/indian-express-malayalam/media/media_files/uploads/2023/06/food.jpg)
ലഘുഭക്ഷണം വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. പ്രതീകാത്മക ചിത്രം
നമ്മൾ കഴിക്കുന്ന ഭക്ഷണം ശരീരത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുപോലെ, ചില ഭക്ഷണങ്ങൾ ചിലർക്ക് അനുയോജ്യമാകുമ്പോൾ, മറ്റുള്ളവർക്ക് നല്ല ആരോഗ്യം നിലനിർത്താൻ ഭക്ഷണങ്ങളുടെ ഉപഭോഗം നിയന്ത്രിക്കേണ്ടി വരും.
യൂറിക് ആസിഡുള്ള ആളുകളുടെ കാര്യവും ഇതുതന്നെയാണ്. യൂറിക് ആസിഡിന്റെ അളവ് സാധാരണപരിധി 6.8mg/dL-ആണ്. അതിന് മുകളിൽ വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് നിർത്തുകയും അധിക യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ മറ്റു ഭക്ഷണങ്ങൾ ചേർക്കുകയും വേണം. ഉയർന്ന യൂറിക് ആസിഡിന്റെ അളവ് സന്ധിവാതത്തിലേക്കോ വൃക്കയിലെ കല്ലുകളിലേക്കോ നയിച്ചേക്കാം.
എന്താണ് യൂറിക് ആസിഡ്?
ചില ഭക്ഷണങ്ങളിലും ടിഷ്യൂകളിലും കാണപ്പെടുന്ന പദാർത്ഥങ്ങളായ പ്യൂരിനുകളെ ശരീരം വിഘടിപ്പിക്കുമ്പോൾ രൂപം കൊള്ളുന്ന പ്രകൃതിദത്ത മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്.
“സാധാരണയായി, യൂറിക് ആസിഡ് രക്തത്തിൽ അലിഞ്ഞുചേർന്ന് വൃക്കകളിലൂടെ കടന്നുപോകുകയും മൂത്രത്തിലൂടെ ശരീരത്തിൽനിന്നു വിട്ടുപോകുകയും ചെയ്യുന്നു. എന്നിരുന്നാലും, യൂറിക് ആസിഡിന്റെ ഉയർന്ന അളവ്, സന്ധികളിൽ യൂറേറ്റ് പരലുകൾ രൂപപ്പെടുന്നതിനും സന്ധിവാതത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്ന ഹൈപ്പർ യൂറിസെമിയ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം,” ഹൈദരാബാദ് ബഞ്ചാര ഹിൽസ് കെയർ ഹോസ്പിറ്റൽസ്, കൺസൾട്ടന്റ് - ക്ലിനിക്കൽ ഡയറ്റീഷ്യൻ ഡോ. ജി സുഷമ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ചില ഭക്ഷണങ്ങൾ ഉയർന്ന അളവിലുള്ള യൂറിക് ആസിഡിനെ നിയന്ത്രിക്കാൻ സഹായിക്കുമെന്നും ആൽക്കലൈൻ സമ്പന്നമായ ഭക്ഷണങ്ങൾ പലപ്പോഴും ശുപാർശ ചെയ്യപ്പെടുന്നുവെന്നും നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ രജിസ്റ്റേർഡ് ഡയറ്റീഷ്യനും ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റുമായ ഡയറ്റ് ആൻഡ് ന്യൂട്രീഷ്യൻ ഉഷാകിരൺ സിസോദിയ പറഞ്ഞു.
“യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതിന് വാഴപ്പഴം, ആപ്പിൾ, പിയർ, പീച്ച് തുടങ്ങിയ ആൽക്കലൈൻ ഭക്ഷണങ്ങൾ ഗുണം ചെയ്യും. എന്നിരുന്നാലും, വിത്തുകൾ അടങ്ങിയ ബെറി ഇനങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം, ”വിദഗ്ധ നിർദ്ദേശിച്ചു.
