scorecardresearch
Latest News

ഭക്ഷണം കഴിച്ചും ശരീരഭാരം നിയന്ത്രിക്കാൻ കഴിയുമോ? എന്താണ് റിവേഴ്സ് ഡയറ്റിങ്?

റിവേഴ്സ് ഡയറ്റിങ് ഒരുപാട് കാലത്തേക്ക് പിന്തുടരാൻ കഴിയുന്നതല്ല. നിങ്ങളുടെ ലക്ഷ്യത്തിലുള്ള ശരീരഭാരത്തിലെത്തി കഴിയുമ്പോൾ അതിനു മാറ്റം വരുത്തുക

reverse dieting, reverse dieting pattern, does reverse dieting work, what is reverse dieting, indianexpress.com, reverse dieting benefits
പ്രതീകാത്മക ചിത്രം

ശരീരഭാരം കുറയ്ക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതാണ്. ശരിയായ ഡയറ്റും കൃത്യമായ വ്യായാമവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. എന്നാൽ ചിലർക്ക് ഇതെല്ലാം ചെയ്താലും ഫലം ലഭിക്കാത്ത അവസ്ഥയാണ്. പുതിയ ഡയറ്റാണ് ഇപ്പോൾ ടിക്ടോക്കിൽ നിറയുന്നത്.

എറിക്കമറിഡോട്ട് ഫിറ്റ് എന്ന ടിക്ടോക്ക് ഉപയോക്താവ് അടുത്തിടെ റിവേഴ്സ് ഡയറ്റിങ്ങിനെക്കുറിച്ച് പറഞ്ഞിരുന്നു. കൂടുതൽ ഭക്ഷണം കഴിക്കാൻ മനസ്സിനെ പരിശീലിപ്പിക്കുന്ന ഡയറ്റിങ് രീതിയാണ്. എന്നാൽ അതിലൂടെ ശരീരഭാരം വർധിക്കുന്നില്ല. ശരീരഭാരം കുറയ്ക്കാനുള്ള പരിപാടിയിൽ പങ്കെടുത്തുവെന്ന് അവകാശപ്പെടുന്ന എറിക്കയുടെ അഭിപ്രായത്തിൽ, “ഭാരം കൂട്ടാതിരിക്കാൻ മനസ്സിനെ പരിശീലിപ്പിക്കാൻ” ഒരു നിശ്ചിത കാലയളവിൽ സാധിക്കും.

എന്താണ് ഈ​ ഡയറ്റിങ്?

കൂടുതൽ ഭക്ഷണം കഴിക്കുക എന്നതിനർത്ഥം വലിച്ചുവാരി ഭക്ഷണം കഴിക്കുക എന്നല്ല, കൺസൾട്ടന്റ് ഡയറ്റീഷ്യൻ സോഹിനി ബാനർജി പറയുന്നു. “ഡയറ്റിങ്ങിന് ശേഷം ശരീരഭാരം കൂട്ടാതിരിക്കുക എന്നതാണ് റിവേഴ്സ് ഡയറ്റിന്റെ ലക്ഷ്യം. എന്നാൽ ഇതിനർത്ഥം കലോറി ഉള്ള എന്തും കഴിക്കുക എന്നല്ല,” സോഹിനി പറഞ്ഞു.

റിവേഴ്സ് ഡയറ്റ് നിങ്ങളുടെ ശരീരത്തെ കാലക്രമേണ അടിസ്ഥാന കാര്യക്ഷമതയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള സാവധാനവും നിയന്ത്രിതവുമായ സമീപനമാണെന്ന് സോഹിനി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.

റിവേഴ്‌സ് ഡയറ്റിങ് എന്ന ആശയം അഡാപ്റ്റീവ് തെർമോജെനിസിസിനെ (മെറ്റബോളിക് അഡാപ്റ്റേഷൻ) ചുറ്റിപ്പറ്റിയാണെന്ന് ശാരദ ഹോസ്പിറ്റൽ എംഡി (ഇന്റേണൽ മെഡിസിൻ) ഡോ.ശ്രേയ് ശ്രീവാസ്തവ് പറഞ്ഞു. ഇത് ശരീരത്തിന്റെ ഉപാപചയപ്രവർത്തനത്തെ മാറ്റുകയും ഊർജ ഉപഭോഗം വർധിപ്പിക്കുകയും ഊർജ ഉൽപ്പാദനം കുറയ്ക്കുകയും ചെയ്യുന്ന പ്രക്രിയയാണ്. “ഭാരം കുറയ്ക്കൽ മന്ദഗതിയിലാക്കാനുള്ള” ശ്രമമാണിത്.

