scorecardresearch
Latest News

വയർ വീർക്കൽ വളരെ പെട്ടെന്ന് കുറയ്ക്കാം, ഇതാ 5 സിംപിൾ വഴികൾ

ഭക്ഷണശേഷം നടക്കുക. ഉള്ളിൽ കുടുങ്ങിയ വായു പുറത്തുവിടാനുള്ള ഏറ്റവും നല്ല വ്യായാമമാണിത്

ayurveda, health, ie malayalam

ഭക്ഷണശേഷം വയർ വീർക്കുന്നതായി പലർക്കും അനുഭവപ്പെട്ടേക്കാം. ഇത് പലർക്കും അസ്വസ്ഥത ഉണ്ടാക്കുന്നു. ഇതുമൂലം അവർക്ക് ഭക്ഷണത്തോടുള്ള താൽപര്യവും നഷ്ടപ്പെടുന്നു. എന്നാൽ വയർ വീർക്കലിന് കാരണമാകുന്നത് എന്താണ്?

”വയർ വീർക്കുന്നത് പല കാരണങ്ങളാലാണ്: മലബന്ധം, ചില ഭക്ഷണങ്ങൾ, ഭക്ഷണം കഴിക്കുമ്പോൾ അമിതമായി വായു ഉള്ളിലേക്ക് പോകുന്നത്, സീലിയാക് രോഗം, ഇറിറ്റബിൾ ബവൽ സിൻഡ്രോം. അടിവയറിലെ ഗ്യാസ് ശേഖരണം കാരണമാണ് ഇത് സംഭവിക്കുന്നത്. ഗ്യാസ് സംരഭണം തികച്ചും സ്വാഭാവികമാണ്, എന്നാൽ കൂടുതൽ നേരം ഉള്ളിൽ തങ്ങി കിടക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് ഇടയ്ക്കിടെയുള്ള വയറുവേദയ്ക്ക് കാരണമാകും,” ന്യൂട്രീഷ്യനിസ്റ്റ് ഇഷ്തി സലൂജ പറഞ്ഞു.

ബീൻസ്, ഉള്ളി, ബ്രോക്കോളി, കോളിഫ്ലവർ, കാബേജ് തുടങ്ങിയ പച്ചക്കറികളെല്ലാം ഇത് വർധിപ്പിക്കുമെന്ന് സലൂജ വ്യക്തമാക്കി. ”ഭക്ഷണം കഴിക്കുമ്പോൾ അമിതമായി വായു വിഴുങ്ങുന്നതും വയർ വഷളാക്കും. ഒരേ സമയം സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യരുത്. ഭക്ഷണം കഴിക്കുമ്പോൾ നിവർന്നു ഇരിക്കുക, കോള പോലുള്ള ചില പാനീയങ്ങൾ ഒഴിവാക്കുക, വായ അടച്ച് ചവയ്ക്കുക,” അവർ പറഞ്ഞു.

വയർ വീർക്കൽ പെട്ടെന്ന് കുറയ്ക്കുന്നതിനുള്ള ചില വഴികൾ

  1. ഭക്ഷണശേഷം നടക്കുക: ഉള്ളിൽ കുടുങ്ങിയ വായു പുറത്തുവിടാനുള്ള ഏറ്റവും നല്ല വ്യായാമമാണിത്. വേഗത്തിൽ നടക്കുക, ഓരോ 10 ചുവടുകളിലും, വയർ മൂന്ന് തവണ അകത്തേക്കും പുറത്തേക്കും തള്ളാൻ ശ്രമിക്കുക.
  2. ഹസ്ത പദംഗുസ്ഥാസനം: കുടലിൽ കുടുങ്ങിയ വാതകം പുറത്തുവിടാൻ ഇത് സഹായിക്കും. 6-7 തവണ ഈ യോഗാസനം ചെയ്യുക.
  3. നാരങ്ങയും ഇഞ്ചിയും ചേർത്ത വെള്ളം: ഇത് ആൽക്കലൈൻ പിഎച്ച് പ്രോത്സാഹിപ്പിക്കുന്നു, അതുവഴി അസിഡിറ്റിയും വാതക രൂപീകരണവും കുറയ്ക്കുന്നു. ആരോഗ്യകരമായ ദഹനത്തിന് സഹായിക്കുകയും മാലിന്യങ്ങൾ വേഗത്തിൽ നീക്കം ചെയ്യുകയും ചെയ്യുന്നു.
  4. സിസിഎഫ് ചായ: മല്ലി, ജീരകം, പെരുംജീരകം എന്നിവ തുല്യ അളവിൽ ചതച്ചെടുക്കുക. കുറച്ച് കുരുമുളക് ചേർക്കുക. ഇത് വെള്ളത്തിൽ ചേർത്ത് 6-8 മിനിറ്റ് തിളപ്പിക്കുക. ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നത് അനുഭവപ്പെടുമ്പോൾ ഇത് കുടിക്കുക.
  5. വിശ്രമിക്കുക: ദഹനത്തിൽ മനസിന് നേരിട്ട് പങ്കുണ്ട്. ദേഷ്യമോ അസ്വസ്ഥതയോ അല്ലെങ്കിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുന്നില്ലെങ്കിലോ, പേശികൾ മുറുകി, ഗ്യാസ് കുടുങ്ങിക്കിടക്കുന്നതിന് കാരണമാകുന്നു. മാനസികമായി വിശ്രമിക്കണം.

വയർ വീർക്കുന്നത് വല്ലപ്പോഴും മാത്രം സംഭവിക്കുകയാണെങ്കിൽ കുഴപ്പമില്ല, എന്ത് കഴിച്ചാലും വയർ വീർക്കുന്നതായി അനുഭവപ്പെടുന്നുവെങ്കിൽ അതിന്റെ കാരണം കണ്ടെത്തുക. യോഗ്യതയുള്ള ഡോക്ടറെ കാണുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: തലവേദന, അസ്വസ്ഥത, ഛർദ്ദി, വയറുവേദന എന്നിവ മാറ്റും, ഈ ചായ കുടിക്കൂ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Five simple ways to reduce bloating quickly