Fever confusion: How to tell apart COVID-19 and the common flu?: പനിയെന്നു കേള്‍ക്കുമ്പോഴേ ആശങ്കപ്പെടുന്നവരാണ് ഏറെയും. കോവിഡ് ലക്ഷണങ്ങളില്‍ പനിയും ഉള്‍പ്പെടുന്നതിനാല്‍ തന്നെ ചെറിയ പനി പോലും ആളുകളെ പരിഭ്രാന്തരാക്കുന്നുണ്ട് ഇന്ന്. സാധാരണപകര്‍ച്ച പനിയും കോവിഡ് ലക്ഷണമായ പനിയും തമ്മില്‍ ഏറെ വ്യത്യാസങ്ങളുണ്ടെന്ന് പറയുകയാണ് ഫോര്‍ട്ടീസ് ഹോസ്പിറ്റലിലെ ചീഫ് ഇന്റന്‍സിവിസ്റ്റും ഫിസിഷ്യനുമായ ഡോ. സന്ദീപ് പാട്ടീല്‍.

കോവിഡ് 19, പകര്‍ച്ചപ്പനി എന്നിവയ്ക്ക് വ്യത്യസ്ത അളവിലുള്ള ലക്ഷണങ്ങളും അസ്വസ്ഥതകളുമാണ് ഉള്ളത്. അതിനാല്‍ തന്നെ കോവിഡ് കാലത്ത് പനിയുടെ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ പരിഭ്രാന്തരാവേണ്ടതില്ലെന്ന് ഡോ. സന്ദീപ് പറയുന്നു. മണ്‍സൂണ്‍കാല അസുഖങ്ങളായ മലേറിയ, ഡങ്കി, എലിപ്പനി, വൈറല്‍ ജ്വരം തുടങ്ങിയ അസുഖങ്ങളുടെ ഭാഗമായും പനിയുണ്ടാകും. സമയബന്ധിതമായി വൈദ്യസഹായം തേടുക എന്നതാണ് ഏറ്റവും പ്രധാനം. സാധാരണ പനിയും കോവിഡ് പനിയും തമ്മിലുള്ള വ്യത്യാസങ്ങള്‍ തിരിച്ചറിയാനും കൃത്യമായ ചികിത്സയെടുക്കാനും ഇതു സഹായകമാവും.

ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളും പനിയും കോവിഡുമെല്ലാം വ്യത്യസ്തമായ വൈറസുകള്‍ മൂലമാണ് ഉണ്ടാകുന്നത്. SARS-CoV-2 എന്ന വൈറസാണ് കോവിഡിന് കാരണമാകുന്നത്, എന്നാല്‍ പകര്‍ച്ചപ്പനിയ്ക്ക് കാരണമാകുന്നത് വേറൊരു തരം വൈറസാണ്. ചില ലക്ഷണങ്ങള്‍ രണ്ടിലും സമാനമായതിനാല്‍, ലക്ഷണങ്ങള്‍ മാത്രം അടിസ്ഥാനമാക്കി വ്യത്യാസം പറയാന്‍ പ്രയാസമാണ്. രോഗം കൃത്യമായി നിര്‍ണയിക്കാന്‍ ഇവിടെ പരിശോധന ആവശ്യമാണ്.

Covid 19, Kerala Numbers, കോവിഡ് 19, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, August 21, കൊറോണ, IE Malayalam, ഐഇ മലയാളം

While it is always important to seek timely medical treatment, there is also a need to differentiate between COVID-19-related fever and the common flu.

Similarities between the two: സമാന ലക്ഷണങ്ങള്‍

  • പനി അല്ലെങ്കില്‍ ജലദോഷം
  • ചുമ
  • ശ്വാസം മുട്ടല്‍/ശ്വസിക്കുന്നതിലുള്ള ബുദ്ധിമുട്ട്
  • ക്ഷീണം
  • തൊണ്ടവേദന, മൂക്കൊലിപ്പ്
  • പേശി വേദന, ശരീരവേദന
  • തലവേദന
  • ഛര്‍ദ്ദിയും വയറിളക്കവും (മുതിര്‍ന്നവരേക്കാള്‍ കുട്ടികളില്‍ ഇത് സാധാരണമാണ്)

The differences: വ്യത്യാസങ്ങള്‍

മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ക്ക് പുറമെ കഠിനമായ ക്ഷീണം, അസ്വസ്ഥത എന്നിവ കോവിഡിന്റെ രോഗാവസ്ഥയായി വരാം. രുചിയും മണവും നഷ്ടപ്പെടുന്ന അവസ്ഥയാണ് മറ്റൊരു ലക്ഷണം.

The complications: സങ്കീര്‍ണതകള്‍

പ്രായമായവര്‍, മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരില്‍ കോവിഡ് സാധ്യതകളും സങ്കീര്‍ണതകളും ഏറെയാണ്.

പകര്‍ച്ചപ്പനി ബാധിച്ചവര്‍ പൊതുവേ രണ്ടാഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിക്കും. എന്നിരുന്നാലും ചിലര്‍ക്ക് സങ്കീര്‍ണതകള്‍ ഉണ്ടായേക്കാം. കോവിഡ് 19നുമായി ബന്ധപ്പെട്ടുവരുന്ന സങ്കീര്‍ണതകള്‍ ഹൃദയം, ശ്വാസകോശം, തലച്ചോര്‍ എന്നിവിടങ്ങളിലെ സിരകളിലോ ധമനികളിലോ രക്തം കട്ടപിടിക്കുന്നതിന് കാരണമാകാം. അതിനൊപ്പം തന്നെ കുട്ടികളില്‍ മള്‍ട്ടിസിസ്റ്റം ഇന്‍ഫഌമേറ്രറി സിന്‍ഡ്രോമിന് (MIS-C) കാരണമാകാറുണ്ട്.

ന്യൂമോണിയ, ശ്വാസതടസ്സം, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, സ്‌ട്രോക്ക്, ഹൃദയസ്തംഭനം, ഒന്നിലധികം അവയവങ്ങള്‍ തകരാറിലാവുക, ശ്വാസകോശം, ഹൃദയം, നാഡീവ്യൂഹം സംബന്ധമായി നിലവിലുള്ള രോഗങ്ങള്‍ വഷളാവുക, പ്രമേഹം, ഹൃദയം- തലച്ചോര്‍- പേശി എന്നിവിടങ്ങളില്‍ വീക്കം, സെക്കന്‍ഡറി ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ എന്നിങ്ങനെ പകര്‍ച്ചപ്പനി, കോവിഡ് 19 എന്നിവ മൂലം ഉണ്ടായേക്കാവുന്ന സങ്കീര്‍ണതകള്‍ ഏറെയാണ്.

The treatment: ചികിത്സകള്‍

രോഗസാധ്യത കൂടുതലുള്ളവരും, കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്കും മെഡിക്കല്‍ സഹായം തേടി രോഗത്തിന്റെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാനും രോഗലക്ഷണങ്ങള്‍ കുറക്കാനും സാധിക്കും. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ആന്റി വൈറല്‍ മരുന്നുകളുടെ സഹായത്തോടെ പകര്‍ച്ചപ്പനികളില്‍ നിന്നും മുക്തിനേടാം. കോവിഡ് ചികിത്സയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്ന് ചികിത്സാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

Read in IE: Fever confusion: How to tell apart COVID-19 and the common flu?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook