scorecardresearch
Latest News

ജീവിതം ആരോഗ്യകരമാക്കണോ? ഈ 5 ഭക്ഷണ ശീലങ്ങൾ പിന്തുടരൂ

ആരോഗ്യപൂർണമായ ഭക്ഷണ ക്രമം പിന്തുടരാൻ സഹായിക്കുന്ന 5 ശീലങ്ങൾ

ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുന്നത് അത്യന്താപേക്ഷിതമാണ്. അതിലുപരി എന്തൊക്കെ എങ്ങനെയെല്ലാം കഴിക്കുന്നുവെന്നതും പ്രധാനമാണ്. നേരത്തെ തന്നെ അത്താഴം കഴിക്കുന്നതും ഭക്ഷണക്രമം നിയന്ത്രിച്ചുകൊണ്ടുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതും ശരീരം ഫിറ്റായിരിക്കാൻ സഹായിക്കുന്നു.

ആരോഗ്യപൂർണമായ ഭക്ഷണ ക്രമം പിന്തുടരാനായി പോഷകാരോഗ്യ വിദഗ്ധയായ റാഷി ചൗധരി അഞ്ചു ശീലങ്ങൾ നിർദ്ദേശിക്കുന്നു.

വീട്ടിൽ തയാറാക്കിയ ഭക്ഷണം കരുതുക
ലഘുഭക്ഷണം കഴിക്കേണ്ട സമയങ്ങളിൽ കഴിക്കാനായി വീട്ടിൽ തന്നെ തയാറാക്കുന്ന ലഘുഭക്ഷണം കഴിക്കാവുന്നതാണ്.ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ആരോഗ്യപൂർണമായ ലഘുഭക്ഷണം ഉൾപ്പെടുത്താനും സഹായിക്കും.

ഡയറ്റിലാണെന്ന് പറയാൻ മടിക്കേണ്ട
നിങ്ങൾ ആഹാരം നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ അത് തുറന്നു സമ്മതിക്കാൻ വിമുഖത കാണിക്കാതിരിക്കുക. മാനസിക സമ്മർദ്ദം കുറയ്ക്കാനും മാനസികാരോഗ്യത്തിനും ഇത് ഗുണകരമാകും.

വിശപ്പ് സ്വാഭാവികമായി തടയാൻ ദിവസവും 2 കപ്പ് കട്ടൻ കാപ്പി കുടിക്കുക
വിദഗ്ധരുടെ അഭിപ്രായത്തിൽ, 250 മില്ലിഗ്രാം കഫീൻ നിങ്ങളുടെ ഹൃദയത്തിന് നല്ലതും ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതുമാണ്. “നിങ്ങൾക്ക് അസ്വസ്ഥതയോ ഉത്കണ്ഠയോ തോന്നുന്നുവെങ്കിൽ ഒഴിവാക്കാവുന്നതാണ്. കൂടാതെ, രാവിലെ ഉണർന്ന ഉടനെത്തന്നെ കാപ്പി കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക,”ചൗധരി പറഞ്ഞു.

റസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ
“ പുറത്തു നിന്നു ഭക്ഷണം കഴിക്കുമ്പോൾ ഞാനെപ്പോഴും അധിക പച്ചക്കറികൾ ആവശ്യപ്പെടാറുണ്ട്. സലാഡിൽ ചോളം (കോൺ) വേണ്ടെന്നു പറയും. ഞാൻ പുറത്തുനിന്ന് ധാരാളം ഭക്ഷണം കഴിക്കുന്ന ആളായതിനാൽ എന്റെ ഭക്ഷണക്രമത്തിൽ വരുത്തിയ ഈ മാറ്റങ്ങൾ ആരോഗ്യപരിപാലനത്തിൽ സ്ഥിരത കൈവരിക്കാൻ സഹായിച്ചു.”ചൗധരി നിർദ്ദേശിച്ചു.

നേരത്തെ അത്താഴം കഴിക്കുക
പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ, അത്താഴം നേരത്തെ കഴിക്കുന്നത് ഒരു മാറ്റമാണ്. നിങ്ങൾക്ക് ഇത് ദിവസവും ചെയ്യാൻ കഴിയുന്നില്ലെങ്കിലും, ആഴ്ചയിൽ 3-4 തവണയെങ്കിലും നേരത്തെ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. “ഇത് നിങ്ങളുടെ കോർട്ടിസോളിനെ ഉത്തേജിപ്പിക്കാതിരിക്കാൻ സഹായിക്കും, ഇത് മെലറ്റോണിൻ ഉൽപാദനത്തെ സഹായിക്കുകയും നന്നായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Expert shares five healthy eating habits that you must normalise