കർശനമായ ഭക്ഷണക്രമം പിന്തുടരുകയും, പതിവായി വ്യായാമം ചെയ്യുകയും, നന്നായി ഉറങ്ങുകയും ചെയ്‌തിട്ടും, ശരീരഭാരം കുറയുന്നില്ലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?. ഇതിന് പിന്നിലെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ആഞ്ചൽ സൊഗാനി. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ചെയ്യുന്ന ചില തെറ്റുകൾ അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.
- കൊഴുപ്പ് രഹിത അല്ലെങ്കിൽ പഞ്ചസാര രഹിത എന്ന് അവകാശപ്പെടുന്ന നിരവധി ഉൽപ്പന്നങ്ങൾ വിപണിയിലുണ്ടാകാം, ഈ ഭക്ഷണപ്പൊതികൾ ആരോഗ്യകരമായ പകരക്കാരായി വിശേഷിപ്പിക്കപ്പെടാമെങ്കിലും, വാസ്തവത്തിൽ അവ നിങ്ങളുടെ ശരീരത്തിന് നല്ലതല്ല. ശരീരത്തിന് ആവശ്യമില്ലാത്ത പഞ്ചസാരയും ഉപ്പും മറ്റ് ചേരുവകളും അടങ്ങിയ വ്യാജ ആരോഗ്യ ഉൽപ്പന്നങ്ങളാണിവയെന്ന് സൊഗാനി പറഞ്ഞു.
- ഒരേ വർക്ക്ഔട്ട് ദിനചര്യയിൽ പിന്തുടരുക അല്ലെങ്കിൽ ശാരീരികമായി സജീവമല്ലാതിരിക്കുക.
- ആരോഗ്യകരമായ ഭക്ഷണം അമിതമായി കഴിക്കുന്നു. ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിച്ചാലും അവയിലെ കലോറി പരിഗണിക്കണം.
- ഉച്ച ഭക്ഷണം ഒഴിവാക്കുക. ഉച്ച ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് കരുതുന്നുവെങ്കിൽ തെറ്റാണ്. ഭക്ഷണം ഒഴിവാക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു, ഉപാപചയ പ്രവർത്തനം മന്ദഗതിയിലാകുന്നു, ഊർജ്ജ നില കുറയുന്നു. ഇതുകൂടാതെ, നിങ്ങൾക്ക് അമിതമായ വിശപ്പ് അനുഭവപ്പെടും. ഇതുമൂലം അമിതമായി ഭക്ഷണം കഴിക്കാൻ സാധ്യതയുണ്ട്.
- എന്തും കഴിക്കാനുള്ള ലൈസൻസായി വർക്ക്ഔട്ട് കാണുന്നത്
- വെയ്റ്റ് സ്കെയിലിൽ വളരെയധികം ശ്രദ്ധിക്കുന്നു. ചിലപ്പോൾ കൊഴുപ്പ് അടക്കമുള്ളവയിൽ പുരോഗതി കൈവരിച്ചാലും അത് ശരീരഭാരം സ്കെയിലിൽ പ്രതിഫലിക്കില്ല, എന്നാൽ ഇത് നിങ്ങളുടെ ശരീരഭാരം കുറയുന്നില്ലെന്ന് അർത്ഥമാക്കുന്നില്ല. Read More: ശരീര ഭാരം കുറയ്ക്കാം, ഈ 4 കാര്യങ്ങൾ ശീലമാക്കൂ