Latest News

വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്തത് എന്തൊക്കെ?

ഒഴിഞ്ഞ വയറുമായി വ്യായാമം ചെയ്യരുത്

health, exercise, ie malayalam

എല്ലാ ദിവസവും രാവിലെ പല്ല് തേച്ചതിന് ശേഷം നിങ്ങൾ എന്താണ് ചെയ്യുന്നത്?. പല്ല് തേച്ചയുടൻ ഒരു കപ്പ് കാപ്പി കുടിക്കാൻ ഇഷ്ടപ്പെടുന്നവരിൽ ഒരാളാണ് നിങ്ങളെങ്കിൽ, ഇത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അറിഞ്ഞിരിക്കണം. അതുകൊണ്ടാണ്, വെറും വയറ്റിൽ കഫീൻ ഒഴിവാക്കുന്നത് നല്ലതെന്ന് പറയുന്നത്.

വെറും വയറ്റിൻ കഴിക്കാൻ പാടില്ലാത്തത് എന്തൊക്കെ എന്നതിനെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോ ആരോഗ്യ ഗവേഷക ഡോ.കൃതി സോനി അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും നമ്മുടെ ശരീരത്തെ ഏതെങ്കിലും വിധത്തിൽ ബാധിക്കുന്നു. എന്നിരുന്നാലും, വെറും വയറുമായിരിക്കുമ്പോൾ ആരോഗ്യം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. നിമിഷങ്ങൾക്കുള്ളിൽ ഊർജ്ജവും പോഷകങ്ങളുമാക്കി മാറ്റാൻ കഴിയുന്ന ഭക്ഷണമാണ് നമ്മുടെ ശരീരത്തിന് വേണ്ടതെന്ന് അവർ പറഞ്ഞു.

കാപ്പി

കഫീൻ ഇല്ലാത്ത കാപ്പി പോലും വെറും വയറ്റിൽ കഴിച്ചാൽ നെഞ്ചെരിച്ചിൽ അല്ലെങ്കിൽ മറ്റ് ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. പ്രഭാതഭക്ഷണം ഒഴിവാക്കി പകരം കാപ്പി കുടിക്കുന്ന ശീലമുണ്ടെങ്കിൽ, ഇത് സെറോടോണിന്റെ ഉത്പാദനം കുറയ്ക്കുകയും ദിവസം മുഴുവൻ നിങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കുകയും ചെയ്യും.

ച്യൂയിങ് ഗം

ച്യൂയിംഗ് ഗം ഡൈജസ്റ്റീവ് ആസിഡ് ഉത്പാദിപ്പിക്കുന്നു, ഇത് നിങ്ങളുടെ വയറിലെ നേർത്ത പാളിക്ക് ദോഷം ചെയ്യും. മാത്രമല്ല ഗ്യാസ്ട്രൈറ്റിസിനും കാരണമാകും.

മദ്യം

നിങ്ങൾക്ക് വിശക്കുമ്പോൾ, നിങ്ങൾ എന്ത് കഴിച്ചാലും ശരീരം വേഗത്തിൽ ആഗിരണം ചെയ്യും. മദ്യം കഴിക്കുമ്പോൾ, ആഗിരണം വർധിക്കുകയും ഇരട്ടി വേഗത്തിൽ സംഭവിക്കുകയും ചെയ്യും. ശരീരത്തിലെ ആൽക്കഹോൾ നീക്കംചെയ്യൽ പ്രക്രിയ മന്ദഗതിയിലാക്കുകയും ഭയങ്കരമായ ഹാങ്ങോവറിന് കാരണമാവുകയും ചെയ്യും. മാത്രമല്ല ഹൃദയം, വൃക്കകൾ, കരൾ എന്നിവയെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

സിട്രസ് ജ്യൂസുകൾ

സിട്രസ് ഭക്ഷണങ്ങളിൽ കാഠിന്യമുളള നാരുകളും ആസിഡിക്കുമുണ്ട്, ഇത് വയറിനെ ദോഷകരമായി ബാധിക്കും. ഇത് ഗ്യാസ്ട്രൈറ്റിസിന് കാരണമാകാം.

ഒഴിഞ്ഞ വയറുമായി വ്യായാമം ചെയ്യരുതെന്നും അവർ നിർദേശിച്ചു. ഒഴിഞ്ഞ വയറുമായിരിക്കുമ്പോൾ വ്യായാമം ചെയ്യുകയോ പരിശീലിക്കുകയോ ചെയ്താൽ ധാരാളം കലോറി ഇല്ലാതാകുമെന്നാണ് പൊതുവേയുളള ചിന്ത. പക്ഷേ, കൊഴുപ്പ് അങ്ങനെ കുറയില്ലെന്ന് പഠനങ്ങൾ കാണിക്കുന്നതായി അവർ വ്യക്തമാക്കി.

Read More: ഡയറ്റിൽ നാരുകൾ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്താനുളള എളുപ്പ വഴികൾ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Expert shares things you should avoid on an empty stomach

Next Story
യുവാക്കളിലെ ഹൃദയാഘാതത്തിന്റെ കാരണങ്ങൾ ഇവയാണ്heart attack, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express