/indian-express-malayalam/media/media_files/2025/10/16/weight-loss-2025-10-16-08-18-06.jpg)
ശരീരഭാരം കുറയ്ക്കാൻ കാർബോഹൈഡ്രേറ്റ് പൂർണ്ണമായും ഒഴിവാക്കേണ്ടതില്ലെന്നും, മറിച്ച് ശരിയായവ തിരഞ്ഞെടുക്കുകയാണ് വേണ്ടതെന്നും ഫിറ്റ്നസ് രംഗത്ത് 20 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഡാൻ ഗോ. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി അദ്ദേഹം നിർദേശിക്കുന്ന 5 ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ ഇവയാണ്.
/indian-express-malayalam/media/media_files/2025/06/20/potatoes-fi-2025-06-20-09-23-33.jpg)
ഉരുളക്കിഴങ്ങ്
ഇതിൽ കാലറി കുറവും നാരുകൾ കൂടുതലുമാണ് (പ്രത്യേകിച്ച് തൊലിയിൽ). ഇത് കഴിക്കുന്നത് വയർ നിറഞ്ഞ സംതൃപ്തി നൽകുകയും കൂടുതൽ നേരം വിശപ്പില്ലാതെ ഇരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2025/12/09/blueberries-2025-12-09-16-32-27.jpg)
ബ്ലൂബെറി
നാരുകളും ജലാംശവും ധാരാളമുള്ളതിനാൽ ഇതിൽ കാലറി കുറവാണ്. ഇത് ദഹനം സാവധാനത്തിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
/indian-express-malayalam/media/media_files/EbHe4b6xCXI2btIvEA5A.jpg)
പരിപ്പ് വർഗങ്ങൾ
പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് കുറയ്ക്കാൻ ഇത് മികച്ചതാണ്. ചോറിന് പകരമായി ഉപയോഗിക്കാൻ പറ്റിയ ഒരു നല്ല ഭക്ഷണമാണിത്.
/indian-express-malayalam/media/media_files/2025/01/15/WCVdGyX39kIjb8eZO6Cc.jpg)
ബ്രോക്കോളി
നാരുകളും ജലാംശവും ധാരാളമുള്ളതിനാൽ കുറഞ്ഞ കാലറിയിൽ വയർ നിറയ്ക്കാൻ ബ്രോക്കോളി സഹായിക്കുന്നു. കൂടാതെ വൈറ്റമിൻ സി, കെ, ഫോളേറ്റ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/03/06/7LSZmEabw1f5FPniH3LF.jpg)
ആപ്പിൾ
വിശപ്പിനെ സ്വാഭാവികമായി കുറയ്ക്കാൻ ആപ്പിളിന് കഴിയും. ഇതിലെ നാരുകളും മധുരവും ലഘുഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കാനും ആന്റിഓക്സിഡന്റുകൾ നൽകാനും സഹായിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us