ഡയറ്റിനുശേഷമുള്ള ഭക്ഷണതന്ത്രമാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് കലോറി ഉപഭോഗം (ആഴ്‌ചകളിലോ മാസങ്ങളിലോ) സാവധാനത്തിൽ വർധിപ്പിക്കുകയും ശരീരഭാരം വർധിക്കുന്നത് തടയുകയും ചെയ്യുന്നു. “മത്സരത്തിന് ശേഷം ദ്രുതഗതിയിലുള്ള ശരീരഭാരം തടയുന്നതിനുള്ള ഒരു മാർഗമായി ഇത് ബോഡിബിൽഡിങ്ങ് കമ്മ്യൂണിറ്റിയിൽ അറിയപ്പെടാറുണ്ട്. ദീർഘകാല, നിയന്ത്രിത ഭക്ഷണക്രമം ലെപ്റ്റിൻ, ഗ്രെലിൻ, ഇൻസുലിൻ എന്നിവയുൾപ്പെടെയുള്ള ചില ഹോർമോണുകളിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് നമ്മുടെ മെറ്റബോളിക് അളവിൽ മാറ്റങ്ങൾ വരുത്തുകയും ശരീരഭാരത്തിലെ ഏറ്റക്കുറച്ചിലുകൾക്കും ശരീരഭാരം കുറയ്ക്കുന്നതിനോ ബുദ്ധിമുട്ടുണ്ടാക്കുന്നു,” ബാനർജി ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ശരീരഭാരം നിലനിർത്താൻ ആ സമയത്ത് ഒരാൾ കഴിക്കുന്ന കലോറി ഉപഭോഗത്തിൽ നിന്ന് ആഴ്ചയിൽ 50-100 കലോറി വർധിപ്പിക്കാൻ സാധാരണയായി ശുപാർശ ചെയ്യാറുണ്ടെന്ന് ഡോ. ശ്രീവാസ്തവ് അഭിപ്രായപ്പെട്ടു. റിവേഴ്സ് ഡയറ്റിങ് നീട്ടികൊണ്ട് പോകാൻ കഴിയില്ല. നിങ്ങൾ ലക്ഷ്യം വയ്ക്കുന്ന ശരീരഭാരത്തിലെത്തുന്നത് വരെ 4-10 ആഴ്ചകൾ ഇത് പരിശീലിക്കേണ്ടതുണ്ട്.

ഈ ഡയറ്റ് ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇവയാണ്.

വിശപ്പ് വർധിപ്പിക്കുന്നതിനായി ശരീരം വിവിധ ഹോർമോണുകൾ (ഉദാ. ഗ്രെലിൻ, ഇൻസുലിൻ, ലെപ്റ്റിൻ) പുറത്തുവിടുകയോ അടിച്ചമർത്തുകയോ ചെയ്യുന്നു.

റെസ്റ്റിങ് മെറ്റബോളിക് റേറ്റിൽ കുറവ് വരുത്തുന്നു (ആർഎംആർ)

എക്സർസൈസ് ആക്ടിവിറ്റി തെർമോജെനിസിസ് (ഇഎടി) കുറയുന്നു

നോൺ എക്സർസൈസ് ആക്ടിവിറ്റി തെർമോജെനിസിസിൽ (എൻഇഎടി) കുറവ് വരുത്തുന്നു. നടത്തം, ഫിഡ്ജറ്റിങ്, ദൈനംദിന ജോലികൾക്കായി ഉപയോഗിക്കുന്ന ഊർജ്ജവും എൻഇഎടിയിൽ ഉൾപ്പെടുന്നു

മന്ദഗതിയിലുള്ള ദഹനം: കലോറി നിയന്ത്രണത്തിന്റെ കാലഘട്ടത്തിൽ, കഴിയുന്നത്ര പോഷകങ്ങളും കലോറികളും ആഗിരണം ചെയ്യാൻ ശരീരം ദഹനത്തെ മന്ദഗതിയിലാക്കിയേക്കാം. കൂടാതെ, കുറച്ചു ഭക്ഷണം മാത്രം കഴിക്കുന്നതിനാൽ ഭക്ഷണത്തിന്റെ തെർമിക് എഫക്ട് കുറയുന്നു.

