scorecardresearch

രാവിലെ കാപ്പി വേണ്ട; വയറിലെ കൊഴുപ്പ് ഉരുക്കാനും അരക്കെട്ട് ചുരുക്കാനുമുള്ള 2 വഴികൾ

വയറിനു ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കുകയെന്നത് ശരീര ഭാരം കുറയ്ക്കാൻ ലക്ഷ്യമിടുന്നവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്

വയറിനു ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കുകയെന്നത് ശരീര ഭാരം കുറയ്ക്കാൻ ലക്ഷ്യമിടുന്നവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
belly fat

Source: Freepik

വയറിലെ കൊഴുപ്പ് എന്നത് ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യ വെല്ലുവിളിയാണ്. ഇത് കേവലം സൗന്ദര്യ പ്രശ്നം മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമക്കുറവ്, ഉറക്കക്കുറവ് എന്നിവയൊക്കെ വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനുള്ള ഘടകങ്ങളാണ്.

Advertisment

വയറിനു ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കുകയെന്നത് ശരീര ഭാരം കുറയ്ക്കാൻ ലക്ഷ്യമിടുന്നവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. പലർക്കും, പ്രത്യേകിച്ച് 35 വയസിനു മുകളിലുള്ള സ്ത്രീകൾക്ക്, ഹോർമോണുകളുടെ മാറ്റം, സമ്മർദം, മെറ്റബോളിസം മന്ദഗതിയിലാകൽ എന്നിവ കാരണം ഇത് കൂടുതൽ വെല്ലുവിളി നിറഞ്ഞതായി തോന്നുന്നു. എന്നാൽ, ഡോ. അകാനി സലാക്കോ പറയുന്നത് ഇതൊരിക്കലും ബുദ്ധിമുട്ട് നിറഞ്ഞതല്ലെന്നാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന 2 ലളിതമായ വഴികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. 

Also Read: 30 ദിവസത്തേക്ക് ഈ പ്രഭാത ഭക്ഷണം കഴിക്കൂ; എത്ര കുറയാത്ത വണ്ണവും കുറയ്ക്കാം

1. ജോലിക്ക് മുമ്പ് പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുക

പ്രഭാതഭക്ഷണം ഒഴിവാക്കുകയോ രാവിലെ ആദ്യം കാപ്പി മാത്രം കുടിക്കുകയോ ചെയ്യുന്നത് ശരീര ഭാരം കുറയ്ക്കുകയെന്ന നിങ്ങളുടെ ശ്രമങ്ങളെ അട്ടിമറിച്ചേക്കാം. “നിങ്ങൾ പ്രഭാതഭക്ഷണം ഒഴിവാക്കുകയോ കഫീൻ മാത്രം ഉപയോഗിച്ച് ദിവസം ആരംഭിക്കുകയോ ചെയ്യുമ്പോൾ, നിങ്ങളുടെ കോർട്ടിസോൾ വർധിക്കുന്നു. ഇത് വയറിലെ കൊഴുപ്പ് നിലനിർത്താൻ കാരണമാകുന്നു, പ്രത്യേകിച്ച് മധ്യഭാഗത്ത്,” ഡോ.സലാക്കോ പറഞ്ഞു.

Advertisment

Also Read: അമ്മയാകാൻ ഉടൻ താൽപര്യമില്ലേ? അണ്ഡങ്ങൾ സൂക്ഷിച്ചുവയ്ക്കാം; ഈ മാർഗം അറിഞ്ഞിരിക്കൂ

പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിച്ച് നിങ്ങളുടെ പ്രഭാതം ആരംഭിക്കാൻ അദ്ദേഹം നിർദേശിച്ചു. "പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ഹോർമോണുകളെ ശാന്തമാക്കാനും, രക്തത്തിലെ പഞ്ചസാര സന്തുലിതമാക്കാനും, ദിവസം മുഴുവൻ ആസക്തി കുറയ്ക്കാനും സഹായിക്കുന്നു. പ്രഭാതഭക്ഷണം സമ്മർദകരമാണെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ ഊർജം നേരത്തെ കുറയുന്നുവെങ്കിൽ, ഓട്സ് പോലുള്ള ഒരു കാർബോഹൈഡ്രേറ്റ് പ്രഭാതഭക്ഷണത്തിൽ ചേർക്കുക."

2. ഉച്ചഭക്ഷണത്തിന് ശേഷം നടക്കുക

ഉച്ചഭക്ഷണത്തിന് ശേഷമുള്ള നടത്തം ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. “മേശയിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതും നേരെ മീറ്റിങ്ങുകളിലേക്ക് പോകുന്നതും വയറു വീർക്കൽ, ദഹനം മന്ദഗതിയിലാക്കൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയൽ എന്നിവയ്ക്ക് കാരണമാകും, ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു,” ഡോ.സലാക്കോ മുന്നറിയിപ്പ് നൽകി.

Also Read: ബിപി ഉയരുന്നുണ്ടോ? മരുന്നില്ലാതെ വേഗത്തിൽ കുറയ്ക്കാൻ ഒരു വഴിയുണ്ട്

ഉച്ചഭക്ഷണത്തിന് ശേഷം 10 മുതൽ 15 മിനിറ്റ് വരെ നടക്കാൻ പോകുക, നിങ്ങളുടെ അടുത്ത മീറ്റിങ്ങിൽ ചെറു ചൂടുള്ള നാരങ്ങ വെള്ളം അല്ലെങ്കിൽ ഇഞ്ചി ചായ കുടിക്കുക. ഉച്ചഭക്ഷണത്തിനൊപ്പം പഞ്ചസാര പാനീയങ്ങളോ അമിതമായ കഫീനോ ഉൾപ്പെടുത്തുന്നത് ഒഴിവാക്കുക. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: ചോറും കഴിക്കാം, ചപ്പാത്തിയും കഴിക്കാം; വണ്ണം കുറയാൻ ഈ 3 രഹസ്യങ്ങൾ അറിയുക

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: