scorecardresearch

ശരീരഭാരം കുറയ്ക്കണോ? ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ 5 കാര്യങ്ങൾ

പെട്ടെന്നുള്ള ഫലത്തിനായി കർശനമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നവരുണ്ട്. ഇവയെല്ലാം വിപരീതഫലമാണ് ഉണ്ടാക്കുക

പെട്ടെന്നുള്ള ഫലത്തിനായി കർശനമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നവരുണ്ട്. ഇവയെല്ലാം വിപരീതഫലമാണ് ഉണ്ടാക്കുക

author-image
Health Desk
New Update
Weight Loss | Health | Health Tips

Source: Pixabay

ശരീര ഭാരം കുറയ്ക്കുകയെന്നത് പലരുടെയും ലക്ഷ്യങ്ങളിൽ ഒന്നാണ്. പക്ഷേ, പലർക്കും ഇതിൽ വിജയിക്കാൻ കഴിയാറില്ല. ശരീര ഭാരം കുറയ്ക്കാനുള്ള യാത്രയിലെ ചില തെറ്റുകളാണ് പലപ്പോഴും പരാജയപ്പെടാനുള്ള കാരണം. അവർ വളരെ കുറച്ച് ഭക്ഷണം കഴിക്കുകയും, ഇഷ്ടമുള്ള ഭക്ഷണം ഒഴിവാക്കുകയും ചെയ്യുന്നു. എന്നാ, അവർ ചെയ്യുന്ന തെറ്റിനെക്കുറിച്ച് ചിന്തിക്കുന്നില്ല.

Advertisment

പെട്ടെന്നുള്ള ഫലത്തിനായി കർശനമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നവരുണ്ട്. ഇവയെല്ലാം വിപരീതഫലമാണ് ഉണ്ടാക്കുക. വിദഗ്ധർ പലതവണ ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരാൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ഇനി പറയുന്ന തെറ്റുകൾ വരുത്തുന്നത് ഒഴിവാക്കണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേകർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

  1. ശരീര ഭാരം കുറയ്ക്കുക മാത്രമാകരുത് നിങ്ങളുടെ ലക്ഷ്യം
  2. ശരീരം പുതിയ എന്തിനോടും പ്രതികരിക്കാൻ എടുക്കുന്ന സമയം പരാജയമായി കാണരുത് ( കുറഞ്ഞത് 12 ആഴ്ചയെങ്കിലും കാത്തിരിക്കുക)
  3. വ്യായാമം ഒരു ശിക്ഷയാക്കരുത്.
  4. ഭക്ഷണം കഴിക്കുന്നത് കുറ്റകരമാക്കരുത്.
  5. ഓരോ ഘട്ടത്തിലും കലോറി, കിലോ ട്രാക്ക് ചെയ്യരുത്.
Advertisment

ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് അമിതമായി ചിന്തിക്കരുതെന്നും ഫലം കിട്ടാൻ സമയമെടുക്കുമെന്നും ദിവേകർ പറഞ്ഞു. ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിലായിരിക്കുമ്പോൾ ഒരാൾ എന്തൊക്കെ ചെയ്യണമെന്നതിനെക്കുറിച്ചും അവർ മറ്റൊരു പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

  1. വിശപ്പ് അനുസരിച്ച് കഴിക്കുക.
  2. വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുക.
  3. കൃത്യസമയത്ത് ഉറങ്ങാൻ ശ്രദ്ധിക്കുക.
  4. ഓരോ തിരഞ്ഞെടുപ്പിലും സുസ്ഥിരത മനസ്സിൽ സൂക്ഷിക്കുക.
  5. ജീവിതത്തിന്റെ എല്ലാ വശങ്ങളും ആസ്വദിക്കുന്നത് തുടരുക. സുഹൃത്തുക്കൾ, കുടുംബം, യാത്ര, ജോലി തുടങ്ങിയവ.

ശരീര ഭാരം കുറയ്ക്കാനുള്ള യാത്രയിൽ ആളുകൾ വരുത്തുന്ന ചില തെറ്റുകളെക്കുറിച്ചും അവർ മുൻപ് പറഞ്ഞിരുന്നു. ചില ആളുകൾ പെട്ടെന്ന് ശരീര ഭാരം കുറയണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ, ഡയറ്റ് പ്ലാനിലെ മാറ്റം, വ്യായാമം മുതലായ പുതിയ എന്തിനോടും പൊരുത്തപ്പെടാൻ ശരീരം ഏകദേശം 12 ആഴ്ച സമയം എടുക്കും. അതിനാൽ തന്നെ, ശരീരത്തിന് ആവശ്യത്തിന് സമയം നൽകുക.

മറ്റൊന്ന് ഉറക്കത്തെക്കുറിച്ചാണ് അവർ പറഞ്ഞത്. ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരാൾ അറിഞ്ഞിരിക്കണം. ശരീര ഭാരം കുറയ്ക്കണമെങ്കിൽ നല്ല ഉറക്കത്തിനും മുൻഗണന നൽകണം.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: