Latest News

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ സാധാരണ ചെയ്യുന്ന അഞ്ച് തെറ്റുകൾ

കലോറി കുറയുമെന്ന് കരുതി പലരും ഉച്ച ഭക്ഷണം ഒഴിവാക്കുന്നു

foods for energy, how to sustain energy levels, lovneet batra, foods to keep high energy levels, how to have energy, superfoods for energy, low carb foods, quinoa benefits, indianexpress.com, indianexpress, superfoods benefits, സൂപ്പർ ഫുഡ്, ഹെൽത്തി ഫുഡ്, വിത്തുകൾ, ചണ വിത്ത്, ഓട്സ്, ക്വിനോവ, പോഷകങ്ങൾ, പോഷകം, health tips in Malayalam, food, IE Malayalam

”സോഷ്യൽ മീഡിയയിൽ ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എപ്പോഴും ആളുകളുടെ ശ്രദ്ധ നേടാറുണ്ട്. വർക്ക്ഔട്ടുകളുടെ ചിത്രങ്ങൾ, പാചകക്കുറിപ്പുകൾ, അവർ പാചകം ചെയ്യുന്ന അല്ലെങ്കിൽ കഴിക്കുന്ന ഭക്ഷണങ്ങൾ എന്നിവ പോസ്റ്റ് ചെയ്യാൻ ആളുകൾ ഇഷ്ടപ്പെടുന്നു. എന്നാൽ ചിലരിൽ ഇത് നെഗറ്റീവ് ചിന്താഗതി ഉണ്ടാക്കും. ശരീരം ഭാരം കുറയ്ക്കാനുളള ശ്രമത്തിൽ, തെറ്റായ വിവരങ്ങളിലൂടെയും ഭക്ഷണക്രമത്തിലൂടെയും അവർ വഴിതെറ്റിക്കപ്പെടുന്നു, അത് നല്ലതിനേക്കാൾ കൂടുതൽ ദോഷം ചെയ്യും,” ഫിറ്റ്നസ് ആൻഡ് ന്യൂട്രീഷ്യൻ വിദഗ്ധനായ രോഹിത് ഷെലാത്കർ പറഞ്ഞു.

”ശരീരഭാരം കുറയ്ക്കാൻ എല്ലാ അവശ്യ പോഷകങ്ങളും അടങ്ങിയ ശരിയായ അളവിലുള്ള ഭക്ഷണം ആവശ്യമാണ്, ശരിയായ വ്യായാമം, നല്ല ഉറക്കം, ഏറ്റവും പ്രധാനമായി ഫിറ്റ്നസ്, ഫിറ്റായിരിക്കുക എന്നിവയെക്കുറിച്ചുളള ബോധം,” അദ്ദേഹം ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ സാധാരണ ചെയ്യുന്ന 5 തെറ്റായ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

കാർഡിയോയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്ട്രെങ്ത് ട്രെയിനിങ് അവഗണിക്കുകയും ചെയ്യുന്നു

ചില വ്യായാമങ്ങൾ ഒരു വ്യായാമവും ചെയ്യുന്നതിനെക്കാൾ മികച്ചതാണ്. നിങ്ങൾ ശരിയായ ഭക്ഷണക്രമം പിന്തുടരുകയും ആരോഗ്യകരമായ ജീവിതശൈലി നയിക്കുകയും ചെയ്തിട്ടും നിങ്ങളുടെ കാർഡിയോ വ്യായാമം ഒരു ഫലവും കാണിക്കുന്നില്ലെങ്കിൽ, അത് സ്ട്രെങ്ത് ട്രെയിനിങ്ങിന്റെ അഭാവം മൂലമാകാം. പ്രതിരോധ പരിശീലനം അല്ലെങ്കിൽ ശക്തി പരിശീലനം പേശികളെ വളർത്താൻ സഹായിക്കുക മാത്രമല്ല നിങ്ങളുടെ മെറ്റബോളിസം വർധിപ്പിക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും. ശരീരഭാരം കുറയുന്നത് അധിക ബോണസ് മാത്രമാണ്. മികച്ച ഫലങ്ങൾക്കായി ഒരാൾ കാർഡിയോ, റെസിസ്റ്റൻസ് പരിശീലനവും സംയോജിപ്പിക്കണം.

