scorecardresearch
Latest News

ഉറക്കമില്ലായ്മയെ തുരത്തുന്ന 5 സൂപ്പർ ഫുഡ്സ്

ഉറക്കമില്ലായ്മയെ തോൽപ്പിക്കാൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ ഇതാ

ഉറക്കമില്ലായ്മയെ തുരത്തുന്ന 5 സൂപ്പർ ഫുഡ്സ്

Five foods that will help you beat insomnia: ശരീരത്തിന്റെ ക്ഷീണം മാറുന്നതുവരെ സുഖമായി ഉറങ്ങി രാവിലെ ഉന്മേഷത്തോട ഉണരാൻ കൊതിക്കാത്ത വ്യക്തികളില്ല. എന്നാൽ ഉറക്കമില്ലായ്മ എന്നത് ഒരുപാട് പേരെ അലട്ടുന്ന പ്രശ്നമാണ്. വേണ്ടത്ര ഉറക്കം ലഭിക്കാതെ വന്നാൽ അതു വ്യക്തികളെ ക്ഷീണിതനാക്കും. ഉറക്കപ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ തുടർന്നാൽ ഉത്സാഹത്തോടെ ജോലി ചെയ്യാനോ സന്തോഷത്തോടെ ഇരിക്കാനോ ഒന്നും വ്യക്തികൾക്ക് കഴിയാതെ വരും. അകാരണമായ വിഷമം, പെട്ടെന്ന് പ്രകോപിതനാവുക, ശാരീരിക പ്രശ്നങ്ങൾ എന്നിവയൊക്കെയാണ് ഉറക്കക്കുറവ് കൊണ്ട് സംഭവിക്കുന്ന മറ്റു പ്രശ്നങ്ങൾ. ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ കൃത്യമായി ഉറങ്ങേണ്ടത് ആരോഗ്യത്തിന് അത്യന്താപേക്ഷികമായ കാര്യമാണ്.

എന്നാൽ, പലരും മാനസികസമ്മർദ്ദം, ഉത്കണ്ഠ, ഏകാന്തത തുടങ്ങി വിവിധ കാരണങ്ങളാൽ നന്നായി ഉറങ്ങാൻ പാടുപെടുന്നു. ഉറക്കമില്ലായ്മ ഇന്ന് വലിയൊരു വിഭാഗം ആളുകളെ അലട്ടുന്ന പ്രശ്നമാണ്. കോവിഡ് കൂടി എത്തിയതോടെ സ്ഥിതി കൂടുതൽ വഷളായിരിക്കുകയാണ്. കോവിഡ് വന്നുപോയവരിലും വ്യാപകമായി ഉറക്കമില്ലായ്മ കാണപ്പെടുന്നുണ്ട്.

“ഉറക്കമില്ലായ്മ രക്തസമ്മർദ്ദത്തിന്റെ അവസ്ഥ മോശമാക്കുന്നു. നീണ്ടുനിൽക്കുന്ന ഉറക്കമില്ലായ്മ വിഷാദത്തിലേക്കും ഉത്കണ്ഠയിലേക്കും നയിച്ചേക്കാം, കൂടാതെ ഏതെങ്കിലും തരത്തിലുള്ള ശ്രദ്ധക്കുറവോ ഹൈപ്പർ ആക്റ്റീവ് ഡിസോർഡറോ ഉണ്ടാവാനുള്ള സാധ്യതയും ഏറെയാണ്,” ഫരീദാബാദിലെ ഫോർട്ടിസ് എസ്കോർട്ട്സ് ഹോസ്പിറ്റലിലെ പൾമോണോളജി ഡയറക്ടറും യൂണിറ്റ് ഹെഡുമായ ഡോ.രവി ശേഖർ ഝാ പറയുന്നു.

എന്നാൽ ഉറക്കം വരാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? “നിങ്ങൾക്ക് ഉറക്കവുമായ ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടോ? ഇന്ന് മൂന്നിൽ ഒരാൾ എന്ന രീതിയിൽ ഉറക്കപ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്, സ്ത്രീകളിലാണ് ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടുതലും കാണപ്പെടുന്നത്,” പോഷകാഹാര വിദഗ്ധയായ ലോവ്നീത് ബത്ര പറയുന്നു. ഉറക്കമില്ലായ്മയെ തോൽപ്പിക്കാനും ഒരു കുഞ്ഞിനെപ്പോലെ ശാന്തമായി ഉറങ്ങാനും സഹായിക്കുന്ന അഞ്ച് സൂപ്പർ ഭക്ഷണപദാർത്ഥങ്ങളും അവർ പരിചയപ്പെടുത്തുന്നു.

അശ്വഗന്ധ

അശ്വഗന്ധയിൽ അടങ്ങിയ സജീവമായ ഒരു ഘടകം വിത്തനോലൈഡുകളാണ്, സമ്മർദ്ദം ലഘൂകരിക്കാനുള്ള കഴിവുൾപ്പെടെ നിരവധി ഗുണങ്ങൾ ഇവയ്ക്ക് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അശ്വഗന്ധയിൽ ട്രൈഎത്തിലീൻ ഗ്ലൈക്കോളും അടങ്ങിയിട്ടുണ്ട്, അത് ഉറക്കത്തിന് കാരണമാകും. നല്ല ഉറക്കത്തിനായി ഉറങ്ങുന്നതിന് 30 മിനിറ്റ് മുമ്പ് നിങ്ങൾക്ക് അശ്വഗന്ധ കഴിക്കാം.

കാമമൈല്‍ ചായ (Chamomile Tea)

ഇതൊരു സമ്പൂർണ്ണ സൂപ്പർസ്റ്റാറാണ്. നിങ്ങൾക്ക് ആകെ വേണ്ടത്, അൽപ്പം ചൂടുവെള്ളവും ഒരു കപ്പും കാമമൈല്‍ ടീ ബാഗുകളുമാണ്. “കാമമൈല്‍ അഥവാ കാമമീൽ ചായയിൽ നിറയെ എപിജെനിൻ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിലെ റിസപ്റ്ററുകളുമായി ബന്ധിപ്പിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ്. ” ലോവ്നീത് പറയുന്നു. കമോമൈല്‍ ടീ ബാഗുകൾ ആമസോണിൽ ലഭ്യമാണ്.

ബദാം

ബദാമിൽ ധാരാളം നാരുകളും നല്ല കൊഴുപ്പും അടങ്ങിയിട്ടുണ്ട്, ഇത് വിട്ടുമാറാത്ത രോഗങ്ങളെ തടയാൻ സഹായിക്കുന്നു. ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന മെലറ്റോണിനെ നിയന്ത്രിക്കാൻ ആവശ്യമായ മഗ്നീഷ്യത്തിന്റെ മികച്ച ഉറവിടം കൂടിയാണ് ബദാം. മഗ്നീഷ്യം നിങ്ങളുടെ പേശികൾക്ക് വിശ്രമം നൽകുകയും ചെയ്യും.

മത്തങ്ങ വിത്തുകൾ

മത്തങ്ങ വിത്തുകളിൽ (Pumpkin seeds/pepita) ട്രിപ്റ്റോഫനും സിങ്കും അടങ്ങിയിട്ടുണ്ട്, ഇവ ട്രിപ്റ്റോഫാനെ സെറോടോണിനാക്കി മാറ്റുന്ന തലച്ചോറിന്റെ പ്രക്രിയയെ സഹായിക്കുന്നു. സെറോടോണിനും ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന മെലറ്റോണും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്.

സെറോടോണിൻ മാനസികാവസ്ഥയെ നിയന്ത്രിക്കുമ്പോൾ, മെലറ്റോണിൻ ഉറക്കത്തെ നിയന്ത്രിക്കുന്നു. പ്രത്യക്ഷത്തിൽ തമ്മിൽ ബന്ധമില്ലെങ്കിലും, ശരീരത്തിന്റെ മിക്ക വശങ്ങളെയും പോലെ ഇവയുടെ പ്രക്രിയകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സെറോടോണിൻ ഉത്പാദിപ്പിക്കുന്നത് പീനൽ ഗ്രന്ഥിയാണ്, തുടർന്ന് ഇവ തലച്ചോറിലെ മെലറ്റോണിൻ ആയി മാറുന്നു

ജാതിക്ക ചേർത്ത പാൽ (Nutmeg milk)


ഒരു ഗ്ലാസ്സ് പാലിൽ അൽപ്പം ജാതിക്ക പൊടിച്ച് ചേർത്ത് കുടിക്കുന്നത് ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും. ശരീരത്തിലെ സെറോടോണിൻ, മെലറ്റോണിൻ എന്നിവയുടെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അമിനോ ആസിഡായ ട്രിപ്റ്റോഫാൻ പാലിൽ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ്. അതുപോലെ, ജാതിക്ക ഒരു സെഡേറ്റീവ് ആണ്, ഇത് ഞരമ്പുകളെ ശാന്തമാക്കുകയും ശരീരത്തിലെ സമ്മർദ്ദം ഒഴിവാക്കുകയും ചെയ്യുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ജാതിക്ക സഹായിക്കും.’

മുകളിലുള്ള ലേഖനം അറിവ് നകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: മലബന്ധം അകറ്റാൻ ഈ മൂന്നു ഭക്ഷണങ്ങൾ ഒഴിവാക്കൂ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Five foods that will help you beat insomnia inadequate sleep