scorecardresearch
Latest News

ആർത്തവചക്രം കൃത്യമായി ട്രാക്ക് ചെയ്യുക; കാരണമിതാണ്

ഓരോ സ്ത്രീകളുടെയും ആർത്തവചക്രത്തിന്റെ ദൈർഘ്യം വ്യത്യസ്തമാണ്. ക്രമമായതും 21-35 ദിവസങ്ങൾക്കിടയിലുള്ളതുമായ ഏത് ആർത്തവചക്രവും നോർമലാണ്

menstrual cycle, menstruation, track your menstrual cycle, importance of tracking menstrual cycle, reasons why you should track your menstrual cycle, periods
പ്രതീകാത്മക ചിത്രം

സ്ത്രീകൾ അവരുടെ ആർത്തവചക്രം ട്രാക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. ആർത്തവത്തിനായി തയാറെടുക്കുന്നതിന് മാത്രമല്ല, അതിലൂടെ നിങ്ങളുടെ ആരോഗ്യത്തെയും പരിപാലിക്കാൻ സാധിക്കും. ആർത്തവ ചക്രത്തിൽ വികസിക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇതിലൂടെ അറിയാൻ സാധിക്കും.

ഒബ്‌സ്റ്റട്രീഷ്യനും-ഗൈനക്കോളജിസ്റ്റ്റ്റുമായ, ഡോ. ആമിന ഖാലിദ് ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു. “ആർത്തവമുള്ള എല്ലാവർക്കും ഇത് അവരുടെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്,”രേഖപ്പെടുത്താൻ അധികം സമയമെടുക്കുന്നില്ലെങ്കിലും ഇവ വളരെയധികം സഹായിക്കുന്നു.

നിങ്ങളുടെ ശരീരത്തെ മനസ്സിലാക്കാൻ സഹായിക്കുന്നു

നോർമൽ ആർത്തവചക്രം 28 ദിവസമാണെങ്കിലും, എല്ലാവർക്കും അത് ഒരേപോലെ ആകണമെന്നില്ല. ഓരോ സ്ത്രീകൾക്കും ആർത്തവചക്രത്തിന്റെ ദൈർഘ്യം വ്യത്യസ്തമാണ്. ക്രമമായതും 21-35 ദിവസങ്ങൾക്കിടയിലുള്ളതുമായ ഏത് ചക്രവും സാധാരണമാണ്. നിങ്ങളുടെ ആർത്തവം “സാധാരണ” എങ്ങനെയാണെന്ന് തിരിച്ചറിയുന്നത് പ്രധാനമാണ്. കാരണം, അവയിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ തിരിച്ചറിയാൻ സഹായിക്കും.

നിങ്ങളുടെ ഫെർട്ടെയ്ൽ ദിവസങ്ങൾ മനസിലാക്കുന്നതും ഓവുലേഷൻ എപ്പോൾ സംഭവിക്കുമെന്ന് അറിയുന്നതും ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ പ്രധാനമാണ്. അതുപോലെ, ഗർഭധാരണം ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക്, ഈ ദിവസങ്ങളിൽ ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ഗർഭിണിയാകാനുള്ള സാധ്യത കുറയ്ക്കും.

” ആർത്തവചക്രത്തിലൂടെ എപ്പോഴാണ് നിങ്ങൾ ഫെർട്ടെയ്ൽ ആയിരിക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും. അതിന് അനുസരിച്ച് നിങ്ങൾക്ക് പ്ലാൻ ചെയ്യാവുന്നതാണ്,”ഗുഡ്ഗാവിലെ ദി ഓറ സ്പെഷ്യാലിറ്റി ക്ലിനിക്കിന്റെ ഡയറക്ടറും, ക്ലൗഡ് നൈൻ ഹോസ്പിറ്റലിലെ ഗൈനക്കോളജി, സീനിയർ കൺസൾട്ടന്റുമായ ഡോ. റിതു സേത്തി പറഞ്ഞു.

ആർത്തവത്തിനായി നിങ്ങളെ തയാറാക്കുന്നു

മിക്ക സ്ത്രീകൾക്കും ആർത്തവത്തിന് മുമ്പുള്ള ചില പ്രീമെൻസ്ട്രൽ ലക്ഷണങ്ങൾ കാണാറുണ്ട്. ഇത് തലവേദന, മൂഡ് സ്വിങ്, വയറിളക്കം, വയർ വീർക്കുക, സ്തനങ്ങളിലെ മാറ്റങ്ങൾ എന്നിവ ഉണ്ടാകാറുണ്ട്. അതിനാൽ, ആർത്തവം എപ്പോഴാണെന്ന് അറിയുന്നത് ഈ മാറ്റങ്ങൾ നന്നായി കൈകാര്യം ചെയ്യാനും മാനസികമായി തയാറെടുക്കാനും സഹായിക്കുന്നു.