ഉയർന്ന യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതിനുള്ള ഭക്ഷണങ്ങൾ
നിങ്ങൾക്ക് ഉയർന്ന യൂറിക് ആസിഡ് ഉണ്ടെങ്കിൽ അവ ചെറുക്കാനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ പോഷകാഹാര വിദഗ്ധ ലോവ്നീത് ബത്ര പങ്കുവെയ്ക്കുന്നു.
വാഴപ്പഴം: വാഴപ്പഴം പ്യൂരിൻ വളരെ കുറവുള്ള ഭക്ഷണമാണ്. വൈറ്റമിൻ സിയുടെ നല്ലൊരു സ്രോതസ്സ് കൂടിയായ ഇവ സന്ധിവാതം ഉള്ളവർക്ക് കഴിക്കാനുള്ള കഴിക്കാൻ നല്ല ഭക്ഷണമാണ്.
“പ്യൂരിനുകൾ കുറവും പൊട്ടാസ്യം കൂടുതലും ഉള്ളതിനാൽ വാഴപ്പഴം പലപ്പോഴും ശുപാർശ ചെയ്യപ്പെടുന്നു. അവർ യൂറിക് ആസിഡിന്റെ അളവ് നേരിട്ട് കുറയ്ക്കില്ലെങ്കിലും, ശരിയായ വൃക്കകളുടെ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യകരമായ ബാലൻസ് നിലനിർത്താൻ അവയ്ക്ക് കഴിയും,” ഡോ. സുഷമ വിശദീകരിച്ചു.
കൊഴുപ്പ് കുറഞ്ഞ പാലും തൈരും: കൊഴുപ്പ് കുറഞ്ഞ പാലും തൈരും നിങ്ങളുടെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നതിനും ശരീരത്തിൽ നിന്ന് യൂറിക് ആസിഡ് പുറന്തള്ളുന്നതിനും സഹായിക്കുമെന്ന് വിപുലമായ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
“യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ള വ്യക്തികൾക്ക് സമീകൃതാഹാരത്തിന്റെ ഭാഗമായി കൊഴുപ്പ് കുറഞ്ഞ തൈര് ശുപാർശ ചെയ്യാറുണ്ട്. ഇത് പ്രോട്ടീന്റെ നല്ല ഉറവിടമാണ്, കൂടാതെ ചുവന്ന മാംസം പോലെയുള്ള മറ്റ് പ്രോട്ടീൻ സ്രോതസ്സുകളെ അപേക്ഷിച്ച് കുറഞ്ഞ അളവിൽ പ്യൂരിനുകൾ അടങ്ങിയിട്ടുണ്ട്. തൈരിന് ചില ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകളും ഉണ്ടായിരിക്കാം, ”ഡോ. സുഷമ പറയുന്നു.
കോഫി: ശരീരത്തിലെ പ്യൂരിനുകളെ തകർക്കുന്ന എൻസൈമുമായി കാപ്പി മത്സരിക്കുന്നു. ഇത് യൂറിക് ആസിഡ് ഉൽപാദന നിരക്ക് കുറയ്ക്കുന്നു. കൂടാതെ, ഇത് നിങ്ങളുടെ ശരീരം യൂറിക് ആസിഡ് പുറന്തള്ളുന്നതിന്റെ നിരക്ക് വർദ്ധിപ്പിക്കുന്നു.
ചില പഠനങ്ങൾ കാപ്പിയുടെ ഉപഭോഗം സന്ധിവാതം, ഹൈപ്പർയൂറിസെമിയ എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കാമെന്ന് സൂചിപ്പിക്കുന്നു. യൂറിക് ആസിഡ് വിസർജ്ജനം വർദ്ധിപ്പിക്കുകയും അതിന്റെ ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്ന സംയുക്തങ്ങൾ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ കൃത്യമായ സംവിധാനങ്ങൾ ഇപ്പോഴും മനസ്സിലാക്കപ്പെട്ടിട്ടില്ല.
നെല്ലിക്ക പോലുള്ള സിട്രസ് പഴങ്ങൾ: സിട്രസ് പഴങ്ങളായ നെല്ലിക്ക, നാരങ്ങ, ഓറഞ്ച്, പപ്പായ, പൈനാപ്പിൾ എന്നിവ വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ്. അതിനാൽ അവ ഉയർന്ന അളവിലുള്ള യൂറിക് ആസിഡിനെ സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്നു.
