scorecardresearch
Latest News

ആര്‍ത്തവ സമയത്ത് നിര്‍ബന്ധമായും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍

ആര്‍ത്തവചക്രത്തെ ബാധിക്കുന്ന ചില സുപ്രധാന ഘടകങ്ങളുണ്ട്. അതില്‍ ഒന്നാണ് ഭക്ഷണം

health, health news, ie malayalam

ആര്‍ത്തവകാലം വളരെയേറ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്ന സമയമാണ്. ആര്‍ത്തവസമയത്തെ വേദന കുറയ്ക്കുന്നതിനായി പലവിദ്യകളും ചെയ്യാറുമുണ്ട്. ആര്‍ത്തവചക്രത്തെ ബാധിക്കുന്ന ചില സുപ്രധാന ഘടകങ്ങളുണ്ട്. അതില്‍ ഒന്നാണ് ഭക്ഷണം. ചില തരം ഭക്ഷണങ്ങള്‍ക്ക് ആരോഗ്യത്തെ നശിപ്പിക്കാനുള്ള ശേഷിവരെ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ആര്‍ത്തവസമയത്ത് കഴിക്കേണ്ട് അഞ്ച് ഭക്ഷണങ്ങളെപ്പറ്റി വിശദീകരിക്കുകയാണ് പോഷകാഹാര വിദഗ്ധയായ എൻമാമി അഗര്‍വാള്‍.

തൈര്

കാല്‍സ്യവും പ്രോട്ടീനും അടങ്ങിയിട്ടുള്ള ഭക്ഷണമാണ് തൈര്. ഇത് പേശികള്‍ക്ക് ആശ്വാസം പകരും. ആര്‍ത്തവ സമയത്ത് ബട്ടര്‍മില്‍ക്കോ തൈരോ കഴിക്കാവുന്നതാണ്. കുറച്ച് പഴങ്ങളോ ക്യാഷു നട്ട്സോ ചേര്‍ത്താല്‍ ഉചിതമാകും.

അണ്ടിപ്പരിപ്പ്

ഇത്തരം ഭക്ഷണങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ, ആർത്തവസമയത്ത് നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു. ജങ്ക് ഫുഡിന്റെ അളവു കുറയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അണ്ടിപ്പരിപ്പും പയര്‍വര്‍ഗങ്ങളും കഴിക്കുന്നതിലൂടെ ശരീരത്തില്‍ മൈക്രൊ നുട്രിയന്റ്സിന്റെ അളവ് വര്‍ധിക്കും.

വാഴപ്പഴം

വാഴപ്പഴത്തില്‍ പൊട്ടാസിയം മാത്രമല്ല വിറ്റാമിന്‍ ബി 6 ഉം അടങ്ങിയിരിക്കുന്നു. നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുന്നതിന് ഇത് സഹായിക്കും.

വെള്ളം

ശരീരത്തിലെ ജലാംശത്തിന്റെ അളവ് ഉറപ്പു വരുത്തുക. ആവശ്യമായ വെള്ളം കുടിക്കുക. ഇളനിരൊ പച്ചക്കറികള്‍ ഉപയോഗിച്ചുള്ള ജ്യൂസൊ ആവാം. വെള്ളം ധാരാളം കുടിക്കുകയാണെങ്കില്‍ ജലാംശത്തിന്റെ അളവ് കുറഞ്ഞതുകൊണ്ട് ഉണ്ടാകുന്ന തലവേദന ഒഴിവാക്കാം.

പയര്‍

വീടുകളില്‍ ഏറ്റവും കൂടുതല്‍ ലഭ്യമായിട്ടുള്ള ഒന്നാണ് പയര്‍. അയണും പ്രോട്ടീനും പയറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ രക്തത്തിന്റെ ഒഴുക്ക് നിലനിര്‍ത്താന്‍ ഇവ സഹായിക്കുന്നു. ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കാന്‍ പയറ് കഴിക്കുന്നതിലൂടെ സാധിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Also Read: കണ്ണിന്റെ സ്ട്രെയിന്‍ കുറയ്ക്കാന് നാല് എളുപ്പ വഴികള്‍

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Five foods you should eat during periods to reduce pain

Best of Express