മൂത്രമൊഴിക്കുമ്പോൾ പലർക്കും വേദനയും അസ്വസ്ഥതയും അനുഭവപ്പെടാറുണ്ട്. ചിലർ ഇത് അവഗണിക്കുമ്പോൾ, അതിന് പിന്നിലെ കാരണങ്ങൾ അറിയേണ്ടത് പ്രധാനമാണ്. ബാക്ടീരിയ അണുബാധകളും വീക്കവുമാണ് ഡിസൂറിയയ്‌ക്കോ അല്ലെങ്കിൽ മൂത്രമൊഴിക്കുമ്പോൾ വേദനയ്‌ക്കോ ഉള്ള കാരണമെന്ന് ആയുർവേദ ഡോ.നിതിക കോഹ്‌ലി പറഞ്ഞു.
മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതയോ വേദനയോ ആണ് ഡിസൂറിയ, സാധാരണയായി ഇത് മൂത്രസഞ്ചിയിൽ നിന്ന് മൂത്രം പുറത്തേക്ക് പോകുന്ന ട്യൂബിൽ അല്ലെങ്കിൽ ജനനേന്ദ്രിയത്തിന് ചുറ്റുമുള്ള ഭാഗത്ത് അനുഭവപ്പെടുന്നുവെന്ന് മയോ ക്ലിനിക്ക് പറയുന്നു. ആയുർവേദ പ്രകാരം ഡിസൂറിയയുടെ സാധാരണ കാരണങ്ങൾ ഡോ.കോഹ്‌ലി പങ്കുവച്ചിട്ടുണ്ട്.
- അമിതമായ വ്യായാമം മൂത്രമൊഴിക്കുമ്പോൾ വേദനയ്ക്ക് കാരണമാകും
- ഡ്രൈ ഭക്ഷണപദാർത്ഥങ്ങളുടെ അമിതമായ ഉപഭോഗം ഒഴിവാക്കണം
- പതിവായി വാഹനങ്ങൾ അമിത വേഗതയിൽ ഓടിക്കുന്നതും ഡിസൂറിയയുടെ മറ്റൊരു സാധാരണ കാരണമാണ്.
- ഭക്ഷണശേഷം അത് ദഹിക്കുന്നതിനു മുൻപ് മറ്റു ഭക്ഷണങ്ങൾ കഴിക്കരുത്. ഇത് മൂത്രമൊഴിക്കുമ്പോൾ വേദനയ്ക്ക് കാരണമാകും.
- അമിതമായ മദ്യപാനം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ അത് ഒഴിവാക്കണം. അതുപോലെ, വിദഗ്ധരുടെ അഭിപ്രായത്തിൽ, അമിതമായ മദ്യപാനവും ഡിസൂറിയയുമായി ബന്ധപ്പെട്ടിരിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.