പുതുവത്സരം വരവാറായി, പുതിയ തീരുമാനങ്ങളും എടുക്കേണ്ട സമയമായി. പുതുവത്സരത്തിൽ പലരുടെയും പ്രധാന തീരുമാനങ്ങളിൽ ഒന്നായിരിക്കും ശരീര ഭാരം കുറയ്ക്കുക. ഇതിനായി ശ്രമിക്കുന്നവർക്ക് ഫലപ്രദമായ 5 വഴികൾ നിർദേശിക്കുകയാണ് ഡോ.രോഹിണി പാട്ടീൽ. വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും ആരോഗ്യകരവുമായ വഴികളാണ് അവർ പങ്കുവച്ചിരിക്കുന്നത്.
വെള്ളം കുടിക്കുക
ശരീരത്തിന് വെള്ളം ആവശ്യമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇതിന് അതിശയകരമായ ഗുണങ്ങളുണ്ട്, അതിലൊന്നാണ് ശരീരഭാരം കുറയ്ക്കുന്നത്. ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് വെള്ളം ആവശ്യമാണ്, പ്രത്യേകിച്ച് വിഷവസ്തുക്കളും മാലിന്യങ്ങളും പുറന്തള്ളാൻ. ഇവ പുറന്തള്ളിയില്ലെങ്കിൽ ദഹന പ്രശ്നങ്ങൾ, ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമാകും. പ്രതിദിനം കുറഞ്ഞത് 7-8 ഗ്ലാസ് അല്ലെങ്കിൽ 3-4 ലിറ്റർ വെള്ളം കുടിക്കുക. ധാരാളം വെള്ളം കുടിക്കുന്നത് ഫിറ്റ്നസ് ആയി നിലനിർത്താൻ സഹായിക്കുന്നു, ചർമ്മത്തെ തിളക്കമുള്ളതും മുഖക്കുരു വരുന്നത് തടയുകയും ചെയ്യും.
ദിവസവും വ്യായാമം ചെയ്യുക
ദിവസത്തിൽ ഒരു നിശ്ചിത സമയം വ്യായാമത്തിനായി മാറ്റിവയ്ക്കുക. ഒന്നുകിൽ ജിമ്മിൽ പോകാം, സുംബ, എയ്റോബിക്സ്, പൈലേറ്റ്സ്, യോഗ അല്ലെങ്കിൽ മറ്റേതെങ്കിലും ലളിതമായി വീട്ടിൽ തന്നെ ചെയ്യാവുന്ന വ്യായാമം ആകാം. ഒരു സ്പോർട്സ് കളിക്കുന്നത് പോലും സഹായിക്കും. കുറഞ്ഞത് 8,000 മുതൽ 10,000 വരെ സ്റ്റെപ്സുള്ള ലളിതമായ നടത്തവും മതിയാകും. ഇതിനായി ലിഫ്റ്റിന് പകരം പടികൾ കയറാം, ഫോണിൽ സംസാരിക്കുമ്പോൾ നടക്കാം.
മധുരമുള്ള ഭക്ഷണങ്ങളും ഡെസർട്ട്സും ഒഴിവാക്കുക
ഭക്ഷണത്തിൽ വളരെയധികം പഞ്ചസാര ഉൾപ്പെടുത്തുന്നത് ഒഴിവാക്കുക, പ്രത്യേകിച്ച് മധുരപലഹാരങ്ങൾ. ഇവ ശരീരഭാരം വർദ്ധിപ്പിക്കും. മധുരമുള്ള എന്തെങ്കിലും കഴിക്കാൻ ആഗ്രഹം തോന്നുന്നുവെങ്കിൽ ശർക്കര, ഈന്തപ്പഴം അല്ലെങ്കിൽ പഴങ്ങൾ കഴിക്കാം.
ഭക്ഷണം സ്വയം തീരുമാനിക്കുക
ഫിറ്റ്നസ് അല്ലെങ്കിൽ ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യം കൈവരിക്കുന്നതിന്, ശരിയായ പ്ലാൻ ഉണ്ടായിരിക്കണം. നിങ്ങളുടെ ഭക്ഷണം മുൻകൂട്ടി തീരുമാനിക്കുക, അതുവഴി കിട്ടുന്നതെല്ലാം കഴിക്കുന്നത് ഒഴിവാക്കാം. വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുകയും പുറത്തുനിന്നുള്ള സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യുക. പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് തുടങ്ങിയ എല്ലാ അവശ്യ പോഷകങ്ങളും ഭക്ഷണത്തിലൂടെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നതിനു പകരം, പുറത്തു പോകുന്നതിന് മുമ്പ് വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുക.
മദ്യം കഴിക്കുന്നത് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക
മദ്യം കഴിയുന്നത്ര കുറയ്ക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ പൂർണ്ണമായും നിർത്തുക.
Read More: ശരീര ഭാരം കുറയ്ക്കാനും നല്ല ദഹനത്തിനും; മുളപ്പിച്ച ചെറുപയറിന്റെ ഗുണങ്ങൾ