മുടി കൊഴിച്ചിൽ മൂലം ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. മുടി കൊഴിച്ചിനുപിന്നിൽ പല കാരണങ്ങളുണ്ടാകാം. മുടി കൊഴിച്ചിൽ മൂലമുണ്ടാകുന്ന പിരിമുറുക്കത്തിന് പകരം ചില കാര്യങ്ങൾ പ്രാവർത്തികമാക്കേണ്ടത് പ്രധാനമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ചില യോഗാസനങ്ങൾ പതിവായി ചെയ്യുന്നതും മുടി സംരക്ഷണ നുറുങ്ങുകളും ഉപയോഗപ്രദമാണെന്ന് യോഗ പ്രാക്ടീഷണറും ഫിറ്റ്നസ് ഇൻഫ്ലുവൻസറുമായ ജൂഹി കപൂർ പറഞ്ഞു.
”മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ, ഒരു മുടി സംരക്ഷണ ദിനചര്യ പിന്തുടരേണ്ടതുണ്ട് – എണ്ണ, ഹെയർ മാസ്ക്, ശരിയായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് പതിവായി മുടി കഴുകുക, ശരിയായ ചീപ്പ് ഉപയോഗിച്ച് ചീകുക. ഭക്ഷണവും മുടി കൊഴിച്ചിലിൽ വലിയ മാറ്റം വരുത്തും. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം മുടിയുടെ വളർച്ചയും ആരോഗ്യകരവുമായി നിലനിർത്താനും സഹായിക്കുന്നു,” അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
ചില യോഗാസനങ്ങളും മുടിയുടെ വളർച്ച കൂട്ടാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു. ഇത് തലയിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. ഉത്രാസന, ശശാങ്കാസന, മധ്യസ്ഥകൃതാസന എന്നീ മൂന്നു യോഗാസനങ്ങളും അവർ വിശദീകരിച്ചു.
നട്സും സീഡ്സും കഴിക്കുക, പാലുൽപ്പന്നങ്ങൾ കഴിക്കുക, ദിവസത്തിൽ രണ്ടുതവണ മുടി ചീകുക, ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തുക, മുടി സംരക്ഷണ ദിനചര്യ ഉണ്ടാക്കുക എന്നിവയും ചെയ്യണമെന്ന് അവർ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: കണ്ടീഷണർ ഉപയോഗിച്ചാൽ മുടി കൊഴിയുമോ?