ആരോഗ്യമുള്ള കുടൽ നല്ല ദഹനവും ഉറപ്പാക്കുന്നു. നിങ്ങൾ കഴിക്കുന്നത് എന്താണോ, അതാണ് ദഹന പ്രശ്നങ്ങൾക്കുള്ള കാരണം. മോശം ഭക്ഷണ രീതി മലബന്ധം, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇടയാക്കും. മലബന്ധം ഇന്നു പലരും നേരിടുന്നൊരു പ്രശ്നമാണ്. മലബന്ധം നീക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്.
പ്രൂൺസ് (ഉണങ്ങിയ പ്ലം) മലബന്ധത്തിനുള്ള മികച്ച പരിഹാരമാണ്, ദഹനത്തെ സഹായിക്കുമെന്ന് അറിയപ്പെടുന്ന പ്രൂൺസിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് റാഷി ചൗധരി ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
- ഇതിൽ ധാരാളം നാരുകളുണ്ട്. ദിവസേന ആവശ്യമുള്ള നാരുകളുടെ ഏതാണ്ട് 20 ശതമാനവും 7-8 പ്രൂൺസിലൂടെ ലഭിക്കും. മിക്ക ആളുകൾക്കും 25-30 ഗ്രാം ആവശ്യമാണ്.
- പ്രൂൺസ് കഴിച്ചശേഷം പിറ്റേന്ന് വയറിളക്കം ഉണ്ടാവുകയാണെങ്കിൽ, ഇതിന്റെ അളവ് കുറയ്ക്കുക. ഇതിൽ ഷുഗർ ആൽക്കഹോളായ സോർബിറ്റോൾ അടങ്ങിയിട്ടുണ്ട്. ഇത് എത്രത്തോളം അനുയോജ്യമാണ് നോക്കുക. ഒരു ദിവസം 3 എണ്ണം അനുയോജ്യമാണ്.
- ചില ഭക്ഷണങ്ങൾ തനിക്ക് മലബന്ധത്തിന് കാരണമാവുകയാണെങ്കിൽ, ഭക്ഷണത്തിൽ താൻ കൂടുതൽ പ്രൂൺസ് ചേർക്കാറുണ്ടെന്ന് ചൗധരി പറഞ്ഞു.
- മലബന്ധം അകറ്റാൻ കുതിർത്ത പ്രൂൺസ് കൂടുതൽ കാര്യക്ഷമമാണ്.
- ഇതിനൊപ്പം കാർബോഹൈഡ്രേറ്റ് കഴിക്കുക, കൂടുതൽ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ധാരാളം വെള്ളം കുടിക്കുക. ഇവ മലബന്ധം നീക്കാൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.