scorecardresearch

ആരോഗ്യകരമായ ജീവിതത്തിനായ് പിന്തുടരേണ്ട ആയുർവേദ ശീലങ്ങൾ

അതിരാവിലെ, അതായത് സൂര്യോദയത്തിന് ഒരു മണിക്കൂർ മുൻപെങ്കിലും ഉറക്കമുണരുക

ആരോഗ്യകരമായ ജീവിതത്തിനായ് പിന്തുടരേണ്ട ആയുർവേദ ശീലങ്ങൾ
പ്രതീകാത്മര

ആരോഗ്യകരമായ ജീവിതശൈലി ജീവിതത്തിൽ പിന്തുടരുന്നത് നല്ലതാണ്. ആരോഗ്യകരമായ ജീവിതത്തിന് ദൈനംദിന ജീവിതത്തിൽ പിന്തുടരേണ്ട ചില ശീലങ്ങളെക്കുറിച്ച് ആയുർവേദം പറയുന്നുണ്ട്. ആരോഗ്യകരമായ ജീവിതത്തിനായി ഒരാൾക്ക് സ്വീകരിക്കാവുന്ന ചില പ്രധാനപ്പെട്ട ആയുർവേദ ശീലങ്ങളെക്കുറിച്ച് ആയുർവേദ വിദഗ്‌ധ ഡോ.നിതിക കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ വിശദീകരിച്ചിട്ടുണ്ട്.

അതിരാവിലെ ഉറക്കമുണരുക

അതിരാവിലെ, അതായത് സൂര്യോദയത്തിന് ഒരു മണിക്കൂർ മുൻപെങ്കിലും ഉറക്കമുണരുക.

വ്യായാമം

അതിരാവിലെ വ്യായാമം ചെയ്യുന്നത് ശരീരത്തെ റീചാർജ് ചെയ്യാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കും.

പല്ലിന്റെ സംരക്ഷണം

വേപ്പിന്റെ തടി ഉപയോഗിക്കുക. ഇതിലൂടെ പല്ലുകൾ വൃത്തിയാക്കാനും ദുർഗന്ധം ഇല്ലാതാക്കാനും കഴിയും.

കുളി

വ്യായാമം കഴിഞ്ഞ് അര മണിക്കൂറോ ഒരു മണിക്കൂറിനോ ശേഷം കുളിക്കുക

സുഗന്ധവ്യഞ്ജനങ്ങൾ കഴിക്കുക

സുഗന്ധവ്യഞ്ജനങ്ങൾ ദഹനത്തിനും ഹൃദയത്തെ സംരക്ഷിക്കാനും വീക്കം ചെറുക്കാനും സഹായിക്കുന്നു. ജീരകം, മല്ലി, ഇഞ്ചി, മഞ്ഞൾ എന്നിവ ഉപയോഗിച്ച് ആരംഭിക്കുക.

രാത്രിയിൽ കുറച്ചു ഭക്ഷണം കഴിക്കുക

രാത്രിയിൽ 8 മണിക്കു മുൻപായി കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കാനാണ് ആയുർവേദം പറയുന്നത്.

ഉറക്കം

നിങ്ങൾ കിടക്കുന്ന ചുറ്റുപാടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പകൽ ഉറങ്ങുന്നത് ഒഴിവാക്കുക. ശരിയായ ഉറക്കം ആരോഗ്യവും ദീർഘായുസ്സും നൽകും.

Read More: വയറിലെ കൊഴുപ്പ് സ്വാഭാവികമായി ഇല്ലാതാക്കാൻ 7 ആയുർവേദ വഴികൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Expert shares ayurvedic habits for a healthier life