scorecardresearch

ഈ പച്ചക്കറികൾ ഒരിക്കലും പാകം ചെയ്യാതെ കഴിക്കരുത്

പച്ചക്കറികളിൽ ഉയർന്ന അളവിൽ ആന്റിന്യൂട്രിയന്റുകളും സസ്യസംരക്ഷണ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ടെന്ന് വിദ്ഗധ പറഞ്ഞു

പച്ചക്കറികളിൽ ഉയർന്ന അളവിൽ ആന്റിന്യൂട്രിയന്റുകളും സസ്യസംരക്ഷണ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ടെന്ന് വിദ്ഗധ പറഞ്ഞു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
cabbage, health, ie malayalam

പച്ചക്കറികളിൽ ഉയർന്ന അളവിൽ ആന്റിന്യൂട്രിയന്റുകളും സസ്യസംരക്ഷണ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ടെന്ന് വിദ്ഗധ പറഞ്ഞു

പഴങ്ങളും പച്ചക്കറികളും, ഏതൊരു ഭക്ഷണക്രമത്തിനും അത്യന്താപേക്ഷിതമാണ്. മാത്രമല്ല ഒപ്റ്റിമൽ ആരോഗ്യത്തിന് പതിവായി കഴിക്കുകയും വേണം. ആളുകൾ സാധാരണയായി അവ അസംസ്കൃതമോ രുചിയുടെ അടിസ്ഥാനത്തിൽ പാകം ചെയ്തതോ കഴിക്കുന്നു. ചില പഴങ്ങളും പച്ചക്കറികളും അവയുടെ അസംസ്കൃതാവസ്ഥയിൽ അഥവാ പച്ചയ്ക്ക് കഴിക്കാൻ പാടില്ല. പക്ഷെ എന്തുകൊണ്ട്? "ഇ കോളി പോലുള്ള പരാന്നഭോജികളുടെയും ബാക്ടീരിയകളുടെയും അല്ലെങ്കിൽ ടേപ്പ് വേമുകളുടെയും ടേപ്പ് വേം മുട്ടകളുടെയും ആവാസ കേന്ദ്രമാണ് അവ" എന്ന് ആയുർവേദ വിദഗ്ധയായ ഡോ.ഡിംപിൾ ജംഗ്ദ വിശദീകരിച്ചു.

Advertisment

അവ നമ്മുടെ കുടലിലേക്കും രക്തപ്രവാഹത്തിലേക്കും നമ്മുടെ തലച്ചോറിലേക്കും പോലും പ്രവേശിക്കുന്നുവെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിദഗ്ധ വ്യക്തമാക്കി. "സിസ്റ്റിസെർക്കോസിസ്, അപസ്മാരം, തലവേദന, കരളിന് കേടുപാടുകൾ, പേശികളിലെ സിസ്റ്റുകൾ എന്നിവ പോലുള്ള ഗുരുതരമായ രോഗങ്ങൾക്ക് അവ കാരണമാകും," ഡോ.ഡിംപിൾ പറഞ്ഞു.

അസംസ്‌കൃതമായി കഴിക്കാൻ പാടില്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ വിദഗ്ധ പട്ടികപ്പെടുത്തി.

കൊളോക്കാസിയ ഇലകൾ/താള് /ചേമ്പില

ഇത് നിങ്ങളുടെ ഭക്ഷണത്തിൽ ഉപയോഗിക്കുന്നതിന് മുമ്പ് ചൂടുവെള്ളത്തിലിട്ട് തിളപ്പിക്കാൻ ശുപാർശ ചെയ്യുന്നു. “ഇതേ നിയമം ചീരയ്ക്കും കാലെയ്ക്കും ബാധകമാണ്. കാരണം അവ ഉയർന്ന ഓക്സലേറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു, നിങ്ങൾ തിളപ്പിക്കുമ്പോൾ അത് കുറയുന്നു, ”അവൾ പറഞ്ഞു.

Advertisment

മറ്റ് ദോഷകരമായ ഇഫക്റ്റുകൾക്കൊപ്പം, തൊണ്ടയിൽ കടുത്ത പ്രകോപനം ഉണ്ടാക്കുന്ന ഓക്സലേറ്റ് സംയുക്തങ്ങളും അവയിൽ അടങ്ങിയിട്ടുണ്ടെന്ന്, ഫംഗ്ഷണൽ ന്യൂട്രീഷ്യനിസ്റ്റും സിഇഒയും ഐ ത്രൈവ് സ്ഥാപകനുമായ മുഗ്ധ പ്രധാൻ പറഞ്ഞു. "ഓക്സലേറ്റുകൾ ഇല്ലാതാക്കാൻ ഇത് അസിഡിക് ആയിട്ടുള്ള എന്തെങ്കിലും ഉപയോഗിച്ച് പാകം ചെയ്യണം."

കാബേജ്

കാബേജ് നഗ്നനേത്രങ്ങൾ കൊണ്ട് അദൃശ്യമായ ടേപ്പ് വേമുകൾ, ടേപ്പ് വേം മുട്ടകൾ എന്നിവയ്ക്ക് കുപ്രസിദ്ധമാണ്. “ഈ ടേപ്പ് വിരകളിൽ ചിലത് ഏറ്റവും കഠിനമായ കീടനാശിനികളെയും അതിജീവിച്ചിട്ടുണ്ട്. അതിനാൽ നിങ്ങളുടെ പച്ചക്കറി കഴുകുന്നത് കൊണ്ട് മാത്രം അവ നീങ്ങണമെന്നില്ല,” ഡോ. ജംഗ്ദ പറഞ്ഞു.

