/indian-express-malayalam/media/media_files/2025/04/22/aWouYXSe62R8qqoMoR0s.jpg)
Source: Freepik
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് കൊഴുപ്പ് കുറയ്ക്കുമ്പോൾ ഒപ്പം പേശികളും നഷ്ടപ്പെടുമോ എന്ന ആശങ്കയാണ്. എന്നാൽ പേശികൾ നിലനിർത്തിക്കൊണ്ടുതന്നെ ശരീരത്തിലെ അമിത കൊഴുപ്പിനെ എങ്ങനെ ഫലപ്രദമായി നീക്കം ചെയ്യാം എന്ന് വിശദീകരിക്കുകയാണ് 18 വർഷത്തിലേറെ ഫിറ്റ്‌നസ് രംഗത്ത് പരിചയസമ്പത്തുള്ള വിദഗ്‌ധനായ ബോണി എഡ്വേർഡ്‌സ്.
കാലറി കുറയ്ക്കാം, പക്ഷേ കൃത്യതയോടെ
ശരീരഭാരം കുറയ്ക്കാൻ 'കാലറി ഡെഫിസിറ്റ്' (ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കുറഞ്ഞ അളവിൽ കലോറി കഴിക്കുക) അത്യാവശ്യമാണ്. എന്നാൽ പെട്ടെന്ന് ഭക്ഷണം തീരെ കുറയ്ക്കുന്നത് പേശികൾ നഷ്ടപ്പെടാൻ കാരണമാകും. അതിനാൽ മിതമായ രീതിയിൽ മാത്രം കാലറി കുറയ്ക്കുക.
Also Read: ഭക്ഷണം കഴിഞ്ഞാലുടൻ ഇത് ചെയ്യൂ; മരുന്നില്ലാതെ ബിപിയും പ്രമേഹവും നിയന്ത്രിക്കാം
പ്രോട്ടീൻ പ്രധാനമാണ്
പേശികളുടെ വളർച്ചയ്ക്കും സംരക്ഷണത്തിനും പ്രോട്ടീൻ അത്യന്താപേക്ഷിതമാണ്. കൊഴുപ്പ് കുറയ്ക്കുന്ന ഘട്ടത്തിൽ ഭക്ഷണത്തിൽ പ്രോട്ടീന്റെ അളവ് വർധിപ്പിക്കുന്നത് പേശികൾ നഷ്ടപ്പെടുന്നത് തടയാൻ സഹായിക്കും. മുട്ട, ചിക്കൻ, പയർവർഗങ്ങൾ, പനീർ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
Also Read: രക്തസമ്മർദം ചികിത്സിച്ചില്ലെങ്കിൽ ഹൃദയം, തലച്ചോറ്, വൃക്ക, കണ്ണുകൾ എന്നിവയ്ക്ക് എന്ത് സംഭവിക്കും?
റെസിസ്റ്റൻസ് ട്രെയിനിങ്
വെറും കാർഡിയോ വ്യായാമങ്ങൾ മാത്രം കൊണ്ട് കൊഴുപ്പ് കുറയ്ക്കാൻ ശ്രമിക്കുന്നത് പേശികളെ തളർത്തും. പകരം വെയ്റ്റ് ട്രെയിനങ് ശീലിക്കുക. ഇത് പേശികളെ ബലപ്പെടുത്തുകയും ഉപാപചയ പ്രവർത്തനം വർധിപ്പിക്കുകയും ചെയ്യുന്നു.
നടത്തം എന്ന ലളിതമായ വഴി
അമിതമായി കഠിന വ്യായാമങ്ങൾ ചെയ്യുന്നതിന് പകരം ദിവസവും 8,000 മുതൽ 10,000 ചുവടുകൾ വരെ നടക്കുന്നത് കൊഴുപ്പ് എളുപ്പത്തിൽ എരിച്ചുകളയാൻ സഹായിക്കും. ഇത് ശരീരത്തിന് അമിത സമ്മർദം നൽകാതെ തന്നെ ഫലം നൽകുന്ന രീതിയാണ്.
ഉറക്കവും വിശ്രമവും
ശരീരത്തിന് ആവശ്യമായ വിശ്രമം നൽകേണ്ടത് വളരെ പ്രധാനമാണ്. ദിവസവും 7-8 മണിക്കൂർ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഉറക്കക്കുറവ് ഹോർമോൺ വ്യതിയാനത്തിനും അതുവഴി ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും കാരണമാകും.
തിടുക്കപ്പെട്ട് ക്രാഷ് ഡയറ്റുകൾ ചെയ്യുന്നതിന് പകരം കൃത്യമായ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം, ചിട്ടയായ വ്യായാമം, നല്ല ഉറക്കം എന്നിവ സമന്വയിപ്പിച്ചാൽ ആർക്കും ആരോഗ്യമുള്ളതും സുന്ദരവുമായ ശരീരം സ്വന്തമാക്കാമെന്ന് ബോണി എഡ്വേർഡ്‌സ് വ്യക്തമാക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: വയർ ഒതുങ്ങിക്കിട്ടാൻ ജീരക വെള്ളത്തിൽ തേൻ ചേർത്ത് കുടിച്ചാൽ മതിയോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us