scorecardresearch

ഏലയ്ക്ക ചായ കുടിച്ചോളൂ, ഈ 5 ആരോഗ്യ ഗുണങ്ങൾ നേടാം

ദഹനം സുഗമമാക്കാനും രോഗപ്രതിരോധത്തിനും ഈ ചായ സഹായിക്കും

ഏലയ്ക്ക ചായ കുടിച്ചോളൂ, ഈ 5 ആരോഗ്യ ഗുണങ്ങൾ നേടാം

ചായ പ്രിയരാണ് ഒട്ടുമിക്കപേരും. എന്നാൽ ഏലയ്ക്ക ചേർത്ത ചായയ്ക്ക് നല്ല സ്വാദും മണവും ഉണ്ട്. ഏലക്ക ചായയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കും, ഇത് ഹൃദയാരോഗ്യം സംരക്ഷിക്കും. ദഹനം സുഗമമാക്കാനും രോഗപ്രതിരോധത്തിനും ഈ ചായ സഹായിക്കും. ഈ ചായയിൽ ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള അവശ്യ ഫിനോളിക് ആസിഡുകളും സ്റ്റിറോളുകളും ഉണ്ട്. ഏലയ്ക്ക ചായയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

  1. മെച്ചപ്പെട്ട ദഹനം

ദഹനക്കേട്, നെഞ്ചെരിച്ചിൽ, വയറുവേദന എന്നിവയുൾപ്പെടെയുള്ള ദഹനപ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ദഹനസഹായിയാണ് ഏലക്ക ചായ. ചായയിൽ സ്വാഭാവിക ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് വയറുവേദനയ്ക്ക് കാരണമാകുന്ന പേശികളെ ശമിപ്പിക്കാൻ സഹായിക്കുന്നു. ഈ ചായയിൽ കാർമിനേറ്റീവ് ഗുണങ്ങളുണ്ട്, ഇത് വയർ വീർക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.

  1. ഹൃദയത്തിന് നല്ലത്

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ കാരണം ഏലക്ക ചായ ഹൃദയത്തിന് ഗുണം ചെയ്യും. രക്തക്കുഴലുകളിലെ വീക്കം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഈ സഹായിക്കും. അതിനാൽ തന്നെ ഹൃദയാഘാതത്തിന്റെയും സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ഏലയ്ക്കയിൽ വലിയ അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു, ഇത് രക്തക്കുഴലുകളിലെ മർദം കുറയ്ക്കുന്നതിനുള്ള ഒരു വാസോഡിലേറ്ററായി പ്രവർത്തിക്കുന്നു. എല്ലാ ദിവസവും കഴിക്കുമ്പോൾ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഈ ഗുണങ്ങൾ സഹായിക്കും.

  1. ശരീരഭാരം കുറയ്ക്കാൻ സഹായിക്കാം

ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം എന്നിവയ്ക്കൊപ്പം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്തമായ കലോറി രഹിത പാനീയമാണ് ഏലക്ക ചായ. നിങ്ങളുടെ ഭക്ഷണക്രമത്തെ നശിപ്പിക്കാൻ കഴിയുന്ന പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് നല്ലൊരു പകരക്കാരനുമാണ്.

  1. വായുടെ ആരോഗ്യം മെച്ചപ്പെടുത്തും

ഹാലിറ്റോസിസ് എന്നറിയപ്പെടുന്ന വായ്നാറ്റം തടയാൻ സഹായിക്കുന്ന പ്രകൃതിദത്ത ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഏലയ്ക്കുണ്ട്. പല്ലുകളിൽ അഴുക്ക് അടിഞ്ഞുകൂടി ബാക്ടീരിയകളുടെ വളർച്ച തടയുന്നതിന് ഏലയ്ക്ക സഹായിക്കും. ഈ ബാക്ടീരിയയെ ഇല്ലാതാക്കുന്നതിലൂടെ ഏലയ്ക്ക ചായ വായുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

  1. മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു

ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകൾ ഒഴിവാക്കി ശരീര ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഏലയ്ക്കയിലെ സിനിയോൾ, ലിമോണീൻ എന്നിവയുൾപ്പെടെയുള്ള സംയുക്തങ്ങൾ ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു. ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തൊണ്ടവേദന ശമിപ്പിക്കാൻ സഹായിക്കും.

ഏലക്ക ചായയുടെ പാർശ്വഫലങ്ങൾ

മിതമായ അളവിൽ കുടിച്ചാൽ ഏലയ്ക്ക ചായയ്ക്ക് ഗുരുതരമായ പാർശ്വഫലങ്ങളൊന്നും ഇല്ല. എന്നാൽ ആരോഗ്യപ്രശ്‌നമുണ്ടെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും മരുന്നുകൾ കഴിക്കുകയാണെങ്കിൽ ചായ കുടിക്കുന്നതിന് മുമ്പ് ഡോക്ടറുമായി സംസാരിക്കുക, ഏലയ്ക്കയോട് അലർജിയുള്ള ആളുകൾക്കും ചായ അലർജിക്ക് കാരണമാകും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Five health benefits of cardamom tea