scorecardresearch
Latest News

പ്രീ-ഡയബറ്റിസ് നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ 5 ആയുർവേദ വഴികൾ

ദിവസവും 40-60 മിനിറ്റ് ധ്യാനം അല്ലെങ്കിൽ പ്രാണായാമം ഉൾപ്പെടെയുള്ള വ്യായാമം ചെയ്യുകയോ യോഗ പരിശീലിക്കുകയോ ചെയ്യുക

പ്രീ-ഡയബറ്റിസ് നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ 5 ആയുർവേദ വഴികൾ

ജോലി തിരക്ക്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഉദാസീനമായ ജീവിതശൈലി, ക്രമരഹിതമായ ഉറക്ക ശീലങ്ങൾ എന്നിവയൊക്കെ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, പ്രീ-ഡയബറ്റിസ് എന്നിവയ്ക്ക് കാരണമാകാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാൾ കൂടുതലാണെങ്കിലും പ്രമേഹമായി കണക്കാക്കാൻ കഴിയാത്ത അവസ്ഥയാണ് പ്രീ-ഡയബറ്റിസ്. HbA1C (ശരാശരി രക്തത്തിലെ പഞ്ചസാരയുടെ അളവ്) 5.6 മുതൽ 6.5 വരെ താഴുകയാണെങ്കിൽ, നിങ്ങൾ പ്രീ-ഡയബറ്റിക് ആണെന്ന് ആയുർവേദ ഡോ.ദിക്സ ഭാവ്‌സർ പറഞ്ഞു.

പ്രീ-ഡയബറ്റിസ് നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ 5 ആയുർവേദ വഴികളെക്കുറിച്ച് അവർ വിശദീകരിച്ചിട്ടുണ്ട്. പ്രീ-ഡയബറ്റിസ് മാറ്റുന്നത് ജീവിതകാലം മുഴുവൻ ഗുളികകൾ കഴിക്കുന്നതിൽ നിന്ന് രക്ഷ നേടാനും രോഗരഹിത ജീവിതം നയിക്കാനും കഴിയുമെന്ന് അവർ വ്യക്തമാക്കി.

വൈറ്റ് ഷുഗർ നിർത്തുക, നാച്യുറൽ ഷുഗറിലേക്ക് മാറുക: പഴങ്ങൾ, ശർക്കര, തേൻ മുതലായവയിൽ നിന്നുള്ള പ്രകൃതിദത്ത പഞ്ചസാര മിതമായ അളവിൽ കഴിക്കാം, എന്നിരുന്നാലും വൈറ്റ് ഷുഗർ പൂർണ്ണമായും നിർത്തണം. ഇത് ശരീരത്തിന് ഒരു പോഷണവും നൽകുന്നില്ലെന്ന് അവർ പറഞ്ഞു.

ദിവസവും വ്യായാമം ചെയ്യുകയോ യോഗ പരിശീലിക്കുകയോ ചെയ്യുക: ദിവസവും 40-60 മിനിറ്റ് ധ്യാനം അല്ലെങ്കിൽ പ്രാണായാമം ഉൾപ്പെടെയുള്ള വ്യായാമം ചെയ്യുകയോ യോഗ പരിശീലിക്കുകയോ ചെയ്യുന്നത് പ്രീ-ഡയബറ്റിസ് രോഗികൾക്ക് വളരെ പ്രയോജനകരമാണ്. “മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും പാൻക്രിയാസിന്റെ പ്രവർത്തനത്തിനും വേണ്ടി ആക്ടീവായി തുടരേണ്ടത് നിർബന്ധമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

നേരത്തെ അത്താഴം കഴിക്കുക: ഉറങ്ങുന്നതിനു തൊട്ടു മുൻപായി ഭക്ഷണം കഴിക്കരുത്. ഓരോ ഭക്ഷണത്തിനും ഇടയിൽ, അതായത് പ്രാതൽ-ഉച്ചഭക്ഷണം-അത്താഴം എന്നിവയ്ക്കിടയിൽ 3 മണിക്കൂർ ഇടവേള നിലനിർത്തുക.

മതിയായ ഉറക്കം വേണം: പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ക്രോണിക് ഇൻഫ്ലാമേഷൻ കുറയ്ക്കുന്നതിനും ശാരീരികവും മാനസികവുമായ സമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹോർമോൺ പ്രശ്നങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഏറ്റവും നല്ല മാർഗമാണ് 7-8 മണിക്കൂർ നല്ല ഉറക്കം.

Read More: പ്രമേഹരോഗികൾക്ക് ദിവസവും ഒരു മാമ്പഴം കഴിക്കാമോ?

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Expert shares 5 effective ayurvedic tips to manage pre diabetes