scorecardresearch

വൃക്ക രോഗികൾക്കുള്ള മികച്ച 5 ഭക്ഷണങ്ങൾ

വൃക്കരോഗികൾക്ക് ഭക്ഷണക്രമം വളരെ പ്രധാനമാണ്

food, health, ie malayalam

ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെയും മാലിന്യങ്ങളേയും അരിച്ചെടുത്ത് മൂത്രത്തിലൂടെ പുറത്തേക്ക് കളയുന്നതാണ് വൃക്കകളുടെ പ്രധാന ജോലി. വൃക്കകൾ പ്രവർത്തിക്കാതെ വന്നാൽ ശാരീരിക പ്രവത്തനങ്ങളെ മൊത്തത്തിൽ ബാധിക്കും. ലോകജനസംഖ്യയുടെ 10% പേരെ വൃക്കരോഗം ബാധിക്കുന്നുണ്ട്.

വൃക്കരോഗികൾക്ക് ഭക്ഷണക്രമം വളരെ പ്രധാനമാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര പറയുന്നു. വൃക്കരോഗമുള്ളവർ പ്രത്യേക ഭക്ഷണക്രമം പാലിക്കേണ്ടത് ആവശ്യമാണ്. വൃക്കരോഗികൾക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചും അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

റെഡ് ബെൽ പെപ്പർ (ചുവന്ന കാപ്സിക്കം)

റെഡ് ബെൽ പെപ്പറിൽ പൊട്ടാസ്യം കുറവാണ്. വൃക്കരോഗികൾക്ക് മികച്ചതാണ്. വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയുടെ മികച്ച സ്രോതസ്സും വിറ്റാമിൻ ബി 6, ഫോളിക് ആസിഡ്, ഫൈബർ എന്നിവയും ഇവയിലുണ്ട്.

വെളുത്തുള്ളി

പോഷക ഗുണങ്ങൾ നിറഞ്ഞ വെളുത്തുള്ളി വിഭവങ്ങൾക്ക് സ്വാദും നൽകുന്നു. മാംഗനീസ്, വിറ്റാമിൻ സി, വിറ്റാമിൻ ബി 6 എന്നിവയുടെ നല്ല ഉറവിടമാണ്, കൂടാതെ ആന്റി-ഇൻഫ്ലാമേറ്ററി ഗുണങ്ങളുള്ള സൾഫർ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.

ഉള്ളി

കിഡ്നി രോഗികൾക്കുള്ള വിഭവങ്ങളിൽ സോഡിയം ഇല്ലാത്ത ഫ്ലേവർ നൽകാൻ ഉള്ളി അത്യുത്തമമാണ്. വെളുത്തുള്ളി, ഒലിവ് ഓയിൽ എന്നിവ ഉപയോഗിച്ച് ഉള്ളി വഴറ്റുന്നത് കിഡ്നിയുടെ ആരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ വിഭവങ്ങൾക്ക് രുചി കൂട്ടുന്നു.

ആപ്പിൾ

ആപ്പിളിൽ പൊട്ടാസ്യം, ഫോസ്ഫറസ്, സോഡിയം എന്നിവ കുറവായതിനാൽ കിഡ്‌നി രോഗികളുടെ ഡയറ്റിനുള്ള മികച്ച തിരഞ്ഞെടുപ്പാണ്. എല്ലാ വൃക്കരോഗങ്ങൾക്കും ചികിത്സകൾക്കും അവ കഴിക്കുന്നത് സുരക്ഷിതമാണ്.

കോളിഫ്‌ളവർ

കോളിഫ്‌ളവറിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ ഫോളേറ്റിന്റെയും നാരുകളുടെയും നല്ല ഉറവിടമാണ്. ഇൻഡോൾസ്, ഗ്ലൂക്കോസിനോലേറ്റുകൾ, തയോസയനേറ്റുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: തൈറോയ്ഡ് ആരോഗ്യത്തിനുള്ള മികച്ച ഭക്ഷണം ഇതാണ്

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Foods for with kidney disease patients