ഉച്ചഭക്ഷണം ഒഴിവാക്കുക

ഇതൊരു സാധാരണ തെറ്റാണ്. കലോറി കുറയുമെന്ന് കരുതി പലരും ഉച്ച ഭക്ഷണം ഒഴിവാക്കുന്നു. അത്യാവശ്യ പോഷകാഹാരം നിങ്ങൾക്ക് നഷ്ടപ്പെടുക മാത്രമല്ല, നിങ്ങളുടെ മെറ്റബോളിസം ഗണ്യമായി കുറയുകയും നിങ്ങളുടെ ശരീരത്തെ സർവൈവൽ മോഡിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് യഥാർത്ഥത്തിൽ ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടാക്കുകയും ഹ്രസ്വകാലത്തേക്ക് ശരീരഭാരം വർധിപ്പിക്കുകയും ചെയ്യും. പോശക സമൃദ്ധമായ ഭക്ഷണങ്ങൾ കുറഞ്ഞ അളവിൽ കഴിക്കുക. വിശപ്പ് അനുഭവപ്പെടുകയാണെങ്കിൽ ഡ്രൈ ഫ്രൂട്സോ, ബദാം, അണ്ടിപ്പരിപ്പ്, യോഗർട്ട് തുടങ്ങിയവ കഴിക്കുക.

ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാതിരിക്കുക

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കേണ്ടത് വളരെ പ്രധാനമാണ്. ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ പല തരത്തിൽ സഹായിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കാനും കലോറി കുറയ്ക്കാനും ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും, ശരീരഭാരം കുറയുമ്പോൾ പേശികളുടെ മാസ് വർധിപ്പിക്കാനും കഴിയും. അതിനാൽ, ഉയർന്ന പ്രോട്ടീൻ ഭക്ഷണം ശരീര ഭാരം കുറയ്ക്കാൻ കൂടുതൽ ഫലപ്രദമാകും. പനീർ, ചിക്കൻ, മുട്ട തുടങ്ങിയ ഭക്ഷണങ്ങൾ പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളാണ്. വെജിറ്റേറിയൻ ആളുകൾക്ക് പയറ്, ചിക്കൻ, നിലക്കടല, സോയ അധിഷ്ഠിത ഉൽപ്പന്നങ്ങളായ ടോഫു, ടെമ്പെ എന്നിവ തിരഞ്ഞെടുക്കാം.

Read More: മലബന്ധം തടയും, ശരീരഭാരം കുറയ്ക്കാൻ സഹായിക്കും; കുമ്പളങ്ങയുടെ ഗുണങ്ങൾ

പഞ്ചസാര പാനീയം

ശരീരഭാരം കുറയ്ക്കാൻ ഭക്ഷണ നിയന്ത്രണം നടത്തുന്ന മിക്ക ആളുകളും ശീതളപാനീയങ്ങളും മറ്റ് മധുരപാനീയങ്ങളും ഒഴിവാക്കാറുണ്ട്. എന്നിരുന്നാലും, അവർ പാക്കേജുചെയ്ത ഫ്രൂട്ട് ജ്യൂസ് കഴിക്കുന്നത് തുടരുന്നു. 100 ശതമാനം ഫ്രൂട്ട് ജ്യൂസിൽ പോലും പഞ്ചസാര നിറഞ്ഞിരിക്കുന്നു, ഇത് പഞ്ചസാര മധുരമുള്ള പാനീയങ്ങൾ മൂലമുണ്ടാകുന്ന ആരോഗ്യ, ഭാര പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇതിനു പകരം 4-5 ലിറ്റർ വെള്ളം കുടിക്കണം. വ്യത്യസ്തമായ രുചി നൽകുന്നതിന് നിങ്ങൾക്ക് നാരങ്ങ അല്ലെങ്കിൽ പുതിനയില ചേർക്കാം. മധുരമില്ലാത്ത ഗ്രീൻ ടീ മറ്റൊരു അനുയോജ്യമായ ബദലാണ്.

വേണ്ടത്ര ഉറക്കം ലഭിക്കാതിരിക്കുക

ഉറക്കക്കുറവ് ലെപ്റ്റിൻ (ഫുൾനെസ് ഹോർമോൺ) കുറയ്ക്കുന്നതിന് ഇടയാക്കും, അതേസമയം, ഗ്രെലിൻ (വിശപ്പ് ഹോർമോൺ) ഉത്പാദനം വർധിപ്പിക്കും. മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ആരോഗ്യത്തോടെയിരിക്കാൻ മുതിർന്നവർക്ക് കുറഞ്ഞത് ഏഴ്-ഒമ്പത് മണിക്കൂർ ഉറക്കം വേണം.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Five common mistakes people make while trying to lose weight523558

Next Story
കൂടുതൽ മണിക്കൂർ ജോലി ചെയ്യുന്നത് ഹൃദയത്തെ ബാധിക്കുമോ? ഡോക്ടർമാർക്ക് പറയാനുളളത്work, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com