വായിലെ അൾസർ അല്ലെങ്കില്‍ വ്രണങ്ങൾ ഏറ്റവും സാധാരണമായ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ്. മോണകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, എന്നാൽ നാവ്, ചുണ്ട്, ചുണ്ടിന്റെ ഉൾഭാഗത്ത്, താഴ്ഭാഗത്ത് എന്നിവടങ്ങളിലെല്ലാണ് അള്‍സര്‍ കാണപ്പെടാറുണ്ട്.
പല്ല് തേക്കുമ്പോളും ഭക്ഷണം കഴിക്കുമ്പോളുമെല്ലാം അസഹനീയമായ വേദനയും അനുഭവപ്പെടും. പോഷകാഹാരക്കുറവാണ് മൗത്ത് അള്‍സര്‍ വരാനുള്ള പ്രധാനകാരണങ്ങളിലൊന്ന്. എന്നാല്‍ ഇതിന് ചില പ്രതിവിധികളുമുണ്ട്, വീടുകളില്‍ തന്നെ ലഭ്യമാകുന്ന ചില വസ്തുക്കള്‍ ഉപയോഗിച്ച് തന്നെ മൗത്ത് അള്‍സറില്‍ നിന്ന് രക്ഷ നേടാം.
തേന്‍
തേനിന് അണുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും മുറിവുകള്‍ ഉണക്കാനുമുള്ള ശേഷിയുമുണ്ട്. മൗത്ത് അള്‍സറില്‍ അല്‍പ്പം തേന്‍ പുരട്ടുക. അത് കുറച്ചധികം സമയം അങ്ങനെ തന്നെ തുടരാനും അനുവദിക്കുക. തീര്‍ച്ചയായും ആശ്വാസം ലഭിക്കും.
വെളിച്ചെണ്ണ
അൾസറിനെ സ്വാഭാവികമായി തന്നെ ഇല്ലാതാക്കന്‍ കഴിയുന്ന ആന്റിമൈക്രോബയൽ ഘടകങ്ങൾ വെളിച്ചെണ്ണയിലുണ്ട്. വെളിച്ചെണ്ണ ഒരു വേദനസംഹാരിയും കൂടിയാണ്, വെളിച്ചെണ്ണ പുരട്ടുന്നതിലൂടെയും മൗത്ത് അള്‍സറിന് ആശ്വാസം നേടാന്‍ കഴിയും.
തുളസി ഇല
നിരവധി ഔഷധ ഗുണങ്ങള്‍ ഉള്ള ഒന്നാണ് തുളസി ഇല. തുളസി ഇല നല്ലപോലെ ചവച്ചരച്ച് കഴിക്കുക. കുറച്ച് വെള്ളവും കുടിക്കുക. അല്‍പ്പം കൈപ്പ് അനുഭവപ്പെട്ടാലും ഫലം ഉണ്ടാകും.
ടൂത്ത്പേസ്റ്റ്
അണുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ശേഷിയാണ് നല്ല ടൂത്ത്പേസ്റ്റിന്റെ പ്രധാന ഗുണങ്ങളിലൊന്ന്. ടൂത്ത്പേസ്റ്റ് മൗത്ത് അള്‍സറിന് മുകളില്‍ പുരട്ടുക. ഇത് അള്‍സറിന് കാരണമാകുന്ന അണുബാധയെ ഇല്ലാതാക്കും.
മഞ്ഞള്‍
എല്ലാ ഇന്ത്യൻ വിഭവങ്ങളിലും തന്നെ കാണപ്പെടുന്ന ഒരു ആന്റിസെപ്റ്റിക് ആണ് മഞ്ഞൾ. മഞ്ഞളിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്, വായിലെ അൾസർ മൂലമുണ്ടാകുന്ന വീക്കം, വേദന എന്നിവയ്‌ക്ക് മഞ്ഞള്‍ ഫലപ്രദമാണ്. മഞ്ഞളില്‍ വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. രാവിലെയും രാത്രിയും പുരട്ടുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.