scorecardresearch

വേനൽ ചൂടിനെ മറികടക്കാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ

ചില ഭക്ഷണങ്ങളും വേനൽ ചൂടിൽനിന്നും രക്ഷ നേടാൻ നിങ്ങളെ സഹായിക്കും

ചില ഭക്ഷണങ്ങളും വേനൽ ചൂടിൽനിന്നും രക്ഷ നേടാൻ നിങ്ങളെ സഹായിക്കും

author-image
Health Desk
New Update
summer, ie malayalam

വേനൽക്കാലം അമിത വിയർപ്പ്, നിർജ്ജലീകരണം എന്നിവയ്ക്ക് കാരണമാകാറുണ്ട്. ഈ സമയത്ത് ധാരാളം വെളളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചില ഭക്ഷണങ്ങളും വേനൽ ചൂടിൽനിന്നും രക്ഷ നേടാൻ നിങ്ങളെ സഹായിക്കും. ഈ വേനൽക്കാലത്ത് ശരീരത്തിന് ആവശ്യമായ ചില ആരോഗ്യകരമായ ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ഡോ.ഗീതിക മിത്തൽ. തണ്ണിമത്തൻ, വെളളരിക്ക, സെലറി, തൈര്, കോളിഫ്ളവർ തുടങ്ങിയ ഭക്ഷണങ്ങൾ ശരീരവും ചർമ്മവും തണുപ്പിക്കുമെന്ന് അവർ പറയുന്നു.

Advertisment

തണ്ണിമത്തൻ

നിങ്ങളുടെ പട്ടികയിൽ ഇത് ആദ്യത്തേതായിരിക്കണം, കാരണം ഇതിൽ 92 ശതമാനവും വെളളമാണ്. ഇത് ശരീരത്തിന് ജലാംശം നൽകുന്ന പഴമാണ്. ലൈക്കോപീൻ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, ബി 6, സി, പൊട്ടാസ്യം, അമിനോ ആസിഡുകൾ എന്നിവയും ഇതിലുണ്ട്.

വെളളരിക്ക

മറ്റൊന്ന് വെളളരിക്കയാണ്. ദിവസത്തിൽ ഏത് സമയത്തും കുറച്ച് നാരങ്ങ നീരും ഉപ്പും ചേർത്ത് നിങ്ങൾക്ക് വെളളരിക്ക കഴിക്കാം. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുകയും ഉള്ളിൽ നിന്ന് ഒരു തിളക്കം നൽകുകയും ചെയ്യുന്നു. കൂടാതെ, ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും സഹായിക്കും.

Advertisment

Read More: മുടി കൊഴിച്ചിലിന്റെ 6 കാരണങ്ങൾ

സെലറി

സെലറി ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാർഗം ജ്യൂസായി കഴിക്കുക എന്നതാണ്, കാരണം ഈ പച്ചക്കറിയിൽ 95 ശതമാനം വെള്ളമാണ്.

തൈര്

തൈര് പ്രതിരോധശേഷി വർധിപ്പിക്കുക മാത്രമല്ല അസ്ഥികളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. വേനൽക്കാലത്ത് കഴിക്കാൻ തൈര് നല്ലതാണ്, അൽപം ഉപ്പ് ഉപയോഗിച്ച് കഴിക്കുക. ശരീരം തണുപ്പിക്കാൻ മാത്രമല്ല, നല്ലൊരു പോഷകാഹാരം കൂടിയാണ് തൈര്.

കോളിഫ്ലവർ

ക്രൂസിഫറസ് വെജിറ്റബിൾസ് കുടുംബത്തിന്റെ ഭാഗമായ കോളിഫ്ലവറിൽ വിറ്റാമിൻ സിയും ധാരാളം ധാതുക്കളും സൂക്ഷ്മ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: