ഭക്ഷണം നന്നായി ദഹിക്കാതെ വന്നാൽ വയറുവേദനയും ഛർദ്ദിയും ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. ദഹന ആരോഗ്യം പ്രധാനമാണ്. ദഹനം നടക്കാതെ വരുമ്പോൾ, വയറു വീർക്കൽ, ഗ്യാസ്ട്രബിൾ, അസിഡിറ്റി, വയറിളക്കം തുടങ്ങി വ്യക്തമായ സിഗ്നലുകൾ ശരീരം നിങ്ങൾക്ക് നൽകുമെന്ന് ന്യൂട്രീഷ്യണലിസ്റ്റ് ഭക്തി കപൂർ പറഞ്ഞു.
ഭക്ഷണത്തിലും ശാരീരിക പ്രവർത്തനങ്ങളിലും ചില ലളിതമായ ജീവിതശൈലി മാറ്റങ്ങൾ വരുത്തിയാൽ ദഹന പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് അവർ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു. ദഹന പ്രശ്നങ്ങൾ അകറ്റാൻ 5 എളുപ്പ വഴികളും അവർ വിശദീകരിച്ചിട്ടുണ്ട്.
- ഭക്ഷണം 20 തവണ ചവയ്ക്കുക: ഇത് ദഹനത്തെ സഹായിക്കുന്ന ഉമിനീർ എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു.
- വെള്ളം കുടിക്കുക: ദിവസവും 2-3 ലിറ്റർ വെള്ളം കുടിക്കുക. രാവിലെ എഴുന്നേറ്റ ഉടൻ രണ്ട് ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കുക.
- വ്യായാമം: നടത്തം പോലെയുള്ള പതിവ്, മിതമായ വ്യായാമം മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കും.
- നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക: നാരുകൾ ദഹനവ്യവസ്ഥയിലെ ജലത്തെ ആഗിരണം ചെയ്യുന്നു. ഇത് മലബന്ധം ഒഴിവാക്കും. ധാരാളം വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുക.
- ശരീരത്തെ കേൾക്കുക: ടോയ്ലറ്റിലേക്ക് പോകാൻ തോന്നുന്നുവെങ്കിൽ, പോകുക. അതൊരിക്കലും മാറ്റിവയ്ക്കരുത്, അല്ലാത്തപക്ഷം മലം വൻകുടലിൽ തങ്ങിനിൽക്കും. ഇത് മലബന്ധത്തിന് ഇടയാക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ദഹനത്തെ സഹായിക്കും, രോഗങ്ങളിൽ നിന്ന് അകറ്റി നിർത്തും; ഇഞ്ചിയുടെ ആരോഗ്യ ഗുണങ്ങൾ