കൗമാരക്കാരില്‍ അമിതവണ്ണം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ വര്‍ധിക്കുകയാണ്. ശരീരത്തിലെ കൊഴുപ്പ് കൂടുന്നതാണ് ഇതിന്റെ പ്രധാന കാരണം. ഉയർന്ന കലോറിയുള്ള ഭക്ഷണക്രമം, ജീവിതശൈലി, മന്ദഗതിയിലുള്ള മെറ്റബോളിസം, ഉറക്കക്കുറവ്, സമ്മർദം തുടങ്ങിയ ചില ഘടകങ്ങൾ കുട്ടികളിൽ അമിതവണ്ണത്തിന് കാരണമാകും.
കൗമാരക്കാരില്‍ മാത്രമല്ല പ്രായപൂര്‍ത്തിയായവരില്‍ അമിതവണ്ണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ വര്‍ധിക്കുന്നുണ്ട്. അമിതവണ്ണം മൂലം വളരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുനുള്ള സാധ്യതയുണ്ട്. പൂനയിലെ മതര്‍ഹുഡ് ആശുപത്രിയിലെ കൺസൾട്ടന്റ് ഒബ്സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായ ഡോ. പദ്മ ശ്രീവാസ്തവ അമിതവണ്ണം മൂലമുണ്ടാകുന്ന അഞ്ച് രോഗാവസ്ഥകളെക്കുറിച്ച് വിവരിക്കുകയാണ്.
ഹൈപ്പർടെൻഷനും കൊളസ്ട്രോളും
അമിതവണ്ണമുള്ള കുട്ടികൾക്ക് ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോൾ പോലും ഉണ്ടാകും. ഇവ ദീർഘകാലാടിസ്ഥാനത്തിൽ ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കാം.
പ്രമേഹം
അമിതവണ്ണം തരത്തിലുള്ള പ്രമേഹത്തിന് കാരണമാകും. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഹോർമോണായ ഇൻസുലിനെ ഇത് പ്രതിരോധിക്കും. അമിതവണ്ണം ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുമ്പോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിധിയേക്കാൾ കൂടുതലായിരിക്കും.
സന്ധിവേദന
അമിതവണ്ണം സന്ധിവേദനയ്ക്ക് കാരണമാകും. ഇത് കാല്‍മുട്ടുകളെ ബാധിക്കുകയും മറ്റ് എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വേദന അനുഭവപ്പെടുകയും ചെയ്യും.
ഉറക്കക്ഷിണം
അമിതവണ്ണമുള്ളവര്‍ക്ക് ഉറക്കക്ഷീണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പകല്സമയത്തുണ്ടാകുന്ന ഉറക്കക്ഷീണം മൂലം രാത്രിയില്‍ ഉറക്കം ശരിയായ രീതിയില്‍ നടക്കാനുള്ള സാധ്യത കുറവാണ്.
വിഷാദം
അമിതവണ്ണമുള്ളവരില്‍ വിഷാദവും ഉത്കണ്ഠയും സമ്മർദ്ദവും നിരാശയും ഉണ്ടായേക്കും. അവർക്ക് ആത്മാഭിമാനം കുറവായിരിക്കും, ഏകാന്തത അനുഭവപ്പെടും. അമിതഭാരം കാരണം അവർ സാമൂഹിക ഇടപെടലുകൾ ഒഴിവാക്കുകയും വീട്ടിൽ ഒതുങ്ങുകയും ചെയ്തേക്കാം. അത്തരം കുട്ടികൾക്ക് ബോഡി ഡിസ്മോർഫിയ ഉണ്ടാകാം.
Also Read: മഴക്കാലത്ത് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