നിങ്ങളുടെ കാബേജ് നന്നായി പാചകം ചെയ്യുന്നതിനുമുമ്പ് ചൂടുവെള്ളത്തിൽ തിളപ്പിക്കാൻ വിദഗ്ധ നിർദേശിച്ചു. ഇതിൽ ഗോയിട്രോജൻ അടങ്ങിയിട്ടുണ്ട്. ഇത് തൈറോയിഡിന് ഹാനികരമാകുമെന്നും തൈറോയ്ഡ് രോഗികൾ ഇത് ഒഴിവാക്കണമെന്നും മുഗ്ധ കൂട്ടിച്ചേർത്തു.

കാപ്സിക്കം

കാപ്സിക്കത്തിന്റെ മുകൾഭാഗം നീക്കം ചെയ്തിട്ട് കഴുകിയെടുക്കുക. കാരണം, "പഴങ്ങൾക്കുള്ളിൽ അതിജീവിക്കുന്ന ടേപ്പ് വേം മുട്ടകളുടെ ആവാസകേന്ദ്രവുമാകാൻ വിത്തുകൾക്ക് കഴിയും". എന്നിരുന്നാലും, കാപ്സിക്കം അസംസ്കൃതമായി കഴിക്കാമെന്ന് പ്രധാൻ പറഞ്ഞു.

വഴുതന

വഴുതനയുടെ വിത്തുകൾ ടേപ്പ് വേം മുട്ടകളുടെ ആവാസ കേന്ദ്രമാണെന്നും ഡോ. ​​ജംഗ്ദ പറഞ്ഞു. “ഈ പരാന്നഭോജികൾ, ടേപ്പ് വേംസ്, ടേപ്പ് വേം മുട്ടകൾ എന്നിവ നമ്മുടെ രക്തപ്രവാഹത്തിൽ പ്രവേശിക്കാതെ നശിപ്പിക്കാൻ ഇത് നന്നായി പാചകം ചെയ്യാൻ ഓർമ്മിക്കുക. വഴുതന വളരെ സങ്കീർണ്ണമായ ഒരു പച്ചക്കറിയാണ്, ഇന്ത്യയിലെ പല വീടുകളും ഈ പച്ചക്കറി ഉപയോഗിക്കുന്നത് കുറവാണ്, ”അവർ പറഞ്ഞു.

നൈറ്റ് ഷേഡ് ആയതിനാൽ വഴുതന ഒരിക്കലും അസംസ്കൃതമായി കഴിക്കരുതെന്നും അതിൽ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ടെന്നും ഇത് ദഹനപ്രശ്നങ്ങൾക്കും സന്ധി വേദനകൾക്കും കാരണമാകുമെന്നും പ്രധാൻ വിശദീകരിച്ചു.

കൂടാതെ, പച്ചക്കറികളിൽ ഉയർന്ന അളവിൽ ആന്റിന്യൂട്രിയന്റുകളും സസ്യസംരക്ഷണ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ടെന്ന് വിദ്ഗധ പറഞ്ഞു. “പാചകം അവ കുറയ്ക്കാൻ സഹായിക്കുന്നു. ഓരോ പച്ചക്കറിയ്ക്കും ഇത് വ്യത്യാസപ്പെട്ടിരിക്കും. ചില പച്ചക്കറികൾ അസംസ്കൃതമായി കഴിക്കാം. വിത്തുകളും തൊലികളും പോലുള്ള ആന്റിന്യൂട്രിയന്റുകളുടെ ഉയർന്ന സാന്ദ്രത അടങ്ങിയിട്ടുള്ള സസ്യങ്ങളുടെ ചില ഭാഗങ്ങൾ നീക്കം ചെയ്യുന്നത് ഒഴിവാക്കാൻ ഇവ സഹായിക്കുന്നു.

ഈ പച്ചക്കറികൾ പാകം ചെയ്യുന്നത് രോഗാണുക്കളെ കൊല്ലാൻ സഹായിക്കുമെന്നും പ്രധാൻ കൂട്ടിച്ചേർത്തു. “നമ്മുടെ ഉൽപന്നങ്ങളിൽ പലപ്പോഴും രോഗകാരികളായ ജീവികൾ അടങ്ങിയിട്ടുണ്ട്. ഇ.കോളി, സാൽമൊണല്ല തുടങ്ങിയ ബാക്ടീരിയകൾ, ടേപ്പ്‌വാം മുട്ടകൾ, പരാന്നഭോജികൾ. വിനാഗിരി ലായനിയിൽ മുക്കിവയ്ക്കുന്നത് രോഗാണുക്കളെ കൊല്ലാൻ സഹായിക്കുന്നു. പച്ചക്കറികൾ അസംസ്കൃതമായി കഴിക്കുകയാണെങ്കിൽ അത് നിർബന്ധമാണ്. ഇത് ബ്ലാഞ്ച് ചെയ്താൽ മാത്രം പോരാ, ”അവൾ പറഞ്ഞു.

ജൈവരീതിയിൽ ഉൽപ്പാദിപ്പിക്കാത്ത പച്ചക്കറികളിലും രാസകൃഷിയിൽ നിന്നുള്ള കീടനാശിനികളും മറ്റ് രാസ അവശിഷ്ടങ്ങളും അടങ്ങിയിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. "ആക്ടിവേറ്റ് ചാർക്കോൾ ഉപയോഗിച്ച് കഴുകുന്നത് അവ നീക്കം ചെയ്യാൻ സഹായിക്കുന്നു," അവൾ പറഞ്ഞു.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: