ഒട്ടുമിക്ക എല്ലാവിധ ആരോഗ്യപ്രശ്നങ്ങൾക്കുളള പരിഹാരവും ആയുർവേദത്തിലുണ്ട്. ഇതിൽ ചർമ്മ പ്രശ്നങ്ങൾക്കുളള പ്രതിവിധികളും ഉൾപ്പെടുന്നു. പ്രകൃതിദത്തമായ ചേരുവകൾ ചർമ്മത്തിനും തുടർന്ന് നല്ല ആരോഗ്യ ഗുണങ്ങളും സമ്മാനിക്കുന്നു.ചർമ്മത്തിലുണ്ടാവുന്ന അലർജി പല വിധത്തിലുളള പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്. ചൊറിച്ചിൽ, ചർമ്മം ചുമന്ന് തടിക്കുക തുടങ്ങിയ പല അസ്വസ്ഥകളിലേക്കും നയിക്കുന്നു.
“വായുവിലൂടെയോ ഭക്ഷണത്തിലൂടെയോ സ്പർശനത്തിലൂടെയോ ശരീരത്തിൽ പ്രവേശിച്ചേക്കാവുന്ന ഒരു പദാർത്ഥത്തോട് ശരീരം പ്രതികൂലമായി പ്രതികരിക്കുമ്പോഴാണ് അലർജി ഉണ്ടാകുന്നത്”പ്രാണ ഹെൽത്ത് കെയർ സെന്ററിന്റെ സ്ഥാപകയായ ഡോ.ഡിംപിൾ ജംഗ്ദ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിക്കുന്നു.
“കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് പോലുള്ള വിവിധ ഘടകങ്ങൾ അലർജിക്ക് കാരണമാകുന്നുണ്ട്. ചർമ്മത്തിൽ അലർജിയുണ്ടാകുമ്പോൾ ചുണങ്ങ് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.ചർമ്മം ചൂടുളള കാലാവസ്ഥയിലായിരിക്കുന്നതും ചുണങ്ങുണ്ടാവാൻ കാരണമാകും. നിലക്കടല പോലുളള ഭക്ഷണങ്ങൾ കഴിക്കുന്നതും ചുണങ്ങുണ്ടാക്കും” ഡോ.ഡിംപിൾ കുറിച്ചു.
ഇതു നേരിടാനുളള പൊടികൈകൾ എന്തൊല്ലാമാണെന്ന് നോക്കാം:
- എണ്ണ ഉപയോഗിക്കുക
ബദാം ഓയിൽ, ചമോമൈൽ ഓയിൽ, ടീ ട്രീ ഓയിൽ തുടങ്ങിയവ ചർമ്മത്തിലെ പ്രശ്നങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിക്കാവുന്നതാണ്. ഇവയെല്ലാം കൃത്യമായ അളവിൽ ചേർന്ന് ചർമ്മത്തിൽ പുരട്ടിയാൽ പല പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാം.
- ഓട്ട്മീൽ ഉപയോഗിച്ച് കുളിക്കുക
ഓട്ട്മീലിൽ അടങ്ങിയിരിക്കുന്ന ഒലിക് ആസിഡിന്റെയും ലിനോലെയിക് ഓയിലിന്റെയും സാന്നിധ്യം ചർമ്മത്തെ ഒട്ടനവധി പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.
- വെളിച്ചെണ്ണ
ചുണങ്ങ്, ചർമ്മത്തിലുണ്ടാവുന്ന ചുവപ്പ്, ചൊറിച്ചിൽ എന്നിവ ഇല്ലാതാക്കാൻ വെളിച്ചെണ്ണയ്ക്ക് കഴിയും. ചർമ്മത്തിലെ ജലാംശം നിലനിർത്തുന്നതു വഴി മറ്റു പല ചർമ്മ പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാൻ സഹായിക്കുന്നു.
- കറ്റാർവാഴ
ആൻറി വൈറൽ ഗുണങ്ങളുളള പദാർത്ഥമാണ് കറ്റാർവാഴ ജെൽ. ചർമ്മ പ്രശ്നങ്ങൾ ഇല്ലാതാക്കാനുളള വൈറ്റമിനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിൽ ചൊറിച്ചിൽ മറ്റുമുളള ഭാഗത്ത് കറ്റാർവാഴ ജെൽ പുരട്ടി കൊടുക്കാവുന്നതാണ്.