scorecardresearch
Latest News

പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്, പഴങ്ങൾ പഞ്ചസാരയുടെ ഉറവിടങ്ങളാണ്; ഈ 5 കാര്യങ്ങൾ വിശ്വസിക്കരുത്

ഒരാൾ ഒരു ഭക്ഷണ ശൈലി അന്ധമായി പിന്തുടരുകയാണെങ്കിൽ അതെപ്പോഴും അയാളുടെ ശരീരത്തിൽ നല്ല രീതിയിലുള്ള സ്വാധീനമല്ല ചെലുത്തുക

പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്, പഴങ്ങൾ പഞ്ചസാരയുടെ ഉറവിടങ്ങളാണ്; ഈ 5 കാര്യങ്ങൾ വിശ്വസിക്കരുത്

മിക്ക ആളുകളും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്നു. കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ ശരീരഭാരം കൂടുന്നതിന് കാരണമാകുന്നു എന്ന പൊതു ബോധമാണ് ഈ അവസ്ഥയ്ക്ക് കാരണം. വിദഗ്ധർ പറയുന്നതനുസരിച്ചു കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ ശരീരത്തിന് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്.

എപ്പോഴും നല്ല ഭക്ഷണ ശീലമെന്ന് പൊതുവെ പറയുക ആവശ്യമായ അളവിൽ പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, കൊഴുപ്പുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവ ഉൾപ്പെട്ട സമീകൃതമായ ആഹാര ശൈലിയെയാണ്. മിക്ക ആളുകളുടെയും തെറ്റിദ്ധാരണ അവരുടെ ആഹാരരീതി ആരോഗ്യപരമായി മാറുന്നത് അവർ സമീകൃതമായ ശൈലിയിലേക്ക് മാറുമ്പോഴാണെന്നാണ്. ഇങ്ങനെയുള്ള മാറ്റങ്ങളുടെ പിന്നിലെ പ്രധാന കാരണമായി ആളുകൾ ചൂണ്ടി കാട്ടുന്നത് ഇത് രോഗങ്ങളിൽ നിന്നും മുക്തി നേടുവാനും അമിതമായ ശരീരഭാരം നിയന്ത്രിക്കുവാനും സഹായിക്കുമെന്നുമാണ്. പക്ഷെ എല്ലാ ഡയറ്റുകളിലും ചതിക്കുഴികൾ ഒളിഞ്ഞിരിപ്പുണ്ട്. ചെറിയ ചെറിയ പിഴവുകൾ ചിലപ്പോൾ നിങ്ങൾ പ്രതീക്ഷിക്കുന്നതിൽ നിന്നും വിഭിന്നഫലങ്ങളായിരിക്കാം ഉണ്ടാക്കുക. അത് നിങ്ങൾ ആഗ്രഹിക്കുന്ന ആരോഗ്യപരമായ ഒരു ജീവിതത്തിലേക്ക് നിങ്ങളെ എത്തിക്കില്ല.

പോഷകാഹാര വിദഗ്ധയായ നിക്കി സാഗർ പറയുന്നതനുസരിച്ച്, ഒരാൾ ഒരു ഭക്ഷണ ശൈലി അന്ധമായി പിന്തുടരുകയാണെങ്കിൽ അതെപ്പോഴും അയാളുടെ ശരീരത്തിൽ നല്ല രീതിയിലുള്ള സ്വാധീനം ചെലുത്തണമെന്നില്ല. സമീകൃതാഹാരം പിന്തുടരുന്നതിനുള്ള ശരിയായ രീതി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. സമീകൃതാഹാരത്തെ പറ്റി ധാരാളം മിഥ്യാധാരണകൾ സമൂഹത്തിൽ നിലനിൽക്കുന്നു. അത് തകർക്കുക എന്നത് നിസ്സാരമായ ഒന്നല്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു.

സമീകൃതാഹാരത്തെ പറ്റി നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന പലതരം മിഥ്യ ധാരണകളാണ് താഴെ കൊടുത്തിരിയ്ക്കുന്നത്

മിഥ്യ ധാരണ 1: പഴങ്ങൾ പഞ്ചസാരയുടെ ഉറവിടമാണ്

ശരീരഭാരം കുറയ്ക്കുന്നതിന്റെ തത്രപ്പാടിൽ ഒഴിവാക്കുന്ന ഭക്ഷണങ്ങളുടെ ലിസ്റ്റിൽ മിക്കവാറും ഒന്നാമനായി നിൽക്കുക വിവിധങ്ങളായ പഞ്ചസാരകളുടെ കലവറയായ പഴങ്ങളാണ്. പഞ്ചസാരകളാൽ സമ്പന്നമായ പഴങ്ങൾ ശരീരഭാരം കൂട്ടുന്നതിന് കാരണമായേക്കാം എന്ന ചിന്താഗതി മൂലമാണ് ഇത് സംഭവിക്കുന്നത് . വിവിധങ്ങളായ ഫലവർഗ്ഗങ്ങളിൽ ശരീരത്തിന് വളരെയധികം ഗുണപ്പെടുന്ന ഫ്രക്ടോസും നാച്ചുറൽ ഷുഗറുമൊക്കെ അടങ്ങിയിരിക്കുന്നു. കൂടാതെ, പഴങ്ങളിൽ ധാതുക്കൾ, വിറ്റാമിനുകൾ, ഫൈബറുകൾ എന്നിവയും അടങ്ങിയിരിക്കുന്നു. ധാരാളം ഫലങ്ങൾ കഴിക്കുന്നതിലൂടെ ശരീര ഭാരം കുറയ്ക്കുവാനും നല്ല ആരോഗ്യം നില നിർത്തുവാനും അത് സഹായിക്കുന്നു.

മിഥ്യ ധാരണ 2: കാർബോഹൈഡ്രേറ്റുകളോട് ‘നോ’ പറയുക

മിക്ക ആളുകളും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളോട് വലിയ തോതിലുള്ള വിമുഖത പ്രകടമാക്കുന്നു. കാർബോഹൈഡ്രേറ്റ് അമിതമായ ശരീരഭാരം വർധിപ്പിക്കുന്നു എന്ന ധാരണയുടെ പുറത്താണിത്. യഥാർത്ഥത്തിൽ നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുവാൻ കാർബോഹൈഡ്രേറ്റ് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. അത് നമ്മളെ കൂടുതൽ ഊർജ്ജമുള്ളവരാക്കി മാറ്റുന്നു. കാര്ബോഹൈഡ്രേറ്റുകളെ പോലെ തന്നെ ഫലങ്ങളിൽ കൂടുതലായും വിറ്റമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. പ്രകൃതിദത്തമായ ഫലവർഗ്ഗങ്ങളും പച്ചക്കറികളും ശരീരത്തിന് വളരെയധികം ഉത്തമമാണ്. അമിതമായി പ്രോസസ്സ് ചെയ്ത ഭക്ഷണ പദാർത്ഥങ്ങളായ ബ്രെഡും പേസ്ട്രീസും ഭക്ഷണ ശൈലിയിൽ നിന്നും ഒഴിവാക്കുക. പൂർണമായും കാർബോഹൈഡ്രേറ്റ് രഹിതമായ ഡയറ്റ് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. പോഷകാഹാര വിദഗ്ധയായ നിക്കി സാഗർ കൂട്ടിച്ചേർത്തു.

മിഥ്യ ധാരണ 3: പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്

ഉറക്കത്തിൽ നിന്നെണീറ്റു എന്നൊറ്റ കാരണത്താൽ നിങ്ങൾ ഭക്ഷണം കഴിക്കേണ്ട ആവശ്യമില്ല. ഉച്ചഭക്ഷണം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. മിക്ക ആളുകളും പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ്‌ ഭക്ഷണ ശൈലിയായി തിരഞ്ഞെടുക്കുന്നു. അത് പോലെ തന്നെ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നതനുസരിച്ചു പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. എല്ലാ ദിവസവും പ്രഭാതഭക്ഷണം കഴിച്ചിരിക്കുക എന്നത് നിർബന്ധമല്ല.

മിഥ്യ ധാരണ 4: കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക

കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ പലപ്പോഴും ആരോഗ്യത്തിന് ഹാനികരമാണ്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ” ഉപ്പും പഞ്ചസാരയും മറ്റ് ദോഷകരമായ ഘടകങ്ങളും അധികമായി അടങ്ങിയിട്ടുള്ള ഉയർന്ന സംസ്കരിച്ച ഭക്ഷണങ്ങളാണിവ “. നിങ്ങൾ സമീകൃതാഹാരശൈലി പിന്തുടരുകയാണെങ്കിൽ ഇത്തരം ഭക്ഷ്യ വസ്തുക്കളുടെ പ്രകോപനത്തിൽ വീണു പോകാതെ ഇവയെ ആഹാര ശൈലിയിൽ നിന്നും ഒഴിവാക്കി നിർത്തുക.

മിഥ്യ ധാരണ 5: ഇനി കലോറി കൂടുതലുള്ള ഭക്ഷണങ്ങൾ വേണ്ട

കലോറി ഉത്തേജിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും എന്നതാണ് മറ്റൊരു മിഥ്യധാരണ. “എന്നാൽ, കലോറി ഇല്ലാത്തതോ കുറഞ്ഞതോ ആയ ഭക്ഷണം കഴിക്കുന്നത് വിവിധ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം – കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുമ്പോൾ ക്ഷീണം ഉണ്ടാകുകയും ഹൃദയത്തെ ബാധിക്കുന്ന പോലുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ, കലോറി ഊർജം വർധിപ്പിക്കുകയും വയർ നിറഞ്ഞ പോലുള്ള സംതൃപ്തി നിലനിർത്തുകയും ചെയ്യുന്നു. നിങ്ങൾ കലോറി അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ വേണ്ട എന്ന് തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ധാരാളമായി വിശപ്പ് അനുഭവപ്പെടുകയും ആവശ്യമുള്ളതിലും കൂടുതൽ ഭക്ഷണം കഴിക്കുകയും ചെയ്യേണ്ടി വരും. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു,” നിക്കി സാഗർ പറയുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Five myths about a balanced diet you should not believe

Best of Express