റിവേഴ്സ് ഡയറ്റിന്റെ ഗുണങ്ങൾ

കലോറി കൂട്ടുക എന്നാൽ കൂടുതൽ ഭക്ഷണം കഴിക്കുക എന്നാണ്. പക്ഷേ, ഈ കലോറികൾ കൂട്ടുന്നത് മന്ദഗതിയിലാകുന്നിടത്തോളം, കൊഴുപ്പ് വർധിക്കുന്നത് തടയാൻ ഇതിനു കഴിയും. ജീവിത നിലവാരം വർധിപ്പിക്കുന്നു.

ദീർഘകാലത്തേക്ക് നിയന്ത്രിത കലോറി ഉപഭോഗം മാനസികമായി തളർത്തിയേക്കാം. ചില സമയങ്ങളിൽ മന്ദത, ക്ഷീണം എന്നിവ അനുഭവപ്പെടാൻ ഇടയാക്കും. റിവേഴ്‌സ് ഡയറ്റിങ് ഒരാളെ കലോറിയുടെ കുറവിൽനിന്നു സുരക്ഷിതമായി പുറത്തുകടക്കാൻ അനുവദിക്കുന്നു.

ഡയറ്റിങ്ങിന്റെ അവസാനം സംഭവിക്കുന്ന ഒരു തെറ്റാണ് പഴയ ഭക്ഷണശീലങ്ങളിലേക്ക് മടങ്ങി പോകുന്നത്. കലോറി ഉപഭോഗം വർധിപ്പിക്കുകയാണ് ഇതിലൂടെ സംഭവിക്കുന്നത്. ഇത് പെട്ടെന്നുതന്നെ ശരീരഭാരം വർധിപ്പിക്കുന്നു.

എങ്ങനെയാണിത് സഹായിക്കുന്നത്?

ഹൃദയാരോഗ്യം, കുടലിന്റെ കാര്യക്ഷമത, മാനസിക ക്ഷേമം, ശരീരഘടന എന്നിവയിൽ ഇത്തരമൊരു ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നു. “അടിസ്ഥാനപരമായി ഹൃദയ പരിശീലനം നിലനിർത്താൻ ഇത് സഹായിക്കുന്നു. അതുവഴി നിങ്ങളുടെ റിവേഴ്സ് ഡയറ്റിങ് ഘട്ടത്തിൽ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ കഴിയും,” ബാനർജി പറഞ്ഞു.

ആർക്കാണ് റിവേഴ്സ് ഡയറ്റ് ആവശ്യമുള്ളത്?

നിലവിലെ ടിഡിഇഇയുടെ (നിങ്ങളുടെ പുതിയ ഭാരം അടിസ്ഥാനമാക്കി) 80 ശതമാനത്തിൽ താഴെ കലോറി പരിമിതപ്പെടുത്തുന്നവർക്കാണ് ഇതിന്റെ ആവശ്യം വരുന്നത്. അത്തരം സന്ദർഭങ്ങളിൽ, ഇത് പേശികളുടെ ആരോഗ്യത്തിനും സഹായിക്കുമെന്ന് ഡോ. ശ്രീവാസ്തവ് പറഞ്ഞു.

ഡയറ്റ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

ഈ ഡയറ്റ് പാലിക്കുന്നിടത്തോളം കാർഡിയോ വ്യായാമങ്ങൾ ചെയ്യുന്നത് തുടരണമെന്ന് ഡോ.ബാനർജി പറഞ്ഞു. റിവേഴ്സ് ഡയറ്റ് കാലയളവിൽ വിശപ്പ് അനുഭവപ്പെടുന്നത് സാധാരണമാണ്. ഇത് യഥാർത്ഥത്തിൽ നിങ്ങളുടെ ഉപാപചയപ്രവർത്തനം വേഗത്തിലാക്കുന്നു എന്നതിന്റെ സൂചനയാണ്. വിശപ്പ് അനുഭവപ്പെടുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കും. നിങ്ങൾക്ക് ഭക്ഷണം / കലോറി വേഗത്തിൽ തിരഞ്ഞെടുക്കാം, പക്ഷേ വിശപ്പ് താൽക്കാലികമാണ്,” ഡോ.ബാനർജി പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Find out all about reverse dieting