വേനൽച്ചൂട് ബാധിക്കുന്ന ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നായ കണ്ണുകളെ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറില്ല. വേനൽ ചൂടിൽനിന്നും ചർമ്മത്തെ സംരക്ഷിക്കാൻ നൽകുന്ന ശ്രദ്ധ കണ്ണുകൾക്കും നൽകണം. “വേനൽക്കാലത്തെ ചൂട് കണ്ണുകൾക്ക് അങ്ങേയറ്റം ഹാനികരമാണ്. വേനൽക്കാലത്ത് സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ തിമിരത്തിന്റെയും റെറ്റിനയുടെ നാശത്തിന്റെയും അപകടസാധ്യത വർധിപ്പിക്കും,” ന്യൂഡൽഹിയിലെ വിഷൻ ഐ സെന്ററിലെ മെഡിക്കൽ ഡയറക്ടർ ഡോ.തുഷാർ ഗ്രോവർ പറഞ്ഞു.
ചൊറിച്ചിൽ, ചുവപ്പ്, കൺപോളകളുടെ നീർവീക്കം തുടങ്ങി കണ്ണിലെ അലർജികൾക്കും ഇത് കാരണമാകും. അമിത ചൂട് കണ്ണിലെ പൊള്ളൽ, തിമിരം, മാക്യുലർ ഡീജനറേഷൻ, കാൻസർ എന്നിവയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വേനൽക്കാലത്ത് കണ്ണുകളെ എങ്ങനെ പരിപാലിക്കാം?
- സ്പോർട്സുകളിലും മറ്റു പ്രവൃത്തികളിലും ഏർപ്പെടുന്നതിനു മുൻപ്, കൈകൾ കഴുകിയശേഷം കോൺടാക്റ്റ് ലെൻസുകളും സംരക്ഷണ കണ്ണടകളും ധരിക്കുക.
- UVA, UVB സംരക്ഷണമുള്ള സൺഗ്ലാസുകൾ ധരിക്കേണ്ടത് അത്യാവശ്യമാണ്. സൺഗ്ലാസുകൾ കണ്ണിനു ചുറ്റുമുള്ള ഭാഗങ്ങളെ സംരക്ഷിക്കുകയും കണ്ണിന്റെ വരൾച്ച തടയുകയും ചെയ്യുന്നു.
- വേനൽക്കാലത്ത്, നിർജ്ജലീകരണത്തിനുള്ള സാധ്യത കൂടുതലാണ്, ഇത് കണ്ണുനീർ ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നു. അതിനാൽ, ധാരാളം വെള്ളം കുടിച്ച് ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പുകവലി കണ്ണുകളെ ബാധിക്കുമോ? അറിയാം