scorecardresearch
Latest News

ക്രമരഹിതമായ അല്ലെങ്കിൽ വൈകിയുള്ള ആർത്തവമാണോ പ്രശ്നം? ഈ ആയുർവേദ വഴികൾ നോക്കൂ

ക്രമരഹിതമായ ആർത്തവം പരിഹരിക്കാൻ ആയുർവേദത്തിൽ മാർഗ്ഗങ്ങളുണ്ട്

ക്രമരഹിതമായ അല്ലെങ്കിൽ വൈകിയുള്ള ആർത്തവമാണോ പ്രശ്നം? ഈ ആയുർവേദ വഴികൾ നോക്കൂ

വൈകിയുള്ള ആർത്തവം അല്ലെങ്കിൽ ക്രമരഹിതമായ ആർത്തവം പല സ്ത്രീകൾക്കും മാനസിക ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ചില ആയുർവേദ വഴികളിലൂടെ ഇവ പരിഹരിക്കാമെന്ന് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ് പൂജ മഹീജ. ഹോർമോൺ ഗുളികകൾ ശരീരത്തിൽ ഉണ്ടാക്കുന്ന ദോഷകരമായ പാർശ്വഫലങ്ങളൊന്നും കൂടാതെ ഇവ പരിഹരിക്കാം. ഈ പ്രശ്നം കൈകാര്യം ചെയ്യാൻ ആയുർവേദം എങ്ങനെ സഹായിക്കുമെന്ന് പൂജ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.

ക്രമരഹിതമായ ആർത്തവത്തെ ചികിത്സിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ പ്രതിവിധി ഹോർമോൺ ഗുളികകളാണ്. അവ ഒരു കൂട്ടം പാർശ്വഫലങ്ങളുമായാണ് വരുന്നത്. എന്നാൽ ആയുർവേദത്തിന് കൃത്യമായ ചില പ്രതിവിധികളുണ്ടെന്ന് അവർ പറഞ്ഞു.

ശതാവരി, ലോധ്ര, അശോക, ഇരട്ടിമധുരം, നോനി (ഒരു തരം പഴം) എന്നിവ ക്രമരഹിതമായ ആർത്തവത്തിനുള്ള പരിഹാര മാർഗ്ഗങ്ങളാണ്. കപിവ പീരിയഡ് കെയർ ജ്യൂസിൽ ഈ ചേരുവകളെല്ലാം ഉണ്ട്, കപിവ അക്കാദമി ഓഫ് ആയുർവേദയിലെ വിദഗ്ധർ ശരിയായി രൂപപ്പെടുത്തിയതാണിതെന്ന് അവർ പറഞ്ഞു..

ഒരു ന്യൂട്രീഷ്യനിസ്റ്റ് എന്ന നിലയിൽ, ക്രമരഹിതമായ ആർത്തവത്തെ ചികിത്സിക്കാൻ ആയുർവേദ ചേരുവകളിലും ശരിയായ ഭക്ഷണക്രമത്തിലും വ്യായാമത്തിലും താൻ എപ്പോഴും വിശ്വസിക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു. പിസിഒഎസ്/പിസിഒഡിയുടെ ആദ്യകാല ലക്ഷണമായതിനാൽ ക്രമരഹിതമായ ആർത്തവം അവഗണിക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകി.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ക്രമരഹിതമായ ആർത്തവമാണോ പ്രശ്നം? ഈ പാനീയം കുടിക്കൂ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Experiencing irregular or delayed periods try ayurveda