ശരീര ഭാരം കുറയ്ക്കാൻ ഡയറ്റിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന സംശയമുണ്ടോ?. ഇനി അത് വേണ്ട. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഭക്ഷണത്തിൽ പൈനാപ്പിൾ ഉൾപ്പെടുത്തുക. ഭക്ഷണത്തിൽ പൈനാപ്പിളിന്റെ മൂന്നോ നാലോ കഷ്ണങ്ങൾ ഉൾപ്പെടുത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. പൈനാപ്പിളിൽ കലോറി കുറവും പോഷകങ്ങൾ കൂടുതലുമാണ്.
പൈനാപ്പിൾ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
- കലോറി കുറവ്
പൈനാപ്പിളിൽ കലോറി കുറവാണ്. ഒരു കഷ്ണം (84 ഗ്രാം) പൈനാപ്പിളിൽ 42 കലോറി മാത്രമേ ഉള്ളൂ. ഇതാണ് ശരീരഭാരം കുറയ്ക്കാൻ ഈ പഴത്തെ മികച്ചതാക്കുന്നത്.
- കാർബോഹൈഡ്രേറ്റ് കുറവാണ്
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് കഴിക്കുന്നതിനുപകരം, മധുരം കഴിക്കാനുള്ള ആഗ്രഹം നിറവേറ്റുന്നതിന് പൈനാപ്പിൾ കഷ്ണങ്ങൾ കഴിക്കുന്നതാണ് നല്ലത്. കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങളും ജീവിതശൈലിയിലെ മാറ്റവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
- ദഹനത്തിന് സഹായിക്കുന്നു
പൈനാപ്പിളിലെ ബ്രോമെലൈൻ ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു. ശരിയായ ദഹനം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
- നാരുകളുടെ നല്ല ഉറവിടം
165 ഗ്രാം പൈനാപ്പിളിൽ 2.3 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ഭക്ഷണത്തിൽ വലിയ അളവിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
- വിശപ്പ് നിയന്ത്രിക്കുന്നു
ലഘുഭക്ഷണം കഴിക്കാൻ ആഗ്രഹം തോന്നുന്നുവെങ്കിൽ, നാരുകളാൽ സമ്പന്നവും ജലാംശം നിറഞ്ഞതുമായ പൈനാപ്പിൾ കഴിക്കുക. നാരുകളാൽ സമ്പന്നമായ പഴങ്ങൾ വിശപ്പ് നിയന്ത്രിക്കാനും സംതൃപ്തി നൽകാനും സഹായിക്കുന്നു. അനാവശ്യമായ കലോറി ഉപഭോഗം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.