“നെല്ലിക്ക വിറ്റാമിൻ സിയാൽ സമ്പന്നമാണ്. യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ വിറ്റാമിൻ സി സഹായിക്കുന്നു. ഇത് വൃക്കകളിലൂടെ വിസർജ്ജനം വർദ്ധിപ്പിക്കുന്നു. നെല്ലിക്ക അങ്ങനെതന്നെയോ ജ്യൂസായോ പൊടിച്ച രൂപത്തിലോ കഴിക്കാം.
ചെറികളും മറ്റ് ഭക്ഷണത്തിൽ ലയിക്കുന്ന നാരുകളും: ഓട്സ്, ചെറീസ്, ആപ്പിൾ, പിയേഴ്സ്, സ്ട്രോബെറി, ബ്ലൂബെറി, വെള്ളരി, സെലറി, കാരറ്റ്, ബാർലി തുടങ്ങിയ ഭക്ഷണത്തിൽ ലയിക്കുന്ന നാരുകളുടെ ഉപഭോഗം വർദ്ധിപ്പിക്കുക. ഡയറ്ററി ഫൈബർ കഴിക്കുന്നത് സെറം യൂറിക് ആസിഡിന്റെ സാന്ദ്രത കുറയ്ക്കുന്നു.
“ചെറികൾക്കും പുളിയുള്ള ചെറി ജ്യൂസിനും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. സന്ധിവാത ആക്രമണങ്ങളുടെ ആവൃത്തിയും തീവ്രതയും കുറയ്ക്കാനും അവ സഹായിച്ചേക്കാം. എന്നിരുന്നാലും, ഇഫക്റ്റുകൾ പൂർണ്ണമായി മനസ്സിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്, ”ഡോ. സുഷമ പറഞ്ഞു.
ജലാംശം നിലനിർത്തുക
യൂറിക് ആസിഡിന്റെ അളവ് നിലനിർത്തുന്നതിൽ ജലാംശം നിർണായക പങ്ക് വഹിക്കുന്നു. “അപര്യാപ്തമായ ജല ഉപഭോഗം ഉയർന്ന യൂറിക് ആസിഡിന്റെ അളവിലേക്ക് നയിച്ചേക്കാം. അതിനാൽ ജല ഉപഭോഗം വർധിപ്പിക്കുന്നതിന് മുൻഗണന നൽകണം,”ഉഷാകിരൺ നിർദേശിച്ചു.
മനസ്സിൽ സൂക്ഷിക്കേണ്ട കാര്യങ്ങൾ
ഉയർന്ന യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ ഭക്ഷണത്തിലെ മാറ്റങ്ങൾ മാത്രം മതിയാകില്ല. “ആരോഗ്യകരമായ ഭാരം നിലനിർത്തുക, ജലാംശം നിലനിർത്തുക, മദ്യപാനം പരിമിതപ്പെടുത്തുക, പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക തുടങ്ങിയ ജീവിതശൈലി പരിഷ്കാരങ്ങളും നിർണായകമാണ്,”ഡോ.സുഷമ പങ്കുവെച്ചു.
സസ്യേതര ഭക്ഷണങ്ങൾ ഒഴിവാക്കാനും അമിതഭാരമുണ്ടെങ്കിൽ ശരീരഭാരം നിയന്ത്രിക്കാനും പഞ്ചസാരയും ഉപ്പിട്ട ഭക്ഷണങ്ങളും കഴിക്കുന്നത് കുറയ്ക്കണമെന്നും ഉഷാകിരൺ പറഞ്ഞു. ജങ്ക് ഫുഡ് പൂർണ്ണമായും ഒഴിവാക്കണം.
യൂറിക് ആസിഡിന്റെ അളവുകളെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ, ആരോഗ്യ വിദഗ്ധനുമായി കൂടിയാലോചിച്ച് ഭക്ഷണത്തിലും ജീവിതശൈലിയിലും മാറ്റം വരുത്തുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us