അമ്മമാർ നേരിടുന്ന പ്രശ്നങ്ങൾ, അവരുടെ ആരോഗ്യം, കുഞ്ഞുങ്ങൾക്ക് എങ്ങനെ, എവിടെ ഭക്ഷണം നൽകണമെന്ന് അവർക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചെല്ലാം ബോളിവുഡ് നടി നേഹ ധൂപിയ എപ്പോഴും സംസാരിക്കാറുണ്ട്. ‘ഫ്രീഡം ടു ഫീഡ്’ എന്ന ഇൻസ്റ്റഗ്രാം പേജിൽ മുലയൂട്ടലിനെക്കുറിച്ചും അമ്മമാരുടെ ഭയങ്ങളെക്കുറിച്ചും അവരുടെ ചോദ്യങ്ങളെക്കുറിച്ചും എഴുതാറുണ്ട്.
മുലയൂട്ടൽ രഹസ്യത്തെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. ആദ്യ കുഞ്ഞിനായ് കാത്തിരിക്കുന്ന അമ്മമാർക്കും ആദ്യ കൺമണിയെ വരവേറ്റ അമ്മമാർക്കും ഏറെ പ്രയോജനകരമാണ് ഈ പോസ്റ്റ്. എല്ലാ അമ്മമാരും അറിഞ്ഞിരിക്കേണ്ട അഞ്ച് മുലയൂട്ടൽ രഹസ്യങ്ങളാണ് പോസ്റ്റിലുള്ളത്.
- കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് ഒരു ലാക്റ്റേഷൻ കൺസൾട്ടന്റുമായോ അല്ലെങ്കിൽ നഴ്സിങ് വിദഗ്ധരുമായോ കൂടിക്കാഴ്ച നടത്തുന്നത് ഒരു അമ്മയ്ക്ക് പരിഗണിക്കാവുന്നതാണ്, കാരണം തുടക്കത്തിൽ അവരെ സഹായിച്ചേക്കാവുന്ന ടിപ്സുകൾ അവർക്ക് നൽകാൻ കഴിയും.
- മുലയൂട്ടുന്നത് ശരിയായ രീതിയിലായിരിക്കണം. കുഞ്ഞിന്റെ ശരീരം മുഴുവൻ അമ്മയുടെ നേരെ തിരിയണം. അതിനർത്ഥം കുഞ്ഞിന്റെ വയറ് തങ്ങളുടേതിൽ സ്പർശിക്കുന്നുണ്ടെന്ന് അവർ ഉറപ്പാക്കണം. കുഞ്ഞിനെ നിങ്ങളുടെ സ്തനത്തിലേക്ക് അടുപ്പിക്കുക. കുനിഞ്ഞ് നിങ്ങളുടെ സ്തനം കുഞ്ഞിന്റെ വായിലേക്ക് തള്ളി കയറ്റരുത്.
- മൂന്നാമത്തെ കാര്യം മുലയൂട്ടലിനായി ഒരു ഇടം ഉണ്ടാക്കുക എന്നതാണ്. കുഞ്ഞ് വരുന്നതിനുമുമ്പ്, അമ്മമാർക്ക് ഒരു നഴ്സിങ് സ്റ്റേഷൻ സൃഷ്ടിക്കാൻ കഴിയും – സുഖപ്രദമായ ഒരു കസേര, മുലയൂട്ടൽ തലയിണ, ലഘുഭക്ഷണത്തിനുള്ള സൈഡ് ടേബിൾ, വെള്ളം, നഴ്സിങ് പാഡുകൾ, ബർപ്പ് തുണികൾ, ഒരു ഫോൺ, ഒരു നല്ല പുസ്തകം.
- കുഞ്ഞ് പാൽ കുടിക്കുന്ന സമയം കണക്കാക്കാതിരിക്കേണ്ടത് പ്രധാനമാണ്. കുഞ്ഞിന് ആദ്യത്തെ സ്തനത്തിൽനിന്ന് പാൽ കൊടുക്കുകയും സ്വന്തമായി മുലക്കണ്ണ് വിടുന്നതുവരെ കാത്തിരിക്കുക, അതിനുശേഷം രണ്ടാമത്തെ സ്തനത്തിൽനിന്നും പാൽ നൽകുക. ചില കുട്ടികൾ പാൽ കുടിക്കുന്ന സമയത്ത് ഒരു സ്തനത്തിൽനിന്ന് മാത്രമായിരിക്കും കുടിക്കുക, എന്നാൽ മറ്റ് സമയങ്ങളിൽ രണ്ട് സ്തനങ്ങളിൽനിന്നും കുടിക്കുന്നു.
- അടുത്തതായി അറിയേണ്ട കാര്യം, കുപ്പിയിൽ പാൽ നൽകണമെങ്കിൽ, 4-6 ആഴ്ചകൾക്കുശേഷം ചെയ്യുക. 8 ആഴ്ച വരെ കാത്തിരിക്കുകയാണെങ്കിൽ, കുപ്പി പാൽ നിരസിക്കാനുള്ള സാധ്യതയുണ്ട്. കുഞ്ഞിന് ഭക്ഷണം നൽകാൻ വീട്ടിലുള്ള മറ്റൊരാളോട് ആവശ്യപ്പെടുകയും ഭക്ഷണം നൽകാനുള്ള പ്രലോഭനം ഉണ്ടാകാതിരിക്കാൻ വീട്ടിൽ നിന്ന് പുറത്തുപോകുകയും ചെയ്യാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മുലയൂട്ടല്‍ കൊണ്ടുള്ള ഗുണങ്ങള്‍