scorecardresearch

കൊഴുപ്പ് കുറയുന്നില്ലേ? വേഗത്തിൽ വണ്ണം കുറയാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ

ശരീരഭാരം കുറയുമ്പോൾ അത് എല്ലാ ദിവസവും ഒരേ ക്രമത്തിലായിരിക്കില്ല. ചിലപ്പോൾ ഭാരം കുറയും, ചിലപ്പോൾ കൂടും, മറ്റുചിലപ്പോൾ മാറ്റമില്ലാതെ നിൽക്കും. ഇതിൽ മടുപ്പ് തോന്നേണ്ട കാര്യമില്ല

ശരീരഭാരം കുറയുമ്പോൾ അത് എല്ലാ ദിവസവും ഒരേ ക്രമത്തിലായിരിക്കില്ല. ചിലപ്പോൾ ഭാരം കുറയും, ചിലപ്പോൾ കൂടും, മറ്റുചിലപ്പോൾ മാറ്റമില്ലാതെ നിൽക്കും. ഇതിൽ മടുപ്പ് തോന്നേണ്ട കാര്യമില്ല

author-image
Health Desk
New Update
weight loss

Source: Freepik

ശരീരഭാരം കുറയ്ക്കാൻ കഠിനമായി പരിശ്രമിച്ചിട്ടും സ്കെയിലിലെ അക്കം മാറുന്നില്ലേ? എങ്കിൽ നിങ്ങൾ എവിടെയോ തെറ്റ് വരുത്തുന്നുണ്ട്.ഓൺലൈൻ ഫിറ്റ്‌നസ് കോച്ചായ ജാരെഡ് ഇവാൻസ് അടുത്തിടെ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി അഞ്ച് പ്രധാന നിർദേശങ്ങൾ പങ്കുവച്ചിട്ടുണ്ട്.

Advertisment

Also Read: പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കും, വ്യായാമം മുടക്കാറില്ല; 40 ലും 'ബ്യൂട്ടി ഗേളായി' കാജൽ അഗർവാൾ

1. കാലറി കുറയ്ക്കാതെ കൊഴുപ്പ് കുറയില്ല

ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നു എന്നത് കൊണ്ട് മാത്രം ശരീരഭാരം കുറയണമെന്നില്ല. നിങ്ങൾ കഴിക്കുന്ന കാലറിയേക്കാൾ കൂടുതൽ ഊർജം ശരീരം ചിലവഴിക്കുമ്പോഴാണ് കൊഴുപ്പ് കുറയുന്നത്. "സ്കെയിലിലെ തൂക്കം താഴുന്നില്ലെങ്കിൽ അതിനർത്ഥം നിങ്ങൾ ഇപ്പോഴും ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നു എന്നാണ്," ജാരെഡ് വ്യക്തമാക്കുന്നു.

Also Read: വീട്ടിൽ നോക്കുമ്പോൾ ബിപി നോർമൽ, ആശുപത്രിയിൽ എത്തുമ്പോൾ കൂടുതൽ; കാരണം എന്ത്?

2. മണിക്കൂറുകളോളം നീളുന്ന വ്യായാമം ആവശ്യമില്ല

ജിമ്മിൽ മണിക്കൂറുകളോളം കാർഡിയോ ചെയ്യുന്നതോ ഭാരം ഉയർത്തുന്നതോ മാത്രമല്ല പ്രധാനം. നിങ്ങളുടെ ലക്ഷ്യം കൊഴുപ്പ് കുറയ്ക്കുക എന്നതാണെങ്കിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ടത് ഭക്ഷണക്രമത്തിലാണ്. വ്യായാമത്തേക്കാൾ ശരീരത്തിൽ വലിയ മാറ്റമുണ്ടാക്കാൻ ഡയറ്റിന് സാധിക്കും.

Also Read: ഉറക്കമുണർന്നാൽ ഒരു ഗ്ലാസ് വെള്ളം കുടിക്കും, മധുരത്തിന് ഈന്തപ്പഴം; തമന്നയുടെ ഫിറ്റ്നസ് രഹസ്യം

3. മാറ്റം എല്ലായ്പ്പോഴും ഒരുപോലെയല്ല

ശരീരഭാരം കുറയുമ്പോൾ അത് എല്ലാ ദിവസവും ഒരേ ക്രമത്തിലായിരിക്കില്ല. ചിലപ്പോൾ ഭാരം കുറയും, ചിലപ്പോൾ കൂടും, മറ്റുചിലപ്പോൾ മാറ്റമില്ലാതെ നിൽക്കും. ഇതിൽ മടുപ്പ് തോന്നേണ്ട കാര്യമില്ല. കൃത്യമായി ശരീരഭാരം രേഖപ്പെടുത്തുകയും അത് വിലയിരുത്തി മാറ്റങ്ങൾ വരുത്തുകയുമാണ് വേണ്ടത്.

4. അതിരാവിലെ വെറുംവയറ്റിലെ കാർഡിയോ അത്ഭുതങ്ങൾ പ്രവർത്തിക്കില്ല

ബ്രേക്ക്ഫാസ്റ്റിന് മുൻപുള്ള കാർഡിയോ കൂടുതൽ കൊഴുപ്പ് ഉരുക്കും എന്നത് ഒരു തെറ്റായ ധാരണയാണ്. ദിവസം മുഴുവൻ നിങ്ങൾ എത്ര കാലറി അകത്താക്കുന്നു എന്നതിലാണ് കാര്യം. ഭക്ഷണം കഴിക്കുന്ന സമയത്തേക്കാൾ കാലറിയുടെ അളവിനാണ് പ്രാധാന്യം.

5. മസിൽ മാംസപേശികൾ വർധിപ്പിക്കുക

കാർഡിയോ വ്യായാമങ്ങൾ സ്റ്റാമിന വർധിപ്പിക്കാൻ സഹായിക്കുമെങ്കിലും പേശികൾ നിർമ്മിക്കില്ല. ശരീരത്തിൽ മസിൽ മാംസപേശികൾ കൂടുമ്പോൾ മെറ്റബോളിസം വർധിക്കുകയും വിശ്രമവേളയിൽ പോലും ശരീരം കൂടുതൽ കാലറി കത്തിക്കുകയും ചെയ്യുന്നു. ഇത് കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാൻ സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പേരയ്ക്ക തൊലിയോടെ കഴിക്കണോ അതോ തൊലി കളയണോ?

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: