scorecardresearch

എത്ര കുറയാത്ത വണ്ണവും വയറും കുറയ്ക്കാം; ഭക്ഷണം കഴിക്കുമ്പോൾ ഈ ഒരൊറ്റ കാര്യം ശ്രദ്ധിക്കൂ

95 ശതമാനം ആളുകളും ശ്രദ്ധിക്കാത്ത ഈ ലളിതമായ മാറ്റം വരുത്തിയാൽ ഭാരം കുറയ്ക്കുന്നത് എളുപ്പമാകും

95 ശതമാനം ആളുകളും ശ്രദ്ധിക്കാത്ത ഈ ലളിതമായ മാറ്റം വരുത്തിയാൽ ഭാരം കുറയ്ക്കുന്നത് എളുപ്പമാകും

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Weight Loss

Source: Freepik

ശരീരഭാരം കുറയ്ക്കാനും ഫിറ്റ്‌നസ് നിലനിർത്താനും കഠിനമായ വ്യായാമങ്ങളും ഡയറ്റുകളും പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ 18 വർഷത്തിലേറെയായി ഫിറ്റ്‌നസ് പരിശീലകനായി പ്രവർത്തിക്കുന്ന രാജ് ഗണപത് പറയുന്നത്, നമ്മളിൽ ഭൂരിഭാഗം പേരും തങ്ങളുടെ ആരോഗ്യയാത്രയിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം വിട്ടുപോകുന്നു എന്നാണ്. 95 ശതമാനം ആളുകളും ശ്രദ്ധിക്കാത്ത ഈ ലളിതമായ മാറ്റം വരുത്തിയാൽ ഭാരം കുറയ്ക്കുന്നത് എളുപ്പമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Advertisment

നമ്മുടെ ഭക്ഷണത്തിൽ ധാരാളം ഫൈബർ (നാരുകൾ) ഉൾപ്പെടുത്തുക എന്നതാണ് ആ രഹസ്യം. ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളും പ്രതിദിനം ശരീരത്തിന് ആവശ്യമായ നാരുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

Also Read: ചായയിൽ പഞ്ചസാരയ്ക്ക് പകരം ബ്രൗൺ ഷുഗറോ ശർക്കരയോ തേനോ? ഇത് ഗുണം ചെയ്യുമോ?

ഫൈബർ എങ്ങനെ സഹായിക്കുന്നു?

ശരീരഭാരം കുറയ്ക്കാൻ കാലറി കുറവ് വളരെ (ശരീരം ഉപയോഗിക്കുന്നതിനെക്കാൾ കുറഞ്ഞ കാലറി മാത്രം കഴിക്കുക) അത്യന്താപേക്ഷിതമാണ്. എന്നാൽ വെറുതെ ഭക്ഷണം കുറയ്ക്കുന്നത് വിശപ്പ് വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാനും കുറയാനും കാരണമാകും. ഇവിടെയാണ് ഫൈബറിന്റെ പ്രാധാന്യം. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ വയർ നിറഞ്ഞതായി തോന്നുകയും കൂടുതൽ ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയുകയും ചെയ്യും.

ദഹനപ്രക്രിയ സാവധാനത്തിലാക്കുന്നതിലൂടെ ദീർഘനേരം ഊർജം നിലനിർത്താൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ നാരുകൾ സഹായിക്കും. നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്കും ദഹന സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും നാരുകൾ അത്യാവശ്യമാണ്.

Also Read: ചോക്ലേറ്റ് വില്ലനല്ല, കഴിക്കുന്ന രീതിയാണ് തെറ്റ്; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

എത്രത്തോളം നാരുകൾ വേണം?

ഒരു വ്യക്തിക്ക് ദിവസവും 25 ഗ്രാം മുതൽ 40 ഗ്രാം വരെ നാരുകൾ ആവശ്യമാണ്. എന്നാൽ മിക്കവാറും ആളുകൾ 25 ഗ്രാം പോലും കഴിക്കുന്നില്ല എന്നതാണ് വാസ്തവം. വെറും 1 ശതമാനം ആളുകൾ മാത്രമാണ് 40 ഗ്രാം എന്ന ലക്ഷ്യത്തിലെത്തുന്നത്. ഭക്ഷണക്രമത്തിൽ താഴെ പറയുന്നവ ഉൾപ്പെടുത്തുന്നത് നാരുകളുടെ ലഭ്യത ഉറപ്പാക്കാൻ സഹായിക്കും

  • പയർവർഗങ്ങൾ: വേവിച്ച പരിപ്പ്, ചന, രാജ്മ തുടങ്ങിയവ
  • വിത്തുകൾ: ചിയ സീഡ്‌സ് പോലുള്ളവ
  • പഴവർഗങ്ങൾ: പിയർ, റാസ്‌ബെറി തുടങ്ങിയവ
  • ധാന്യങ്ങൾ: ബാർലി, വീറ്റ് പാസ്ത തുടങ്ങിയവ
  • പച്ചക്കറികൾ: എല്ലാ ഭക്ഷണത്തിനൊപ്പവും ധാരാളം പച്ചക്കറികൾ ശീലമാക്കുക

Also Read: വീട്ടിലെ ഭക്ഷണം മാത്രം, വറുത്ത ഭക്ഷണങ്ങളോട് 'നോ'; 51-ാം വയസിലെ നഗ്മയുടെ ഫിറ്റ്നസ് രഹസ്യം

ജിമ്മിൽ മണിക്കൂറുകളോളം ചെലവഴിക്കുന്നതിനേക്കാളും സങ്കീർണമായ ഡയറ്റുകൾ പിന്തുടരുന്നതിനേക്കാളും ഫലപ്രദം ഭക്ഷണത്തിലെ ഈ ചെറിയ മാറ്റമാണ്. കൃത്യമായ അളവിൽ നാരുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അമിത വിശപ്പ് ഒഴിവാക്കാം, അതുവഴി സ്വാഭാവികമായി ശരീരഭാരം കുറയ്ക്കാനും സാധിക്കും.

Read More: പ്രായം 30 കടന്നോ? ഡയറ്റും വർക്ക്ഔട്ടും ചെയ്തിട്ടും വയർ ഒതുങ്ങുന്നില്ലേ? കാരണം ഇതാണ്

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: