Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുളള അഞ്ച് കാര്യങ്ങൾ

ധാന്യങ്ങൾ കൂടുതലായി കഴിക്കുക. ഇവയിൽ നിറയെ നാരുകൾ, കാർബണുകൾ, അയഡിൻ എന്നിവ അടങ്ങിയിട്ടുണ്ട്

thyroid, ie malayalam

നിങ്ങളുടെ മെറ്റബോളിസം നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണെന്ന് നിങ്ങൾക്കറിയാമോ?. ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളെ പുറത്തുവിടുന്നത് കഴുത്തിന്റെ അടിഭാഗത്ത് സ്ഥിതിചെയ്യുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള അവയവമാണ്. അതിനാൽ തന്നെ തൈറോയിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വളരെ നേരത്തെ തന്നെ കണ്ടുപിടിക്കേണ്ടതുണ്ടെന്ന് പോഷകാഹാര വിദഗ്‌ധ മുൻമുൻ ഗെനേരിവാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഹൈപ്പോ അല്ലെങ്കിൽ ഹൈപ്പർതൈറോയിഡിസമോ ബാധിച്ചവരിലും തൈറോയ്ഡ് ഗ്രന്ഥിയെ എങ്ങനെ ശക്തിപ്പെടുത്താമെന്ന് മുൻമുൻ ഇൻസ്റ്റഗ്രാം കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്.

പായ്ക്കറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കുക

ബിസ്‌കറ്റ്, ചിപ്‌സ് എന്നിവയിലൊക്കെ സോഡിയം, ഉപ്പ് എന്നിവയൊക്കെ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരകോശങ്ങളിലെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ സമതുലിതാവസ്ഥയെ നശിപ്പിക്കുന്നുവെന്ന് ഗെനേരിവാൾ പറയുന്നു.

ഭക്ഷണത്തിൽ ധാന്യങ്ങൾ കൂടുതൽ ഉൾപ്പെടുത്തുക

ധാന്യങ്ങൾ കൂടുതലായി കഴിക്കുക. ചോറ്, ചപ്പാത്തി, റൊട്ടി തുടങ്ങിയ വിവിധ രൂപത്തിൽ അവ കഴിക്കാം. ഇവയിൽ നിറയെ നാരുകൾ, കാർബണുകൾ, അയഡിൻ എന്നിവ അടങ്ങിയിട്ടുണ്ട്. തൈറോയ്ഡ് ഹോർമോണുകളുടെ സമന്വയത്തിന് അയഡിൻ അത്യാവശ്യമാണ്.

വിറ്റാമിനുകൾ

വിറ്റാമിൻ ഡിയുടെ കുറവ് തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡിയ്ക്കും, തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിനും, ശരീരഭാരം കുറയ്ക്കുന്നതിനും അവശ്യ കൊഴുപ്പുകളടങ്ങിയ നെയ്യ്, തേങ്ങ, വെണ്ണ, ഫിൽട്ടർ ചെയ്ത എണ്ണകൾ എന്നിവ ഉപയോഗിക്കേണ്ടതുണ്ട്. എല്ലാ ‘കൊഴുപ്പ് കുറഞ്ഞ’ ഐസ്ക്രീമുകളും, പാലും യഥാർത്ഥത്തിൽ വിപരീത ഫലമാണ് നൽകുകയെന്ന് ഗെനേരിവാൾ പറഞ്ഞു.

Read More: ടെൻഷൻ കുറയ്ക്കും, തലവേദന മാറ്റും, രോഗപ്രതിരോധശേഷി വർധിപ്പിക്കും; ഇഞ്ചിയുടെ ഗുണങ്ങളേറെ

പ്രോട്ടീനുകൾ ഉൾപ്പെടുത്തുക

ശരീരത്തിലെ തൈറോസിൻ (പ്രോട്ടീൻ) അയഡിനുമായി സംയോജിപ്പിച്ച് തൈറോയിഡ് ഹോർമോണുകൾ നിർമ്മിക്കുന്നതിനാൽ ഭക്ഷണത്തിൽ മതിയായ പ്രോട്ടീൻ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ധാന്യങ്ങളും അവശ്യ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾക്കുമൊപ്പം പാൽ, തൈര്, ചീസ്, പരിപ്പ്, മുട്ട, മാംസം, മത്സ്യം, പയർ, പയർവർഗ്ഗങ്ങൾ എന്നിവ കഴിക്കേണ്ടതും പ്രധാനമാണ്.

വ്യായാമം

ഹൈപ്പർതൈറോയിഡിസവും ഹൈപ്പോതൈറോയിഡിസവും കുറഞ്ഞ ബിഎംഡിയുമായി (അസ്ഥി ധാതു സാന്ദ്രത) ബന്ധപ്പെട്ടിരിക്കുന്നു, ഇത് ഒടിവുണ്ടാകാനുള്ള സാധ്യത, ഓസ്റ്റിയോപൊറോസിസ്, സന്ധി വേദന എന്നിവയിലേക്ക് നയിക്കുന്നു. സ്ഥിരമായ വ്യായാമത്തിലൂടെ ബിഎംഡി വർധിപ്പിക്കാനും മസ്കുലോസ്കെലറ്റൽ സിസ്റ്റം ശക്തിപ്പെടുത്താനും സഹായിക്കും. നീന്തൽ, സൈക്ലിങ് പോലുളളവ സന്ധികളിൽ അമിത സമ്മർദ്ദം ചെലുത്താതെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും. യോഗ പരിശീലനവും തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ സഹായിക്കും.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Five tips to improve your thyroid function

Next Story
ജ്യൂസായോ ഉപ്പിലിട്ടോ അച്ചാറായോ കഴിക്കാം, വിവിധ തരം നെല്ലിക്ക ഉൽപ്പന്നങ്ങൾamla, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com