scorecardresearch

കൊളസ്ട്രോൾ നിയന്ത്രിക്കും, ദഹനത്തിന് സഹായിക്കും; വെറും വയറ്റിൽ കുതിർത്ത ഉലുവ വെള്ളം കുടിക്കൂ

ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതു മുതൽ ശരീരഭാരം കുറയ്ക്കുന്നതു വരെ, ഉലുവ മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ്

കൊളസ്ട്രോൾ നിയന്ത്രിക്കും, ദഹനത്തിന് സഹായിക്കും; വെറും വയറ്റിൽ കുതിർത്ത ഉലുവ വെള്ളം കുടിക്കൂ

രാവിലെ എഴുന്നേറ്റ ഉടൻ വെറും വയറ്റിൽ നിങ്ങൾ കഴിക്കുന്നത് എന്താണോ, അതായിരിക്കും ആ ദിവസം മുഴുവൻ നിങ്ങളുടെ ശാരീരിക പ്രവർത്തനത്തെ ബാധിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ?. രാവിലെ കഴിക്കുന്ന ഭക്ഷണം വിശപ്പിനെ ശമിപ്പിക്കാൻ വേണ്ടി മാത്രമുള്ളതല്ല. ആ ദിവസം മുഴുവൻ നിങ്ങൾക്ക് ഊർജം നൽകാനും ആക്ടീവായിരിക്കാൻ സഹായിക്കുന്നതിനും കൂടിയുള്ളതാണ്.

നമ്മുടെയൊക്കെ അടുക്കളയിൽ കാണുന്ന സാധാരണ ഒന്നാണ് ഉലുവ. ഇതിന് നിറയെ ആരോഗ്യ ഗുണങ്ങളുണ്ട്. ദിവസവും ഉലുവ കഴിച്ചാൽ ഈ ആരോഗ്യ ഗുണങ്ങൾ അറിയാനാകും. ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതു മുതൽ ശരീരഭാരം കുറയ്ക്കുന്നതു വരെ, ഉലുവ മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ്.

കുതിർത്ത ഉലുവ വെള്ളം കുടിക്കുന്നത് വിവിധ രോഗാവസ്ഥകൾ ചികിത്സിക്കുമെന്ന് ആയുർവേദ വിദഗ്ധർ വിശ്വസിക്കുന്നു. രാവിലെ വെറും വയറ്റിൽ കുതിർത്ത ഉലുവ വെള്ളം കുടിച്ചാലുള്ള 5 ആരോഗ്യ ഗുണങ്ങൾ ഇവയാണ്.

  1. ദഹനത്തെ സഹായിക്കും

രാവിലെ വെറും വയറ്റിൽ കുതിർത്ത ഉലുവ വെള്ളം കുടിച്ചാലുള്ള പ്രധാന ആരോഗ്യ ഗുണങ്ങളിലൊന്ന് ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുമെന്നതാണ്. ദഹനത്തെ സഹായിക്കുന്ന ആന്റാസിഡുകളുടെ സ്വാഭാവിക ഉറവിടങ്ങളാണ് ഉലുവ. അതിനാൽ അസിഡിറ്റി, ഗ്യാസ്, വയർവീർക്കൽ പോലുള്ള ദഹന സംബന്ധമായ പ്രശ്നങ്ങളുള്ളവർ കുതിർത്ത ഉലുവ വെള്ളം ഒരു ഗ്ലാസ് കുടിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു, വേനൽക്കാലത്ത് ഇത് കുടിക്കുന്നത് ഒഴിവാക്കുക.

  1. കൊളസ്ട്രോൾ അളവ് നിയന്ത്രിക്കും

ഉയർന്ന കൊളസ്ട്രോൾ ഉള്ള എല്ലാവർക്കും ഉലുവ നല്ലതാണ്. ഉലുവയിൽ ഫ്ലേവനോയിഡുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ (എൽഡിഎൽ) അളവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ദിവസവും വെറും വയറ്റിൽ കുതിർത്ത ഉലുവ വെള്ളം കുടിക്കാൻ ശ്രമിക്കുക.

  1. ആർത്തവ സമയത്തെ വേദന നിയന്ത്രിക്കാൻ സഹായിക്കുന്നു

ഉലുവ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ്. ആർത്തവ വേദനയും മറ്റ് പ്രശ്നങ്ങളും നിയന്ത്രിക്കാൻ സഹായിക്കുന്നു. കുതിർത്ത ഉലുവ വെള്ളത്തിലെ ആൽക്കലോയിഡുകളുടെ സാന്നിധ്യമാണ് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നത്.

  1. ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും കുതിർത്ത ഉലുവ വെള്ളം നല്ലതാണ്. ഇത് ശരീരത്തിന്റെ ഉപാപചയ നിരക്ക് വർധിപ്പിക്കുകയും ശരീരത്തിൽ ചൂട് വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

  1. ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതം

കുതിർത്ത ഉലുവ വെള്ളം ചർമ്മത്തിനും മുടിക്കും ആരോഗ്യം നൽകുന്നു. ആന്റി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഡയോസ്ജെനിൻ എന്ന സംയുക്തം ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഉലുവയുടെ ഈ സ്വഭാവസവിശേഷതകൾ ചർമ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതും കേടുപാടുകൾ കൂടാതെയും നിലനിർത്തുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Fenugreek seeds water on an empty stomach health benefits