scorecardresearch

മുടി വളർച്ച കൂട്ടാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ

മുടി വളർച്ചയ്ക്ക് ആവശ്യമായ രണ്ട് പോഷകങ്ങളായ ഇരുമ്പിന്റെയും പ്രോട്ടീന്റെയും സമ്പന്നമായ ഉറവിടമാണ് ഉലുവ

hair, hair tips, ie malayalam

കരുത്തുറ്റ മുടിക്ക് ആരോഗ്യകരമായ ഭക്ഷണം ആവശ്യമാണ്. മുടി സംരക്ഷണത്തിനൊപ്പം ശരിയായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണക്രമവും മുടി വളർച്ച കൂട്ടും. മുടിയെ ബാധിക്കുന്ന പല പ്രശ്‌നങ്ങൾ നീക്കാനും മുടി കരുത്തോടെ വളരാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്.

മുടി വളർച്ചയ്ക്ക് സഹായകരമായ 5 ഭക്ഷണങ്ങളെക്കുറിച്ച് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര. ഉലുവ,

ഉലുവ

മുടി വളർച്ചയ്ക്ക് ആവശ്യമായ രണ്ട് പോഷകങ്ങളായ ഇരുമ്പിന്റെയും പ്രോട്ടീന്റെയും സമ്പന്നമായ ഉറവിടമാണ് ഉലുവ. ഫ്ലേവനോയ്ഡുകളും സാപ്പോണിനുകളും ഉൾപ്പെടെയുള്ള സസ്യ സംയുക്തങ്ങളുടെ സവിശേഷമായ ഘടനയും അവയിൽ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ അവയുടെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഫംഗൽ ഇഫക്റ്റുകൾ കാരണം മുടി വളർച്ചയെ കൂട്ടുമെന്ന് കണക്കാക്കപ്പെടുന്നു.

കറിവേപ്പില

കറിവേപ്പിലയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്, കൂടാതെ ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. അമിനോ ആസിഡുകളുടെ നല്ല ഉറവിടം കൂടിയാണ്. താരൻ, തലയോട്ടിയിലെ ചെറിയ അണുബാധകൾ എന്നിവ തടയുകയും മുടി വളർച്ച കൂട്ടുകയും ചെയ്യും.

ചണ വിത്ത്

ചണ വിത്തിൽ ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയിലെ മാലിന്യങ്ങളെയും നിർജീവ കോശങ്ങളെയും നീക്കം ചെയ്യുന്നു. ചണ വിത്ത് ജെൽ തലയോട്ടിയിലും മുടിയിലും മോയ്സ്ച്യുറൈസറായി ചേർക്കാം, ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.

കറ്റാർ വാഴ

കറ്റാർ വാഴയിൽ വിറ്റാമിനുകൾ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മൂന്ന് വിറ്റാമിനുകളും കോശങ്ങളുടെ വളർച്ചയ്ക്കും ആരോഗ്യകരമായ കോശ വളർച്ചയ്ക്കും തിളക്കമുള്ള മുടിക്കും സഹായിക്കുന്നു. വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവയും കറ്റാർ വാഴ ജെല്ലിൽ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങളും മുടി കൊഴിയുന്നത് തടയും.

ഇഞ്ചി

ജിഞ്ചറോൾ, സിൻഗെറോൺ, ഷോഗോൾ, ബീറ്റാ ബിസാബോളിൻ എന്നിവയുൾപ്പെടെ നിരവധി സജീവ ഘടകങ്ങൾ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. താരൻ, തലയോട്ടിയിലെ ചൊറിച്ചിൽ എന്നിവ ചികിത്സിക്കാൻ ഇഞ്ചി സഹായകമാണ്. ഇഞ്ചിയിൽ സ്വാഭാവിക ആന്റി-ഇൻഫ്ലമേറ്ററി, ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്, ഇത് തലയോട്ടിയെ വൃത്തിയും ആരോഗ്യമുള്ളതുമാക്കി നിലനിർത്തുന്നു. മൊത്തത്തിൽ, ഇഞ്ചി മുടിയുടെ വളർച്ചയെ സഹായിക്കുന്നു, മുടി കൊഴിയുന്നത് തടയുന്നു, മുടി തിളങ്ങുന്നതും മിനുസമാർന്നതുമാക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: മുടി സംരക്ഷണത്തിനായ് മൂന്നു ടിപ്സുകൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Five foods forhair growth