scorecardresearch

എന്റെ ആരോഗ്യത്തിന്റ രഹസ്യം ഈ ജ്യൂസാണ്; ശിൽപ ഷെട്ടി പറയുന്നു

തന്റെ ആരോഗ്യരഹസ്യം വെളിപ്പെടുത്തി ബോളിവുഡ് താരം ശിൽപ ഷെട്ടി

തന്റെ ആരോഗ്യരഹസ്യം വെളിപ്പെടുത്തി ബോളിവുഡ് താരം ശിൽപ ഷെട്ടി

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Noni juice health benefits | Shilpa Shetty | Potential benefits of consuming Noni juice

Find out Shilpa Shetty’s health secret

സർവരോഗ സംഹാരി എന്ന് അറിയപ്പെടുന്ന നോനിയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. മൊരിൻഡ സിട്രിഫോളിയ മരത്തിന്റ ഫലത്തിൽനിന്ന് ലഭിക്കുന്ന നോനി ജ്യൂസിന് പോളിനേഷ്യൻ നാട്ടുവൈദ്യത്തിൽ 2000 വർഷത്തിലധികം പഴക്കമുള്ള ചരിത്രം തന്നെ പറയാനുണ്ട്. ആരോഗ്യദായകമായ ധാരാളം പോഷകങ്ങൾ അടങ്ങിയ നോനി ജ്യൂസ് ഇപ്പോൾ ശിൽപ്പ ഷെട്ടിയുൾപ്പെടെ നിരവധി ഫിറ്റ്നസ് പ്രേമികളുടെ ഇഷ്ടം കവർന്നിരിക്കുകയാണ്.

Advertisment

അടുത്തിടെ ഒരു വീഡിയോയിലാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി തന്റെ ആരോഗ്യരഹസ്യം വെളിപ്പെടുത്തിയത്. നോനി ജ്യൂസാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. "4 തുള്ളി നോനി ജ്യൂസാണ് ദിവസം മുഴുവൻ എന്റെ എല്ലാ പ്രവർത്തനങ്ങൾക്കും വേണ്ട ശക്തി നൽകുന്നത്," ശിൽപ്പ പറയുന്നു.

നോയിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ഹോസ്പിറ്റലിലെ ഒഎസ്‌ഡി ചെയർമാൻ ഡോ രാജ് വർധനും നോനിയുടെ വിപുലമായ ഗുണങ്ങൾ അംഗീകരിക്കുന്നു. പ്രമേഹം, ഉത്കണ്ഠ, ജലദോഷം, പനി, ഉയർന്ന രക്തസമ്മർദ്ദം, വിഷാദം എന്നിവപോലുള്ള പ്രശ്നങ്ങൾക്കെല്ലാം പഴയകാലത്ത് നോനി ഉപയോഗിച്ചിരുന്നുവെന്ന് പരാമർശമുണ്ട്. നോനിയുടെ ഇലകൾ, പഴങ്ങൾ, വേരുകൾ എന്നിവയെല്ലാം വൈവിധ്യമാർന്ന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.

നോനിയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് അപ്പോളോ ആശുപത്രിയിലെ  ചീഫ് ന്യൂട്രീഷ്യനിസ്റ്റായ ഡോ. പ്രിയങ്ക രോഹത്ഗി.

Advertisment
  • ആന്റിഓക്സിഡന്റ് ഗുണങ്ങൾ: ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് നോനി. അതിനാൽ തന്നെ ഇവ ഓക്സിഡേറ്റീവ് സ്ട്രെസ്സിനെ തടയുകയും കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.
  • ആന്റി ഇൻഫ്ലമേറ്ററി ഗുണം: നോനിക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് വീക്കം പോലുള്ള അവസ്ഥകളിൽ ഗുണം ചെയ്യും.
  • രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കും: നോനി പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അണുബാധകൾക്കെതിരെ പോരാടുകയും ചെയ്യുന്നു.
  • വേദനകളിൽ നിന്നും ആശ്വാസം നൽകും: പരമ്പരാഗതമായി നോനി വേദനാസംഹാരിയായി ഉപയോഗിച്ചു വരുന്നു. പ്രത്യേകിച്ചും ആർത്രൈറ്റിസ്, സന്ധിവേദന എന്നീ അസുഖങ്ങളിൽ.

ഇത്രയേറെ ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും നോനി ഉപയോഗം സൂക്ഷിക്കണമെന്നും അതിനു ചില അപകട സാധ്യതകൾ കൂടിയുണ്ട് എന്നുമാണ് ഡോ. പ്രിയങ്ക മുന്നറിയിപ്പ് നൽകുന്നത്. പ്രത്യേകിച്ച് ശരീരത്തിൽ പെട്ടാസ്യത്തിന്റ അളവ് കൂടുതലുള്ളവർ, കരൾ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ, ലഹരി ഉപയോഗിക്കുന്നവർ, അലർജി സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ എന്നിവരിലൊക്കെ നോനി ഉപയോഗം അപകടകരമാണ്. ഇത്തരം അവസ്ഥകൾ ഉള്ളവർ നോനി ഉപയോഗിക്കുന്നതിനു മുൻപായി വേണ്ട നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ടതാണ്.

ഡോ. രാജ് വർദ്ദൻ പറയുന്നതനുസരിച്ച് ജ്യൂസ്, ക്യാപ്സ്യൂൾ, ഫ്രഷ് ഫ്രൂട്ട് തുടങ്ങി വിവിധ രൂപങ്ങളിൽ നോനി ഉപയേഗിക്കാം. ചർമ്മ സംബന്ധമായ രോഗങ്ങൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ശരിയായ അളവിൽ മാത്രമേ നോനി ഉപയോഗിക്കാവൂ, ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കണം.

" നോനിയ്ക്ക് അടിസ്ഥാനപരമായി ഒരു ഡോസേജ് പറയാനാവില്ല, വ്യക്തിഗത ഘടകങ്ങളെയും നോനി ഏതു രൂപത്തിൽ കഴിക്കുന്നു എന്നതിനെയും അപേക്ഷിച്ച് അളവിൽ വ്യത്യാസം വരാം. അതിനാൽ വ്യക്തിഗത ആവശ്യങ്ങളും ആരോഗ്യ സാഹചര്യങ്ങളും അനുസൃതമായി എത്ര അളവിൽ കഴിക്കണം എന്നു നിശ്ചയിക്കാൻ ഒരു ആരോഗ്യവിദഗ്ദന്റ നിർദ്ദേശം തേടണം," ഡോ. പ്രിയങ്ക കൂട്ടിച്ചേർത്തു.  

Shilpa Shetty Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: