Latest News

ക്ഷീണവും അലസതയും തോന്നുന്നുണ്ടോ? ഈ ഭക്ഷണങ്ങൾ കഴിക്കൂ

നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക

vegetables, fruits, ie malayalam

ചില സമയങ്ങളിൽ കഠിനമായ ജോലികളൊന്നും ചെയ്തില്ലെങ്കിലും ക്ഷീണം അനുഭവപ്പെടുകയും ഊർജം കുറയുന്നതായി തോന്നുകയും ചെയ്യുന്നു. ഈ സമയം വിശ്രമിക്കുന്നത് ഊർജം വീണ്ടെടുക്കാൻ സഹായിക്കും. ഇതോടൊപ്പം ഊർജം വീണ്ടെടുക്കാനും ദിവസം മുഴുവൻ ഒരാളെ ഊർജസ്വലതയോടെ നിലനിർത്താനും സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കേണ്ടതും അത്യാവശ്യമാണ്.

ന്യൂട്രീഷ്യണലിസ്റ്റ് ഷോണാലി സബേർവാൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചിലതിനെക്കുറിച്ച് ശുപാർശ ചെയ്തിട്ടുണ്ട്. “ക്ഷീണം, ഊർജമില്ല എന്നിങ്ങനെ ഞാൻ ധാരാളം പരാതികൾ കേൾക്കുന്നു. നിങ്ങൾക്കും ക്ഷീണമോ അലസതയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഈ പോസ്റ്റ് തീർച്ചയായും വായിക്കണം,” ഇൻസ്റ്റഗ്രാമിൽ അവർ കുറിച്ചു.

നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക

ധാന്യങ്ങൾ, ബീൻസ്, വൻപയർ, ചെറുപയർ എന്നിവയെല്ലാം നാരുകളാൽ സമ്പുഷ്ടമാണ്. വിവിധതരം പഴങ്ങളും പച്ചക്കറികളും കഴിക്കുക, അവയിലെ ഫൈറ്റോകെമിക്കലുകളും മൈക്രോ ന്യൂട്രിയന്റുകളും ഒപ്റ്റിമൽ മെറ്റബോളിസത്തിന് ആവശ്യമാണ്.

ആരോഗ്യകരമായ ലഘുഭക്ഷണം

പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നല്ല കൊഴുപ്പ് എന്നിവ അടങ്ങിയ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ഉപ്പില്ലാത്ത ഒരു പിടി അണ്ടിപ്പരിപ്പ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ നല്ല ഓപ്ഷനുകളാണ്.

മിതമായ ഭക്ഷണം

വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ശരീരത്തെ കൂടുതൽ ഇൻസുലിൻ പുറത്തുവിടാൻ പ്രേരിപ്പിക്കും ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. ദിവസം മുഴുവൻ ചെറിയ അളവിൽ ഭക്ഷണമോ ആരോഗ്യകരമായ ലഘുഭക്ഷണങ്ങളോ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുമെന്ന് സബേർവാൾ പറഞ്ഞു.

ജലാംശം നിലനിർത്തുക

നിർജ്ജലീകരണം ക്ഷീണത്തിന്റെ ഒരു കാരണമാണ് – ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കുക.

Read More: രാത്രിയിൽ തൈര്, പാലും മത്സ്യവും; ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Feel tired or sluggish count on these dietary recommendations

Next Story
നിപ വൈറസ്: പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല; നാം സജ്ജരാണ്Nipah Virus, നിപ വൈറസ്, Ernakulam, എറണാകുളം, Dr.S.Anoop Kumar, ഡോ.എസ്.അനൂപ് കുമാർ, Baby Memorial Hospital, ബേബി മെമോറിയൽ ആശുപത്രി, KK Shailaja, കെകെ ശൈലജ, samples, സാമ്പിളുകള്‍, health, ആരോഗ്യം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com