ആരോഗ്യവും ശാരീരികക്ഷമതയും നിലനിർത്തുന്നതിന് സമീകൃതാഹാരം കഴിക്കുകയും സജീവമായ ഒരു ജീവിതശൈലി നയിക്കുകയും വേണം. ഭക്ഷണക്രമത്തിനും വ്യായാമത്തിനും പുറമെ, ശരീരത്തിനാവശ്യമായ പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ചില സപ്ലിമെന്റുകൾ കഴിക്കേണ്ടതും ചിലപ്പോൾ ആവശ്യമായി വരും.
ഈ സപ്ലിമെന്റുകളെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ ലഭ്യമാണെങ്കിലും, അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കിയേക്കാം. ഇനി ഇക്കാര്യം ആലോചിച്ച് വിഷമിക്കേണ്ട, നിങ്ങൾക്ക് ആവശ്യമുള്ള ഒരേയൊരു ആയുർവേദ സപ്ലിമെന്റ് ഏതാണെന്ന് പറഞ്ഞിരിക്കുകയാണ് ആയുർവേദ ഡോ.രേഖ രാധാമണി. അതെന്താണെന്ന് അല്ലേ? നെല്ലിക്ക.
”നെല്ലിക്ക നല്ലൊരു ഭക്ഷണവും ഔഷധവുമാണ്, കൂടാതെ മൂന്ന് ദോഷങ്ങളെയും സന്തുലിതമാക്കുകയും എല്ലാ ബോഡി ടൈപ്പുകാർക്കും നല്ലതാണ്. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമായ ഇത് ചർമ്മം, മുടി, കണ്ണുകൾ, ഹൃദയം, പാൻക്രിയാസ്, കരൾ, വൃക്കകൾ, ആമാശയം എന്നിവയ്ക്ക് നല്ലതാണ്,” അവർ പറഞ്ഞു. ഇത് ചർമ്മരോഗങ്ങൾക്ക് ഫലപ്രദമായ ഔഷധവുമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മലബന്ധം ഒഴിവാക്കാനുള്ള യോഗാസനങ്ങളും ആയുർവേദ ടിപ്സുകളും