ആർത്തവ സമയത്തെ കഠിനമായ വയറുവേദന പല സ്ത്രീകളും നേരിടുന്നുണ്ട്. ഇതിനു നിരവധി പ്രതിവിധികൾ ഉണ്ടെങ്കിലും മൂലകാരണം തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദേശം.
ആർത്തവത്തിന്റെ തുടക്കത്തിൽ ചില സ്ത്രീകളിൽ ചെറിയ തോതിൽ സഹിക്കാവുന്ന വയറുവേദന ഉണ്ടാകുന്നതു സ്വാഭാവികമാണ്, ആർത്തവത്തിന്റെ തുടക്കത്തിലെ ഒന്നോ രണ്ടോ ദിവസമാണ് വേദനയുണ്ടാവുക. ഇത് അസഹീനമായാൽ ചികിത്സ തേടണം.
ആയുർവേദ പ്രകാരം ആർത്തവ വേദന കൈകാര്യം ചെയ്യുന്നതിനുള്ള ചില നുറുങ്ങുകൾ ഡോ.വരലക്ഷ്മി യനമന്ദ്ര ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
വേദന അകറ്റാനുള്ള ചില ടിപ്സുകൾ
- ആർത്തവ സമയത്ത് ശാരീരിക ബുദ്ധിമുട്ട് കുറയ്ക്കുക
- നല്ല മലവിസർജ്ജനം ഉണ്ടെന്ന് ഉറപ്പാക്കുക
- ദിവസം മുഴുവൻ ചൂടുവെള്ളം കുടിക്കുക
- മഞ്ഞൾപൊടിയും വെള്ളവും ചേർത്ത് ചെറിയ ഉരുളകൾ ആക്കി (പയറിന്റെ വലുപ്പം), ആർത്തവത്തിന്റെ ആദ്യ ദിവസം മുതൽ മൂന്നാം ദിവസം വരെ വെറും വയറ്റിൽ കഴിക്കുക
- വിശ്രമിക്കുക. കട്ടിയുള്ളതല്ലാതെ ലളിതമായ ഭക്ഷണം കഴിക്കുക.
Read More: ആർത്തവ സമയത്തും മുൻപും ശേഷവും കഴിക്കേണ്ട ഭക്ഷണങ്ങൾ