/indian-express-malayalam/media/media_files/2025/01/06/2c5Bsj3gcWYwZQKIpBlu.jpg)
സമീകൃത ഭക്ഷണം
പ്രോട്ടീനും നാരുകളും അടങ്ങിയ സമീകൃത ഭക്ഷണം കഴിക്കുന്നത്, രക്തത്തിലെ പഞ്ചസാരയുടെ വർധനവ് നിയന്ത്രിക്കുക മാത്രമല്ല, തുടർന്നുള്ള ഭക്ഷണങ്ങളിലെ ഗ്ലൈസെമിക് പ്രതികരണത്തെ പോസിറ്റീവായി ബാധിക്കുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2024/10/19/8djDqTe0sK1eUW7oODU7.jpg)
ഭക്ഷണ സമയം പ്രധാനം
എന്ത് കഴിക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് എപ്പോൾ, എങ്ങനെ കഴിക്കുന്നുവെന്നതും. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ നേരത്തെ കഴിക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കും.
/indian-express-malayalam/media/media_files/a1gOPckcVGTOihSOMKXH.jpg)
ഭക്ഷണത്തിന് മുമ്പും ശേഷവുമുള്ള വ്യായാമം
വ്യായാമം പ്രമേഹ നിയന്ത്രണത്തിന്റെ ഒരു മൂലക്കല്ലാണ്. ഭക്ഷണത്തിന് മുമ്പ് നടത്തം പോലുള്ള നേരിയ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുന്നു. അതുപോലെ, ഭക്ഷണത്തിനു ശേഷമുള്ള നടത്തം ഗ്ലൂക്കോസ് വർധനവ് മന്ദഗതിയിലാക്കുന്നു.
/indian-express-malayalam/media/media_files/2024/12/16/good-sleep-fi.jpg)
സ്ഥിരമായ ഒരു ഉറക്ക ദിനചര്യ
പ്രമേഹ നിയന്ത്രണത്തിന് ഗുണനിലവാരമുള്ള ഉറക്കം അത്യാവശ്യമാണ്. വിശപ്പ് നിയന്ത്രിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിനും 7-9 മണിക്കൂർ ഉറങ്ങുക.
/indian-express-malayalam/media/media_files/zQ38w7a3vK1urGUr7ejV.jpg)
കലോറി കുറഞ്ഞ പാനീയങ്ങൾ
പ്രമേഹ നിയന്ത്രണത്തിൽ ജലാംശം പലപ്പോഴും അവഗണിക്കപ്പെടുന്നു. ഉപാപചയ പ്രവർത്തനത്തെയും വിശപ്പ് നിയന്ത്രണത്തെയും പിന്തുണയ്ക്കുന്ന കലോറി കുറഞ്ഞ ഓപ്ഷനുകളായ വെള്ളമോ ഹെർബൽ ടീയോ കുടിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.