസ്ഥ ഉയര്‍ത്താന്‍ സഹായിക്കും

സെറോടോണിന്‍ ഉല്‍പ്പാദനത്തെ പ്രചോദിപ്പിക്കുന്ന ഭക്ഷണം കഴിക്കുന്നത് നമ്മുടെ മാനസികാവസ്ഥ ഉയര്‍ത്താന്‍ സഹായിക്കും

author-image
Health Desk
New Update
Dark Choclate | Almonds | Berries

മൂഡ് മാറ്റും ഭക്ഷണങ്ങൾ

നിങ്ങളുടെ മൊത്തത്തിലുളള ആരോഗ്യം നിര്‍ണ്ണയിക്കുന്നതില്‍ ഭക്ഷണത്തിനും വലിയ പങ്കുണ്ട്. നിങ്ങള്‍ എന്ത് കഴിക്കുന്നുവോ അത് നിങ്ങളുടെ മാനസികാവസ്ഥയേയും വികാരങ്ങളെയും സ്വാധീനിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Advertisment

"ചോക്ലേറ്റ് നിങ്ങളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തു. അതുപോലെ കാര്‍ബോഹൈഡ്രേറ്റുകളും ഇതിന് സഹായിക്കും," ജസ്‌ലോക് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ചീഫ് ഡയറ്റീഷ്യന്‍ ഡെല്‍നാസ് ചന്തുവാഡിയ പറയുന്നു. ഭക്ഷണവും തലച്ചോറിന്റെ ആരോഗ്യവും തമ്മിലുളള ബന്ധം പല പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

"ഒരാളുടെ മാനസ്സികാവസ്ഥ, ഉറക്കം, വികാരങ്ങള്‍ എന്നിവ സുസ്ഥിരമാക്കാന്‍ സഹായിക്കുന്ന ഹോര്‍മോണായ സെറോടോണിന്‍ നമ്മുടെ മസ്തിഷ്‌കത്തില്‍ സൃഷ്ടിക്കപ്പെടുന്നുവെന്നാണ് പലരും കരുതുന്നത്. എന്നാൽ അതിന്റെ 90 ശതമാനവും കുടലില്‍ ഉത്പാദിപ്പിക്കപ്പെടുകയും പിന്നീട് ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ വഴി നമ്മുടെ തലച്ചോറിലേക്ക് പകരുകയുമാണ് ചെയ്യുന്നത്," വെല്‍നസ്സ് അഭിഭാഷകനും ഈറ്റ് ക്ലീന്‍ വിത്ത് എശാങ്കയുടെ സ്ഥാപകനുമായ എശാങ്ക വാഹി പറഞ്ഞു.  

അതിനാല്‍ സെറോടോണിന്‍ ഉല്‍പ്പാദനത്തെ പ്രചോദിപ്പിക്കുന്ന ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുന്നത് നമ്മുടെ മാനസികാവസ്ഥ ഉയര്‍ത്താന്‍ സഹായിക്കും. നമ്മുടെ മാനസികാവസ്ഥയെ സുസ്ഥിരമാക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഹോര്‍മോണാണ് സെറോടോണിന്‍.

Advertisment

ബെറീസ്

പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും. ദോഷകരമായ സംയുക്തങ്ങളുടെ അസന്തുലിതാവസ്ഥ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തിനു കാരണമാവും. എന്നാൽ ആന്റി ഓക്‌സിഡന്റുകളുടെയും ഫിനോളിക്ക് സംയുക്തങ്ങളുടെയും ഉറവിടമായ ബെറി പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു വഴി ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തെ മറികടക്കാനാവും. ഇവ ഡിപ്രഷൻ സാധ്യതയും കുറക്കുന്നു.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ശാന്തതയും സന്തോഷവും സമ്മാനിക്കുകയും ചെയ്യും. ഡാര്‍ക്ക് ചോക്ലേറ്റ് തലച്ചോറിലെ എന്‍ഡോര്‍ഫിന്‍ ഉല്‍പ്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും വികാരങ്ങള്‍ സൃഷ്ടിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റ് നിങ്ങളുടെ തലച്ചോറിലേക്കുളള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവയെല്ലാം മാനസികാവസ്ഥ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

സാല്‍മണ്‍

മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ് സാല്‍മണ്‍ മത്സ്യം. ശരീരത്തിലെ കോശങ്ങളുടെ നിര്‍മ്മാണത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇത് മുടിക്കും ചര്‍മ്മത്തിനും തിളക്കം നല്‍കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ധാരാളം മത്സ്യം കഴിക്കുന്ന ആളുകള്‍ക്ക് സംതൃപ്തിയുടെ വികാരങ്ങള്‍ വര്‍ദ്ധിക്കുകയും സാധാരണയായി സന്തോഷകരമായ മാനസികാവസ്ഥയിലായിരിക്കുകയും ചെയ്യും. ഹൃദയസംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കാനും ശരീരഭാരം കുറക്കാനും ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കാനും സന്ധികളുടെ ലൂബ്രിക്കേഷന്‍ സുഗമമാക്കാനും ഇത് സഹായിക്കുന്നു.

പരിപ്പ്, വിത്തുകള്‍

മൂഡ് ബൂസ്റ്റിങ് സെറോടോണിന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് കാരണമാകുന്ന ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് അണ്ടിപ്പരിപ്പിലും വിത്തുകളിലും ധാരാളമായി അടങ്ങിയിരിക്കുന്നു. മത്തങ്ങ, എള്ള്, സൂര്യകാന്തി വിത്തുകള്‍, ബദാം, കശുവണ്ടി, നിലക്കടല, വാല്‍നട്ട് എന്നിവയും മികച്ച ഉറവിടങ്ങളാണ്.

ചീര

ചീരയില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് സെറോടോണിന്റെ അളവില്‍ നല്ല സ്വാധീനം ചെലുത്തുകയും മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മഗ്നീഷ്യം കുറവുളള ആളുകള്‍ക്ക് വിഷാദവും ഉത്കണ്ഠയും ഉണ്ടാകാനുളള സാധ്യത കൂടുതലാണ്. കൂടാതെ ട്രിഫ്‌റ്റോന്‍ എന്നറിയപ്പെടുന്ന അമിനോ ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് സെറോടോണിന്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുന്നു. മുട്ട, കോഴി മുതലായ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളില്‍ ട്രിപ്‌റ്റോഫാന്‍ കാണപ്പെടുന്നു. ഈ പദാര്‍ത്ഥങ്ങളും സ്വാഭാവികമായി സെറോടോണിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. എന്‍ഡോഫിന്‍ ഉല്‍പ്പാദനത്തെ ഉത്തേജിപ്പിക്കുകയും സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും വികാരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ചില ഭക്ഷണങ്ങളാണ് അശ്വഗന്ധ, കുരുമുളക് എന്നിവ.

ഗ്രീന്‍ ടീ

തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന കാറ്റെച്ചിന്‍ പോലുളള ആന്റി ഓക്‌സിസിഡന്റുകളാല്‍ നിറഞ്ഞിരിക്കുന്നു. ഇത് ശാന്തത നിലനിര്‍ത്താനും മെമ്മറി മെച്ചപ്പെടുത്താനും സഹായിക്കുന്നു.

പുളിപ്പിച്ച ഭക്ഷണങ്ങള്‍

പുളിപ്പിച്ച ഭക്ഷണങ്ങള്‍ പ്രോബയോട്ടിക്ക് ബാക്ടീരിയ വര്‍ദ്ധിപ്പിക്കാനും കുടലിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. ബട്ടര്‍ മില്‍ക്ക്, തൈര് തുടങ്ങിയ ഭക്ഷണങ്ങള്‍ പ്രോബയോട്ടിക്‌സിന്റെ സമ്പന്നമായ ഉറവിടങ്ങളാണ്. ഇവ നമ്മുടെ മാനസികാവസ്ഥയെ ഉത്തേജിപ്പിക്കുന്നു.

കഫീന്‍

ഡോപാമൈന്‍ റിലീസ് ട്രിഗര്‍ ചെയ്യുന്നതിലൂടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്താന്‍ കഫീൻ സഹായിക്കുന്നു. എന്നാൽ കാപ്പി വ്യക്തികളിൽ വരുത്തുന്ന മാറ്റങ്ങൾ തീർത്തും വ്യക്തിഗതമാണ്. അതുകൊണ്ട് കാപ്പി ചിലപ്പോൾ നിങ്ങളെ പ്രകോപിപ്പിക്കുകയോ ദുഖിപ്പിക്കുകയോ ഉറക്കം കെടുത്തുകയോ അല്ലെങ്കില്‍ മറ്റു പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യാനുള്ള സാധ്യതയുമുണ്ട്. അത്തരം അവസ്ഥകളിലേക്ക് കഫീൻ കൊണ്ടെത്തിക്കുന്നുവെങ്കിൽ അതിന്റെ ഉപയോഗം ഒഴിവാക്കുക. അത്തരക്കാർക്ക്, കഫീന്‍ രഹിത പാനീയങ്ങള്‍. ബ്ലാക്ക് ടീ, ഗ്രീൻ ടീ എന്നിവയൊക്കെ ഒരു നല്ല ഓപ്ഷനാണ്.  

Health Tips Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: