scorecardresearch
Latest News

സ്തനാർബുദ സാധ്യത കുറയ്ക്കും; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

Breast Cancer Awareness Month: ഒക്‌ടോബർ 1 മുതൽ 31 വരെ സ്തനാർബുദ ബോധവൽക്കരണ മാസമായി ആചരിക്കുകയാണ് ലോകം

സ്തനാർബുദ സാധ്യത കുറയ്ക്കും; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

ഒക്‌ടോബർ 1 മുതൽ 31 വരെ സ്തനാർബുദ ബോധവൽക്കരണ മാസമായി ആചരിക്കുകയാണ്. സ്വയം സ്തന പരിശോധന, മാമ്മോഗ്രാഫി എന്നിവ വഴി സ്തനാർബുദം നേരത്തെ കണ്ടുപിടിക്കാം എന്ന സന്ദേശം സമൂഹത്തിന് നൽകുക, സ്തനാർബുദ ചികിത്സയിൽ ഉള്ളവർക്ക് ധൈര്യം പകരുക., സ്തനാർബുദത്തെ അതിജീവിച്ചവർക്ക് ഒരുമിച്ച് കൂടാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുനുമുള്ള പ്രവർത്തനങ്ങൾ നടത്തുക എന്നിങ്ങനെയുള്ള കാര്യങ്ങളിലൂടെ സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്തനാർബുദ ബോധവൽക്കരണ മാസം കൊണ്ടുദ്ദേശിക്കുന്നത്.

ഇന്ന് സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന കാൻസറിൽ ഒന്നാണ് ബ്രെസ്റ്റ് കാൻസർ അഥവാ സ്തനാർബുദം. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടർന്നും പതിവായി വ്യായാമം ചെയ്തും പുകവലി ഒഴിവാക്കിയുമൊക്കെ സ്തനാർബുദത്തിനെതിരെ നിരവധി മുൻകരുതൽ നടപടികൾ സ്വീകരിക്കാനാവും. അതോടൊപ്പം, സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താം.

  • ചീര
  • ബ്ലൂ ബെറി, സ്ട്രോബെറി, ബ്ലാക്ക് ബെറീസ് പോലുള്ള ബെറീസ്
  • നാരങ്ങ, ഓറഞ്ച്, മുന്തിരി, മാതളനാരങ്ങ, ആപ്പിൾ, പിയർ, പീച്ച് പോലുള്ള പഴങ്ങൾ
  • തൈര്
  • മത്തി, അയല, സാൽമൺ, ട്യൂണ പോലുള്ള മത്സ്യങ്ങൾ
  • വെളുത്തുള്ളി, സവാള, ചെറിയ ഉള്ളി
  • ബീൻസ്, സോയ ബീൻസ്, രാജ്മ
  • കുരുമുളക്
  • ഇഞ്ചി
  • മഞ്ഞൾ
  • കറുവപ്പട്ട
  • ബ്രൊക്കോളി
  • കാബേജ്
  • കോളിഫ്ളവർ
  • ഗ്രീൻ ടീ

ആപ്പിൾ, പിയർ തുടങ്ങിയ പഴങ്ങളിൽ പോളിഫിനോൾ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് കാൻസർ കോശങ്ങളെ തടയാനും സ്തനാർബുദ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ഈ പഴങ്ങൾ പതിവായി കഴിക്കുന്നത് സ്തനാർബുദത്തിനെതിരെ സംരക്ഷണം നൽകും.

സ്ഥിരമായി ബെറീസ് കഴിക്കുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കും, കാരണം അവയിൽ ഫ്ലേവനോയ്ഡുകൾ, ആന്തോസയാനിനുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ കോശങ്ങളിലെ കേടുപാടുകൾക്കെതിരെ സംരക്ഷണം നൽകാൻ സഹായിക്കുന്നു, ഇത് കാൻസർ കോശങ്ങളുടെ വികസനം തടയുന്നു.

നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളിൽ വിറ്റാമിൻ സി, ഫോളേറ്റ്, കരോട്ടിനോയിഡുകൾ തുടങ്ങിയ സംയുക്തങ്ങളും ക്വെർസെറ്റിൻ, ഹെസ്പെറെറ്റിൻ പോലുള്ള ഫ്ലേവനോയിഡ് ആന്റിഓക്‌സിഡന്റുകളും ഉണ്ട്, ഇവയെല്ലാം സ്തനാർബുദത്തിനെതിരെ സംരക്ഷണം നൽകാൻ സഹായിക്കും.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Foods that reduce breast cancer risk breast cancer awareness month