ശരീരത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ അറിയാൻ സഹായിക്കും

അതിനാൽ, നിങ്ങളുടെ ചക്രങ്ങൾ ക്രമരഹിതമാണെങ്കിൽ, തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടതുണ്ട്. കാരണം അതിന് ഒരു അടിസ്ഥാന കാരണം ഉണ്ടായിരിക്കാം. അപ്പോൾ അവയ്ക്കുള്ള വിലയിരുത്തലും ചികിത്സയും ആവശ്യമാണ്. നിങ്ങളുടെ ആർത്തവചക്രം ട്രാക്ക് ചെയ്യുന്നത് ക്രമക്കേടുകളുടെ പാറ്റേണിനെക്കുറിച്ച് അറിയുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ ഏതാനും മാസത്തെ ആർത്തവചക്രത്തിന്റെ റെക്കോർഡ് കൈവശം വയ്ക്കുന്നത് ശരിയായ രോഗനിർണയത്തിന് ഡോക്ടറെ വളരെയധികം സഹായിക്കും.

പ്രധാനപ്പെട്ട ജോലി അല്ലെങ്കിൽ ഇവന്റുകൾ നന്നായി ആസൂത്രണം ചെയ്യാം

ആർത്തവത്തിനു മുമ്പുള്ള ലക്ഷണങ്ങൾ നിങ്ങളുടെ പ്രൊഡക്റ്റിവിറ്റിയെയും സർഗ്ഗാത്മകതയെയും ഒരു പരിധിവരെ തടസ്സപ്പെടുത്തും. അതിനാൽ, നിങ്ങൾക്ക് ചെയ്യാനുള്ള കാര്യങ്ങൾ മറ്റു ദിവസങ്ങളിലേക്ക് മാറ്റി പ്ലാൻ ചെയ്താൽ അവ കൂടുതൽ മികച്ചതാക്കാൻ സാധിക്കും.

“ആർത്തവചക്രം ട്രാക്ക് ചെയ്യുന്നതിലൂടെ നിങ്ങളുടെ പ്രത്യുത്പാദന ആരോഗ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സാധിക്കും. നിങ്ങളുടെ ശരീരത്തിന്റെ നിയന്ത്രണം നിങ്ങൾക്ക് ലഭിക്കും അത് കൂടുതൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ പ്രാപ്തരാക്കും,” ഡോ. റിതു പറഞ്ഞു.

ആർത്തവചക്രം ട്രാക്ക് ചെയ്യാനുള്ള ചില മാർഗങ്ങൾ :

കലണ്ടർ രീതി: ഓരോ മാസവും നിങ്ങളുടെ ആർത്തവത്തിന്റെ ആദ്യ ദിവസത്തെ ട്രാക്ക് സൂക്ഷിക്കുന്നതും നിങ്ങളുടെ അടുത്ത ആർത്തവം ആരംഭിക്കുന്നത് വരെയുള്ള ദിവസങ്ങളുടെ എണ്ണം കണക്കാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇത് നിങ്ങളുടെ ആർത്തവചക്രത്തിന്റെ ദൈർഘ്യത്തിന്റെ ഏകദേശ കണക്ക് നൽകും.

ശരീര താപനില രീതി: എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുന്നതിന് മുൻപ്, ഒരു ബേസൽ തെർമോമീറ്റർ ഉപയോഗിച്ച് ശരീരത്തിന്റെ താപനില അളക്കുക. ഓവുലേഷനുശേഷം, നിങ്ങളുടെ ശരീര താപനില സാധാരണയിൽനിന്നു ചെറുതായി ഉയരും. ഇങ്ങനെ നിങ്ങൾ ഫെർട്ടെയ്ൽ ആണോയെന്ന് അറിയാൻ സാധിക്കും.

സെർവിക്കൽ മ്യൂക്കസ് രീതി: നിങ്ങളുടെ ആർത്തവ ചക്രത്തിലുടനീളമുള്ള സെർവിക്കൽ മ്യൂക്കസിന്റെ അളവിലും സ്ഥിരതയിലുമുള്ള മാറ്റങ്ങൾ നിരീക്ഷിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ സെർവിക്കൽ മ്യൂക്കസിന്റെ ഘടനയും രൂപവും ഏറ്റവും ഫെർട്ടെയ്ൽ സമയത്തെ സൂചിപ്പിക്കും.

സ്‌മാർട്ട്‌ഫോൺ ആപ്പുകൾ: നിങ്ങളുടെ ആർത്തവചക്രം ട്രാക്കുചെയ്യാൻ സഹായിക്കുന്ന നിരവധി ആപ്പുകൾ ലഭ്യമാണ്. ആർത്തവത്തിന്റെ ആദ്യ ദിവസവും അവസാന ദിവസവും മാർക്ക് ചെയ്യുക. അപ്പോൾ അടുത്ത ആർത്തവത്തെക്കുറിച്ചും ഫെർട്ടെയ്ൽ ആയിട്ടുള്ള ദിവസങ്ങളെക്കുറിച്ചും അറിയാൻ സഹായിക്കും.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Five reasons women must keep track of their menstrual cycle