Latest News

പല്ലു തേയ്ക്കുമ്പോൾ ആളുകൾ സാധാരണ ചെയ്യുന്ന അഞ്ച് തെറ്റുകൾ

പല്ലിന്റെ ആരോഗ്യ സംരക്ഷണത്തിന് നിങ്ങൾക്ക് തന്നെ സ്വയം ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്

teeth, brush, ie malayalam

പല്ലിന്റെ ആരോഗ്യം, ശുചിത്വം എന്നിവ അവഗണിക്കുന്നവർ ധാരാളമാണ്. പല്ല് തേയ്ക്കുക മാത്രമാണ് ദന്താരോഗ്യം എന്നു കരുതുന്നവരുമുണ്ട്. രാവിലെയും രാത്രിയിലും ബ്രഷ് ചെയ്യുന്നവർക്കും പല്ലു വേദന അടക്കമുളള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

പല്ലിന്റെ ആരോഗ്യ സംരക്ഷണത്തിന് നിങ്ങൾക്ക് തന്നെ സ്വയം ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. പല്ല് തേയ്ക്കുന്ന സമയത്ത് ആളുകൾ സ്ഥിരമായി ചെയ്യുന്ന ചില തെറ്റുകൾ ഉണ്ടെന്ന് ഡോ.ദിക്ഷ താഹിൽരാമണി ബത്ര പറഞ്ഞു. പലപ്പോഴും ഇത് ഉപബോധ മനസാൽ ചെയ്തുപോകുന്ന ശീലമാണ്. പക്ഷേ, ഇത് പല്ലിന്റെ ആരോഗ്യം നഷടപ്പെടാൻ ഇടയാക്കുമെന്ന് അവർ പറഞ്ഞു.

ശരിയായ ടൂത്ത്ബ്രഷ് ഉപയോഗിക്കാതിരിക്കുക

പല്ല് ശരിയായി വൃത്തിയാക്കാൻ നല്ല ടൂത്ത്ബ്രഷ് വാങ്ങേണ്ടതുണ്ട്. മീഡിയം അല്ലെങ്കിൽ കടുപ്പമുളള ബ്രഷ് ഉപയോഗിച്ചാൽ പല്ല് നന്നായിട്ട് വൃത്തിയാക്കാൻ കഴിയുമെന്ന ധാരണ നമുക്കിടയിലുണ്ട്. ഇത്തരത്തിൽ കടുപ്പമുളള ബ്രഷുകൾ പല്ലിന്റെ ഇനാമലിന് കേടുണ്ടാക്കും. ശരിയായ ടൂത്ത്ബ്രഷ് ഉപയോഗിക്കാതിരുന്നാൽ വർഷങ്ങൾ കഴിയും തോറും പല്ലിന് കേടുപാടുകൾ സംഭവിക്കാം.

ആന്റി സെൻസിറ്റിവിറ്റി അല്ലെങ്കിൽ വൈറ്റണിങ് ടൂത്ത്പേസ്റ്റ് സ്ഥിരമായി ഉപയോഗിക്കുക

ഫ്ലൂറൈഡ് ഇല്ലെങ്കില്‍ ഫ്ലൂറൈഡ് ചേര്‍ന്ന ടൂത്ത് പേസ്റ്റാണ് പല്ല് തേയ്ക്കാന്‍ ഉപയോഗിക്കേണ്ടത്. ഫ്ലൂറൈഡിനറെ അളവ് കൂടാനും പാടില്ല. ഇത് പല്ലിന്റെ നിറം നഷ്ടപ്പെടുത്തും. ചില ടൂത്ത്പേസ്റ്റുകൾ പല്ലിന്റെ പ്രശ്നത്തിന് ശാശ്വത പരിഹാരം മാത്രമേ നൽകൂ, പൂർണമായ പരിഹാരം കിട്ടില്ല. മാത്രമല്ല, മോണയുമായി ബന്ധപ്പെട്ട രോഗങ്ങൾ, വായ്നാറ്റം എന്നിവയ്ക്ക് കാരണമാകും. അത്തരം ടൂത്ത് പേസ്റ്റിലെ പ്രധാന ഘടകം സെൻസിറ്റിവിറ്റി അല്ലെങ്കിൽ പല്ലിന്റെ നിറം കുറയ്ക്കുന്നതിനാണ്. സെൻസിറ്റീവ് ടൂത്ത് പേസ്റ്റുകൾ ഒരു നിശ്ചിത കാലയളവിൽ മാത്രമേ ഉപയോഗിക്കാവൂ. പല്ലുകൾക്ക് കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ വൈറ്റണിങ് ടൂത്ത് പേസ്റ്റുകൾ ഉപയോഗിക്കാം.

വേഗത്തിൽ പല്ലു തേയ്ക്കുക അല്ലെങ്കിൽ നിരവധി തവണ

ദിവസത്തിൽ രണ്ടു തവണ മാത്രം പല്ലു തേയ്ക്കുക. നിരവധി തവണ ബ്രഷ് ചെയ്യുന്നത് മോണയ്ക്കും ഇനാമലിനും കേടുവരുത്തും. ബലം പ്രയോഗിച്ച് ബ്രഷ് ചെയ്യരുത്. വളരെ സാവധാനത്തിൽ ബലം കൊടുക്കാതെ ബ്രഷ് ചെയ്യണമെന്ന് ദന്തരോഗ വിദഗ്‌ധർ നിർദേശിക്കുന്നു.

തെറ്റായ ബ്രഷിങ് രീതി

ബ്രഷിലെ നാരുകൾ പല്ലിന്റെ പ്രതലത്തില്‍ 45 ഡിഗ്രി ചെരിവില്‍ വയ്ക്കാന്‍ കഴിയുന്ന രീതിയില്‍ വേണം ബ്രഷ് പിടിക്കേണ്ടത്. മുകളിലെയും താഴത്തെയും വരിയിലുള്ള പല്ലുകളുടെ പുറം ഭാഗമാണ് ആദ്യം തേയ്‌ക്കേണ്ടത്. വായയുടെ ഒരു വശത്തുനിന്ന് തുടങ്ങി എതിർ വശത്തിന്റെ പിന്നിൽ അവസാനിക്കുന്ന വിധത്തിലാണ് പല്ലു തേയ്ക്കേണ്ടത്. പല്ലിന്റെ ഉൾഭാഗത്തും ഇതുപോലെ ചെയ്യണം.

പല്ലു തേയ്ക്കുമ്പോൾ ബലം പ്രയോഗിക്കരുത്

ബലം പ്രയോഗിച്ച് പല്ലു തേയ്ക്കുന്നത് മോണകളെ നശിപ്പിക്കും. അതുപോലെ ദിവസത്തിൽ 3-4 തവണയിൽ കൂടുതൽ പല്ലു തേയ്ക്കുന്നതും ദോഷം ചെയ്യും.

Read Here: Diastasis Recti: വയറു കുറയുന്നില്ലേ? കാരണം ചിലപ്പോള്‍ ഇതാവാം

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Five common brushing mistakes that people make534185

Next Story
രക്തസമ്മർദം തടയാൻ കടൽപായൽ, പ്രകൃതിദത്ത ഉൽപ്പന്നവുമായി സിഎംഎഫ്ആർഐcadalmin, indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express